serial news
മീൻകറി ഉണ്ടാക്കുന്നതിനിടയിൽ അമ്മായിയമ്മയും മരുമകളും തമ്മിൽ മുട്ടൻ ഉടക്ക്; കുടുംബവിളക്കിലെ നൂബിനും ഭാര്യയും!
മീൻകറി ഉണ്ടാക്കുന്നതിനിടയിൽ അമ്മായിയമ്മയും മരുമകളും തമ്മിൽ മുട്ടൻ ഉടക്ക്; കുടുംബവിളക്കിലെ നൂബിനും ഭാര്യയും!
മലയാള ടെലിവിഷനിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സീരിയലാണ് കുടുംബവിളിക്ക്. നടി മീര വാസുദേവ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയിൽ സുമിത്രയെന്ന കഥാപാത്രത്തിന്റെ ഇളയമകനായി എത്തുന്നത് നടനും മോഡലുമായ നൂബിൻ ജോണിയാണ്.
മോഡലിങ് രംഗത്ത് നിന്ന് മിനിസ്ക്രീനിലേക്ക് എത്തിയ നൂബിൻ ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. രണ്ട് സീരിയലുകളിലൂടെ തന്നെ ഏറെ ആരാധകരുള്ള നടനായി നൂബിൻ മാറിയിട്ടുണ്ട്. കുടുംബവിളക്കിൽ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നൂബിൻ അവതരിപ്പിക്കുന്നത്.യൂട്യൂബിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവമാണ് നൂബിൻ.
നൂബിന്റെ ഭാര്യ ഡോക്ടര്‍ കൂടിയായ ബിന്നി എന്ന എലിസബത്തും പ്രേക്ഷകർക്ക് ഇപ്പോൾ പ്രിയങ്കരിയാണ്. കഴിഞ്ഞ ഓഗസ്റ്റ് അവസാനമാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ പ്രണയത്തിലായവരാണ് നൂബിനും ബിന്നിയും.
വധു ആരാണെന്ന് വിവാഹത്തോട് കൂടിയാണ് നൂബിന്‍ പുറംലോകത്തെ അറിയിച്ചത്. ഒരിക്കലൂം ബിന്നിയുടെ മുഖം പോലും പുറത്ത് കാണിക്കാന്‍ നൂബിൻ തയ്യാറായിരുന്നില്ല. വിവാഹത്തിന് തൊട്ട് മുന്‍പ് നടത്തിയ പ്രീവെഡിങ്ങ് ഫോട്ടോഷൂട്ടിലൂടെയാണ് ബിന്നിയെ പുറംലോകം കാണുന്നത്.
നൂബിന്റെ നാടായ ഇടുക്കിയിലെ രാജാക്കാട് വച്ചാണ് താരവിവാഹം നടത്തിയത്. വലിയ ആഘോഷത്തോടെ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാണ് താരവിവാഹം നടന്നത്. വിവാഹ ശേഷം ബിന്നിയും നൂബിനൊപ്പം വീഡിയോയിൽ എത്താറുണ്ട്. തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നതും പതിവാണ്.
ഇപ്പോഴിതാ, ഇവരുടെ പുതിയ വീഡിയോ ശ്രദ്ധനേടുകയാണ്. മീൻകറി ഉണ്ടാക്കുന്നതിനിടയിൽ അമ്മായിയമ്മയും മരുമകളും തമ്മിൽ മുട്ടൻ ഉടക്ക് എന്ന ടൈറ്റിലിൽ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. ഒരു മീൻ കറി വെക്കുന്ന വിശേഷമാണ് താരങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഇടുക്കി, രാജക്കാട് ഉള്ള നൂബിന്റെ വീട്ടിലാണ് ഞങ്ങള്‍ ഉള്ളത് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. വീട്ടിലെ കൃഷിയും ചെടികളുമെല്ലാം കാണിച്ച് അതിന്റെ വിശേഷങ്ങൾ പങ്കുവച്ച ശേഷം അമ്മയുടെ പാചക വിശേഷങ്ങളിലേക്ക് കടക്കുകയാണ് നൂബിൻ. അമ്മ ഉണ്ടാക്കുന്ന തേങ്ങാ കൊത്ത് ഇട്ട ഉണക്ക ചെമ്മീന്‍ കറിയുടെയും ഉണക്ക തെരണ്ടി കറിയുടെയും വിശേഷങ്ങളാണ് പങ്കുവയ്ക്കുന്നത്.
പാചകത്തിനൊപ്പം അമ്മയും നൂബിനും ബിന്നിയുമെല്ലാം സംസാരിക്കുന്നത് കാണാം. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ നോക്കിയിരിക്കുന്ന ബിന്നിയെയാണ് കാണാൻ കഴിയുക. ഇടയ്ക്ക് തേങ്ങാ കൊത്ത് ഒക്കെ എടുത്ത് തിന്നുന്നു എന്നല്ലാതെ പ്രത്യേകിച്ച് പണികള്‍ ഒന്നും ചെയ്യുന്നില്ല. കറിവയ്ക്കാനുള്ള ഉണക്ക മീന്‍ കഴുകി വൃത്തിയാക്കുന്നതെല്ലാം നൂബിന്‍ തന്നെയാണ്.
പിന്നീട് സഹായത്തിനായി ചേട്ടത്തിയും എത്തുന്നുണ്ട്. അമ്മയ്ക്ക് പാകം ചെയ്യാനുള്ള സാധനങ്ങള്‍ എല്ലാം അരിഞ്ഞു കൊടുക്കുന്ന ചേട്ടത്തിയ്ക്ക് അടുത്ത് നിന്ന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക മാത്രമാണ് ബിന്നി ചെയ്യുന്നത്. ബിന്നിക്ക് മടിയാണെന്നും നൂബിൻ പറയുന്നുണ്ട്.
അല്പം മുന്‍പ് താന്‍ നോക്കുമ്പോള്‍ ചേട്ടത്തി തറ തുടയ്ക്കുന്നതും അലക്കുന്നതും ഒക്കെ കാണാമായിരുന്നു. ആ സമയത്ത് ബിന്നി കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ് വന്നു. ജോലിയൊക്കെ കഴിഞ്ഞോ എന്ന് താൻ ചോദിച്ചപ്പോള്‍ യാതൊരു മടിയും കൂടാതെ ചേച്ചി ചെയ്ത പണി താൻ ചെയ്ത പോലെ ബിന്നി പറഞ്ഞെന്നും നൂബിൻ പറയുന്നുണ്ട്.
പണിയൊന്നും എടുക്കാന്‍ സമ്മതിക്കാതെ മമ്മി തന്നെ സ്‌നേഹിക്കുകയാണെന്ന് ബിന്നി വീഡിയോയിൽ ഒരിടത്ത് പറയുന്നത് കാണാം. അമ്മായിയമ്മയും മരുമോളും തമ്മിലുള്ള വഴക്ക് എന്നൊക്കെയാണ് വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ടെങ്കിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള സ്നേഹമാണ് വീഡിയോയിൽ കാണുന്നത്.
about noobin johny
