serial news
നൂബിന്റെ കാമുകി ഇതാണ്, മറഞ്ഞിരിക്കുന്ന ആ മുഖം ഇതാ! പ്രണയിനിയെ വെളിപ്പെടുത്തി കുടുംബവിളക്ക് താരം
നൂബിന്റെ കാമുകി ഇതാണ്, മറഞ്ഞിരിക്കുന്ന ആ മുഖം ഇതാ! പ്രണയിനിയെ വെളിപ്പെടുത്തി കുടുംബവിളക്ക് താരം
അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന് കുടുംബവിളക്ക് താരം നൂബിൻ വെളിപ്പെടുത്തിയത്. കാമുകിയുടെ പേരോ മുഖമോ ഇതുവരെ പുറത്ത് കാണിച്ചിട്ടില്ല. ഡോക്ടര്‍ ആണെന്ന് മാത്രമായിരുന്നു പുറത്ത് വിട്ടത്
കാമുകിയാരാണെന്ന് നൂബിൻ വെളിപ്പെടുത്താതായതോടെ പലരും കുടുംബവിളക്കിലെ സഹതാരങ്ങളുടെ പേരിനൊപ്പം നൂബിന്റെ പേരും ചേർത്ത് ഗോസിപ്പുകൾ ഇറക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് തന്റെ ഭാവിവധു ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നൂബിൻ.
പുതിയ യുട്യൂബ് ചാനൽ ആരംഭിച്ച് അതിൽ ഭാവി വധുവിനൊപ്പമുള്ള മ്യൂസിക്ക് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നൂബിൻ തന്റെ പ്രണയിനി ആരാണെന്ന് വെളിപ്പെടുത്തിയത്. നിറമേ എന്ന് പേരിട്ട ആല്‍ബം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.
ആരെയാണ് വിവാഹം ചെയ്യുന്നതെന്ന് ഒത്തിരിയാളുകള്‍ എന്നോട് ചോദിച്ചിരുന്നു. ഞങ്ങളൊന്നിച്ചുള്ള വീഡിയോ പുറത്തുവരുമ്പോള്‍ ആളാരാണെന്ന് എല്ലാവര്ക്കും മനസിലാവുമെന്ന് നൂബിൻ പറഞ്ഞിരുന്നു. . കുടുംബവിളക്കിലെ സഹതാരങ്ങളെല്ലാം നൂബിന്റെ യൂട്യൂബ് ചാനലിന് പിന്തുണ അറിയിച്ചെത്തിയിട്ടുണ്ട്. വിവാഹാശംസകൾ നേർന്നവരോടെല്ലാം നൂബിൻ നന്ദി പറഞ്ഞിരുന്നു. നൂബിന്റെ വീട്ടിലേക്ക് പ്രണയിനി എത്തുന്നതും താന്‍ കമ്പോസ് ചെയ്ത പുതിയ പാട്ട് കാണിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
‘കുറേനാളായി യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പ്ലാനിട്ടിരുന്നു. ആ ആഗ്രഹം ഇപ്പോള്‍ സഫലീകരിച്ചിരിക്കുകയാണ്. ഇടുക്കിയിലെ ട്രാവലിംഗ് സ്പോട്ടുകളും പാചക പരീക്ഷണങ്ങളുമെല്ലാം ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.’
‘അതേപോലെ ഞാന്‍ ആരെയാണ് കല്യാണം കഴിക്കുന്നതെന്ന് എല്ലാവര്ക്കും ആകാംക്ഷയാണ്. വിവാഹ വിശേഷങ്ങളും വീഡിയോയിലൂടെയായി പങ്കുവെക്കുന്നുണ്ട്. ഞങ്ങളൊന്നിച്ച് അഭിനയിച്ച ആല്‍ബവും ചാനലിലൂടെ പങ്കുവെക്കുന്നുണ്ടെന്നും’ നൂബിന് യുട്യൂബ് ചാനലിന് തുടക്കമിട്ടുകൊണ്ട് പറഞ്ഞു.
