Connect with us

പാഞ്ഞടുക്കുന്ന ജല്ലിക്കെട്ട് കാളയെ മെരുക്കി സൂര്യ, നായകന്റെ പിറന്നാളിൽ ആരാധകർക്ക് നൽകിയ സർപ്രൈസ്, ഞെട്ടിച്ച് കളഞ്ഞു…ഇത് കാണേണ്ടത് തന്നെ

Actor

പാഞ്ഞടുക്കുന്ന ജല്ലിക്കെട്ട് കാളയെ മെരുക്കി സൂര്യ, നായകന്റെ പിറന്നാളിൽ ആരാധകർക്ക് നൽകിയ സർപ്രൈസ്, ഞെട്ടിച്ച് കളഞ്ഞു…ഇത് കാണേണ്ടത് തന്നെ

പാഞ്ഞടുക്കുന്ന ജല്ലിക്കെട്ട് കാളയെ മെരുക്കി സൂര്യ, നായകന്റെ പിറന്നാളിൽ ആരാധകർക്ക് നൽകിയ സർപ്രൈസ്, ഞെട്ടിച്ച് കളഞ്ഞു…ഇത് കാണേണ്ടത് തന്നെ

വെട്രിമാരന്റെ സംവിധാനത്തില്‍ സൂര്യ നായകനാവുന്ന ‘വാടിവാസലി’ന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പാഞ്ഞടുക്കുന്ന ജല്ലിക്കെട്ട് കാളയെ മെരുക്കുന്ന നായകനെയാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് വഡിയോ പുറത്തിറക്കിയിരിക്കുന്നത്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി.എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ.

അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ ആണ് സംഗീതം. ആൻഡ്രിയ ജെറമിയ, അമീർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

കഴിഞ്ഞ ദിവസമായിരുന്നു നടന് ദേശീയ പുരസ്‌കാരം ലഭിച്ചത്. . സുധ കൊങ്കര സംവിധാനം ചെയ്ത സൂരരൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സൂര്യയെ തേടി പുരസ്കാരം എത്തിയത്.

പിറന്നാൾ സമ്മാനമെന്നോണം മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് സൂര്യ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലൂടെയാണ് തന്റെ സന്തോഷം ആരാധകരുടെ നടിപ്പിൻ നായകൻ പങ്കുവെച്ചിരിക്കുന്നത്.

സൂരരൈ പോട്രിന് അഞ്ച് അവാർഡുകൾ ലഭിച്ചത് വളരെയധികം സന്തോഷമുണ്ടാക്കുന്നുവെന്ന് സൂര്യ എഴുതി. മഹാമാരിക്കാലത്ത് ഓ.ടി.ടി റിലീസായെത്തിയ ചിത്രത്തിന് ലഭിച്ച സ്വീകരണത്തിൽ ഞങ്ങളേവരും ആഹ്ലാദിച്ചിരുന്നു. ആ സന്തോഷം ദേശീയപുരസ്കാര ലബ്ധിയിലൂടെ ഇരട്ടിച്ചിരിക്കുകയാണ്. ക്യാപ്റ്റൻ ​ഗോപിനാഥന്റെ കഥ സിനിമയാക്കുന്നതിൽ സുധ കൊങ്കര ചെയ്ത കഠിനാധ്വാനത്തിന്റെ ദൃഷ്ടാന്തമാണിതെന്നും അദ്ദേഹം കുറിച്ചു.

മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അപർണ ബാലമുരളി, സം​ഗീത സംവിധായകൻ ജി.വി. പ്രകാശ്, സുധാ കൊങ്കരയ്ക്കൊപ്പം തിരക്കഥാ രചനയിൽ പങ്കാളിയായ ശാലിനി ഉഷാ നായർ എന്നിവരേയും സൂര്യ അഭിനന്ദിക്കുന്നുണ്ട്. തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം തന്ന സംവിധായകൻ വസന്ത് സായി, മണിരത്നം എന്നിവർക്കുള്ള നന്ദിയും അദ്ദേഹം അറിയിക്കുന്നുണ്ട്. തനിക്കൊപ്പം മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട അജയ് ദേവ്​ഗൺ, തമിഴ്നാട്ടിൽ നിന്നുള്ള മറ്റ് പുരസ്കാര ജേതാക്കളായ എഡിറ്റർ ശ്രീകർ പ്രസാദ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, തിരക്കഥാകൃത്തും സംവിധായകനുമായ മഡോൺ അശ്വിൻ എന്നിവരേയും സൂര്യ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു.

ഈ സിനിമ നിർമിക്കുന്നതിനും അഭിനയിക്കുന്നതിനും എന്നെ നിർബന്ധിച്ച ജ്യോതികയ്ക്ക് പ്രത്യേകം നന്ദി പറയുന്നു. “എന്നെ എപ്പോഴും പിന്തുണച്ച അച്ഛൻ, അമ്മ, കാർത്തി, ബൃന്ദ എന്നിവരോട് എന്റെ സ്നേഹം അറിയിക്കുന്നു. ഈ പുരസ്കാരം ഞാനെന്റെ മക്കളായ ദിയക്കും ദേവിനും കുടുംബത്തിനും സമർപ്പിക്കുന്നു.” അദ്ദേഹം എഴുതി. ആരാധകർക്കും ഇന്ത്യാ ​ഗവൺമെന്റിനും നന്ദി പറഞ്ഞുകൊണ്ടാണ് സൂര്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.

More in Actor

Trending

Recent

To Top