Connect with us

പ്രേക്ഷകരില്‍ വെറുപ്പുണ്ടാക്കുന്ന തരത്തിലുള്ള സിനിമകള്‍ ഇനി ചെയ്യില്ല , ഫാമിലി എന്റര്‍ടെയ്‌നറുകളായിരിക്കും ചെയ്യുക തുറന്ന് പറഞ്ഞ് ; അക്ഷയ് കുമാർ!

Bollywood

പ്രേക്ഷകരില്‍ വെറുപ്പുണ്ടാക്കുന്ന തരത്തിലുള്ള സിനിമകള്‍ ഇനി ചെയ്യില്ല , ഫാമിലി എന്റര്‍ടെയ്‌നറുകളായിരിക്കും ചെയ്യുക തുറന്ന് പറഞ്ഞ് ; അക്ഷയ് കുമാർ!

പ്രേക്ഷകരില്‍ വെറുപ്പുണ്ടാക്കുന്ന തരത്തിലുള്ള സിനിമകള്‍ ഇനി ചെയ്യില്ല , ഫാമിലി എന്റര്‍ടെയ്‌നറുകളായിരിക്കും ചെയ്യുക തുറന്ന് പറഞ്ഞ് ; അക്ഷയ് കുമാർ!

ബോളിവുഡിലെ ആക്ഷൻ ഹീറോയാണ് അക്ഷയ് കുമാർ .അക്ഷയ് കുമാറും മാനുഷി ചില്ലറും പ്രധാന വേഷത്തിൽ എത്തിയ സാമ്രാട്ട് പൃഥ്വിരാജ് ബോക്സ് ഓഫീസിൽ വൻ പരാജയമായിരിക്കുകയാണ്. ചിത്രം പുറത്തിറങ്ങി പതിനാലാം ദിവസമായ വ്യാഴാഴ്ച്ച ചിത്രത്തിന് ലഭിച്ചത് ആകെ 80 ലക്ഷം രൂപ മാത്രമാണ്. ഇത്രയും ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്നും കളക്ട് ചെയ്തത് വെറും 66 കോടി രൂപ മാത്രമാണ്.

അതേസമയം
സമൂഹത്തിനും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള സിനിമയാണ് ‘രക്ഷാ ബന്ധന്‍’ എന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. സഹോദരങ്ങള്‍ക്കിടയിലുള്ള ശക്തമായ ബന്ധമാണ് സിനിമയിലേതെന്നും ചിത്രം തന്റെ സഹോദരി അല്‍ക്കയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടന്‍ പറഞ്ഞു. ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ആണ് അല്‍ക്ക. തങ്ങള്‍ക്കിടയിലുള്ളത് വളരെ ശക്തമായ ബന്ധമാണെന്നും ഒരു കുടുംബമെന്നപോലെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. രക്ഷാ ബന്ധന്‍ പ്രൊമോഷന്റെ ഭാഗമായി പിടിഐയോടായിരുന്നു അക്ഷയ് കുമാറിന്റ പ്രതികരണം.

സെറ്റുകളില്‍ ഞങ്ങള്‍ എപ്പോഴും സന്തോഷവാന്മാരായിരുന്നു. ഞങ്ങള്‍ക്ക് പണമില്ലാതിരുന്നപ്പോഴും മുംബൈയിലെ കോളിവാഡ പ്രദേശത്ത് താമസിച്ചിരുന്നപ്പോഴും ഞങ്ങള്‍ക്കുള്ളതില്‍ ഞങ്ങള്‍ വളരെ സംതൃപ്തരായിരുന്നു. സിനിമകള്‍ തിയേറ്റുകളില്‍ കാണാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ട് ശനിയാഴ്ചകളിലെ ഭക്ഷണം ഞങ്ങള്‍ ഉപേക്ഷിച്ചു. ഞങ്ങളുടെ വീട്ടിലെ അന്തരീക്ഷം എപ്പോഴും സജീവവും സന്തോഷപ്രദവുമായിരുന്നു’ അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.രക്ഷാ ബന്ധന് മുന്‍പ് റിലീസ് ചെയ്ത അക്ഷയ് കുമാറിന്റെ ‘സാമ്രാട്ട് പൃഥ്വിരാജ്’ ‘ബച്ചന്‍ പാണ്ഡെ’ എന്നീ സിനിമകള്‍ വലിയ പരാജയമായിരുന്നു.

ഇനി വ്യത്യസ്തമായ കണ്ടന്റുകളുള്ള സിനിമകള്‍ ചെയ്യനാണ് താന്‍ താല്‍പ്പര്യപ്പെടുന്നതെന്നും ഏതെങ്കിലും ഒരു തരത്തിലുള്ള പ്രതിഛായ തനിക്ക് വേണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. പ്രേക്ഷകരില്‍ വെറുപ്പുണ്ടാക്കുന്ന തരത്തിലുള്ള സിനിമകള്‍ ഇനി തനിക്ക് ചെയ്യണ്ട, ഫാമിലി എന്റര്‍ടെയ്‌നറുകളായിരിക്കും ചെയ്യുകയെന്ന് ഉറപ്പ് നല്‍കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
സൈക്കോ ത്രില്ലര്‍ സിനിമയായാലും സോഷ്യല്‍ ഡ്രാമ ആയാലും ഒരു മടിയും കൂടാതെ കുടുംബ പ്രേക്ഷകര്‍ സിനിമ കാണണമെന്ന് അക്ഷയ് കുമാര്‍ അഭിപ്രായപ്പെട്ടു.

കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന മികച്ച സന്ദേശം നല്‍കുന്നതിനൊപ്പം വാണിജ്യപരമായ വശങ്ങളും കണക്കിലെടുത്താണ് സിനിമകള്‍ നിര്‍മ്മിക്കുന്നതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും താരം പറഞ്ഞു. ബോളിവുഡില്‍ നിന്നും എല്ലാ സിനിമകളും വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിലൂടെ വീണ്ടും സിനിമകള്‍ ഉണ്ടാകുമെന്നും അക്ഷയ് കുമാര്‍ ചൂണ്ടിക്കാട്ടി.

More in Bollywood

Trending