Connect with us

പല മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എന്റെ യദാർത്ഥ ശബ്ദം; ദയവായി ഇത്തരം വ്യാജന്മാരിൽ വഞ്ചിതരാകരുത് ; ബാബു ആന്റണി പറയുന്നു !

Actor

ഭരതൻ സംവിധാനം ചെയ്ത് 1986-ൽ റിലീസായ ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു ആന്റണി തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. വില്ലൻ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്. ആക്ഷൻ രംഗങ്ങളിലെ മികവ് അദ്ദേഹത്തിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി.. തുടങ്ങിയ സിനിമകളിൽ വില്ലൻ വേഷങ്ങളിൽ ബാബു ആൻ്റണി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇപ്പോഴിതാ താനെന്ന് പറഞ്ഞ് സംസാരിക്കുന്ന വ്യാജന്മാരാൽ വഞ്ചിതരാകരുതെന്ന് പറയുകയാണ് ബാബു ആന്റണി. വഞ്ചിതരായ കുടുംബം പങ്കുവച്ച വിവരങ്ങളുടെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് നടൻ മുന്നറിയിപ്പ് നൽകുന്നത്. പല മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തൻ്റെ യദാർത്ഥ ശബ്ദം എന്നും ബാബു ആന്റണി പറയുന്നു.

“ദയവായി ഇത്തരം വ്യാജന്മാരിൽ വഞ്ചിതരാകരുത്. മിക്ക മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്റെ ശബ്ദം. ഈയിടെ ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന ഷോയിൽ ഞാൻ അത് വ്യക്തമായി കാണിച്ചിരുന്നു. ‘നാടോടി’ എന്ന സിനിമയിലെ ജാക്‌സൺ എന്ന കഥാപാത്രത്തിന് വേണ്ടി നിർമ്മിച്ചെടുത്ത ശബ്ദമാണ് അവർ കൂടുതലായി അനുകരിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ ജാക്സനെപ്പോലെ ഞാൻ ചിരിക്കുക പോലും ചെയ്യാറില്ല,” ബാബു ആന്റണി എഴുതി.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാറിലൂടെ ബാബു ആന്റണിയുടെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് പ്രേക്ഷകർ ‘. പഴയ ലുക്കിനെ ഓർമിപ്പിക്കുന്ന ലുക്ക് ആണ് ചിത്രത്തിൽ നടന്റേത്. ആഗസ്ററ് 8 ന് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.

More in Actor

Trending

Recent

To Top