അഭിനയത്തിലേയ്ക്ക് താൻ എത്തിയത് കുറ്റബോധം കൊണ്ടാണെന്ന് തുറന്ന് പപറഞ്ഞ് സംവിധായകൻ ഫാസിൽ. സിനിമയിലേയ്ക്ക് പൃഥ്വിരാജിനെ ആദ്യമായി ഇന്റർവ്യൂ എടുത്തിരുന്നത് താനാണ് എന്നാൽ ആ പടം നടക്കാതെ പോയതിലുള്ള കുറ്റബോധം കൊണ്ടാണ് ലൂസിഫറിൽ അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജ് പെട്ടെന്ന് ഒരു ചോക്ലേറ്റ് ഹീറോ ആയി വരേണ്ട ആളല്ലെന്ന് തനിക്ക് നേരത്തെ തോന്നിയിരുന്നു. ചെറിയ റോളുകൾ ചെയ്ത് ചെയ്ത് മോഹൻലാൽ, രജനികാന്ത്, കമൽഹാസൻ, അമിതാബ് ബച്ചൻ എന്നിവരെ പോലെ വളരേണ്ട ആളാണെന്ന് തോന്നി. പക്ഷെ ഇന്റർവ്യൂ ചെയ്ത ആ സബ്ജക്ട് എനിക്ക് വർക്ക് ചെയ്യാൻ പറ്റിയില്ല. അന്നെനിക്ക് പൃഥ്വിരാജിനോട് കുറ്റബോധമുണ്ടാമുണ്ടായിരുന്നു. കാരണം ഇന്റർവ്യൂ ചെയ്തിട്ടും പടം എടുക്കാൻ പറ്റിയില്ലല്ലോ എന്നോർത്ത്.
ആ പൃഥിരാജ് എന്നെ വിളിച്ച് കാണണമെന്നും അദ്ദേഹത്തിന്റെ സിനിമയിൽ ഒരു റോൾ ചെയ്യണമെന്നും പറഞ്ഞാൽ താൻ എങ്ങനെയാണ് നോ പറയുക. പൃഥ്വി വന്നു ചോദിച്ചാൽ എനിക്ക് അഭിനയിക്കാതിരിക്കാൻ പറ്റില്ല . ഞാൻ അഭിനയിക്കും. അങ്ങനെ അഭിനയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലൂസിഫറിലെ അഭിനയം കണ്ട ശേഷം പ്രിയദർശൻ വിളിച്ച കൊണ്ടാണ് താൻ കുഞ്ഞാലി മരക്കാരിൽ അഭിനയിക്കുന്നതെന്നും.
ഇപ്പോൾ ആരെങ്കിലും വന്ന് സാറേ ഒരു നല്ല വേഷമുണ്ട്, സാറിന്റെ ഒരു പതിനഞ്ച് ദിവസം വേണമെന്ന് പറഞ്ഞാൽ താൻ സമ്മതിക്കില്ലെന്നും ഫാസിൽ പറഞ്ഞു. പക്ഷെ ആ ഡയറക്ടറിന്റെ കഥയിലും പ്രസന്റേഷനിലും എനിക്ക് പുതുമ തോന്നിയാൽ താൻ അഭിനയിക്കും. ഇല്ലെങ്കിൽ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറുമെന്നും ഫാസിൽ കൂട്ടിച്ചേർത്തു
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...