പാർവതിയെ വിവാഹം കഴിക്കുന്ന വേഷമായിരുന്നു അന്ന് ലഭിച്ചത്, പക്ഷെ കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോൾ ഭാര്യ എതിർക്കുകയായിരുന്നു; അതോടെ ആ വേഷം നഷ്ടമായി; തുറന്ന് പറഞ്ഞ് ദിനേശ് പണിക്കർ
പാർവതിയെ വിവാഹം കഴിക്കുന്ന വേഷമായിരുന്നു അന്ന് ലഭിച്ചത്, പക്ഷെ കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോൾ ഭാര്യ എതിർക്കുകയായിരുന്നു; അതോടെ ആ വേഷം നഷ്ടമായി; തുറന്ന് പറഞ്ഞ് ദിനേശ് പണിക്കർ
പാർവതിയെ വിവാഹം കഴിക്കുന്ന വേഷമായിരുന്നു അന്ന് ലഭിച്ചത്, പക്ഷെ കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോൾ ഭാര്യ എതിർക്കുകയായിരുന്നു; അതോടെ ആ വേഷം നഷ്ടമായി; തുറന്ന് പറഞ്ഞ് ദിനേശ് പണിക്കർ
കിരീടം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും പറ്റാതെ പോയതിനെക്കുറിച്ച് മനസ്സ് തുറന്ന് ദിനേശ് പണിക്കർ. ഒരു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ
കിരീടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ നിർമാതാവ് കൂടിയായിരുന്നു നടൻ ദിനേശ് പണിക്കർ. ചിത്രം നിർമ്മിക്കുന്നതിനോടൊപ്പം തന്നെ കിരീടത്തിൽ അഭിനയിക്കാനും ദിനേശ് പണിക്കറിന് അവസരം ലഭിച്ചിരുന്നു. എന്നാൽ അന്ന് അദ്ദേഹം അവസരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പാർവതിയെ വിവാഹം കഴിക്കുന്ന വേഷമായിരുന്നു അന്ന് ദിനേശിന് ലഭിച്ചത്.
പക്ഷെ കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോൾ തന്നെ ഭാര്യ എതിർക്കുകയായിരുന്നു. ഭാര്യ സമ്മതിക്കാത്തതിനെ തുടർന്ന് ആ വേഷത്തിൽ നിന്ന് താൻ പിൻമാറുകയായിരുന്നു. മോഹൻലാലിന്റെ കഥാപാത്രമായ സേതുമാധവന്റെ കാമുകിയായ ദേവിയെ ആയിട്ടായിരുന്നു പാർവതി ചിത്രത്തിൽ അഭിനയിച്ചത്. ദേവിയുടെ വരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിട്ടായിരുന്നു സംവിധായകനായ സിബി മലയിൽ ദിനേശ് പണിക്കരെ സമീപിച്ചത്.
എന്നാൽ തൻ്റെ ഭാര്യ ഇത് സമ്മതിച്ചിരുന്നില്ല. പാർവതിയുടെ ഭർത്താവ് ആയി അഭിനയിക്കാൻ ചാൻസ് കിട്ടിയെന്നായിരുന്നു അന്ന് താൻ ഭാര്യയോട് പറഞ്ഞത്. എന്നാൽ ഭാര്യയ്ക്ക് ശരിക്കും ഷോക്ക് ആയിരുന്നു അത്. അന്ന് അത് അഭിനയിക്കാൻ അവൾ സമ്മതിച്ചില്ല. തുടർന്ന് ആ രംഗം അഭിനയിക്കുവാനായി മറ്റൊരാളിനെ കണ്ടെത്തുകയായിരു വെന്നും ദിനേശ് പണിക്കർ പറഞ്ഞു.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...