Bollywood
അവള് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഞാന്‍ എപ്പോഴും നോക്കാറുണ്ട്, അവളോട് എനിക്കെന്നും വലിയ ബഹുമാനമുണ്ടാവും…ഇതൊക്കെ എനിക്ക് ബോറടിക്കുന്നുണ്ട്; ഞെട്ടിച്ച് നാഗ ചൈതന്യ
അവള് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഞാന്‍ എപ്പോഴും നോക്കാറുണ്ട്, അവളോട് എനിക്കെന്നും വലിയ ബഹുമാനമുണ്ടാവും…ഇതൊക്കെ എനിക്ക് ബോറടിക്കുന്നുണ്ട്; ഞെട്ടിച്ച് നാഗ ചൈതന്യ
തെന്നിന്ത്യൻ താര ദമ്പതിമാരായ നാഗ ചൈതന്യയും സാമന്തയും വേർപിരിഞ്ഞത് ആരാധകർക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. രണ്ടുപേരും വേര്പിരിയാനുണ്ടായ യഥാര്‍ഥ കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല. ഇപ്പോഴിതാ സാമന്തയുമായി ഉണ്ടായിരുന്ന ദാമ്പത്യത്തെ കുറിച്ചും മുന്‍ഭാര്യയെ കുറിച്ചും മനസ് തുറക്കുകയാണ് നടന്.
ഞങ്ങള്‍ രണ്ട് പേരും ഞങ്ങളുടെ പ്രസ്താവനയുമായി വന്നിരുന്നു. പരസ്പരം ഞങ്ങള്‍ വളരെയധികം ബഹുമാനിക്കുന്നുണ്ട്. അവള് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഞാന്‍ എപ്പോഴും നോക്കാറുണ്ട്. അവളോട് എനിക്കെന്നും വലിയ ബഹുമാനമുണ്ടാവും. അത്രയേ ഉള്ളു. ബാക്കി കാര്യങ്ങളൊക്കെ പറഞ്ഞ് നടക്കുന്നത് ആളുകളാണ്. അതില്‍ കൂടുതലായി മറ്റൊന്നുമില്ല. മാത്രമല്ല ഇതൊക്കെ എനിക്ക് ബോറടിക്കുന്നുണ്ട്. ഞാനിപ്പോള്‍ മൂന്ന് സിനിമയുടെ റിലീസുമായി കടന്ന് പോവുകയാണ്. ഞാന്‍ അതിനോടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും’ നാഗ ചൈതന്യ പറഞ്ഞു
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റോട് കൂടിയാണ് താരങ്ങളുടെ വേര്‍പിരിയലിനെ പറ്റി ഗോസിപ്പുകള്‍ വന്ന് തുടങ്ങിയത്. വൈകാതെ ഇരുവരും ഔദ്യോഗികമായി തന്നെ വാര്‍ത്ത സ്ഥീരികരിച്ചു.2017 ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരാവുന്നത്. നാല് വര്‍ഷത്തോളം ഈ ദാമ്പത്യ ജീവിതം മുന്നോട്ട് പോയി.
നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴാണ് വേര്‍പിരിയലിനെ കുറിച്ച് താരങ്ങള്‍ പ്രഖ്യാപിക്കുന്നത്. 2021 ഒക്ടോബറില്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വാര്‍ത്തകളൊക്കെ സത്യമാണെന്ന് വെളിപ്പെടുത്തി. ദാമ്പത്യ ജീവിതം അവസാനിപ്പിച്ചെങ്കിലും നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞു.
തന്റെ പുതിയ ചിത്രം ലാല്‍ സിംഗ് ഛദ്ധ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് താരമിപ്പോള്‍. ‘താങ്ക്യു’ എന്ന ചിത്രമാണ് നാഗ ചൈതന്യയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മാളവിക നായരും റാഷി ഖന്നയും ആണ് ചിത്രത്തില്‍ നായികമാരായി അഭിനയിച്ചത്. എസ് തമൻ ആണ് സംഗീത സംവിധായകൻ
