Connect with us

നയന്‍താരയെ അവഗണിച്ചു; സോഷ്യൽ മീഡിയയിൽ പ്രതിഷേധം, കരണിനെതിരെ ആരാധകര്‍

Actor

നയന്‍താരയെ അവഗണിച്ചു; സോഷ്യൽ മീഡിയയിൽ പ്രതിഷേധം, കരണിനെതിരെ ആരാധകര്‍

നയന്‍താരയെ അവഗണിച്ചു; സോഷ്യൽ മീഡിയയിൽ പ്രതിഷേധം, കരണിനെതിരെ ആരാധകര്‍

തെന്നിന്ത്യന്‍ താരം നയന്‍താരയെ പറ്റി കരണ്‍ ജോഹര്‍ നടത്തിയ പരാമർശം വിവാദമാകുന്നു. നടി സമാന്തയോടുള്ള ഒരു ചോദ്യത്തിനിടെയായിരുന്നു നയന്‍താരയുടെ പേര് കടന്ന് വന്നത്. തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നായികയാരാണെന്നായിരുന്നു കരണിന്റെ ചോദ്യം. നയന്‍സ് ആണ് ആ താരം എന്ന് സാമന്ത മറുപടി നല്‍കി.

എന്നാല്‍ നയന്‍സ് തന്റെ ലിസ്റ്റിലില്ലെന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്. ശേഷം ഓര്‍മാക്‌സ് മീഡിയ പുറത്തു വിട്ട ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ നായികമാരുടെ പേരും കരണ്‍ വായിച്ചു. ഇതില്‍ സമാന്തയായിരുന്നു പട്ടികയില്‍ ഒന്നാമത്.

കരണ്‍ നയന്‍താരയെ അവഗണിച്ചുവെന്നാണ് ആരാധകരുടെ വിമര്‍ശനം. ട്വിറ്റര്‍, റെഡിറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

നയന്‍താരയോട് കരണിന് പുച്ഛമാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തി. കരണിന്റെ പ്രൊഡക്ഷന്‍ ഹൗസ് നിര്‍മ്മിച്ച റിലീസ് ചെയ്യാനിരിക്കുന്ന ഗുഡ് ലക്ക് ജെറി എന്ന സിനിമ നയന്‍താരയുടെ സിനിമയുടെ റീമേക്കാണെന്നും അവര്‍ പറഞ്ഞു.

Continue Reading
You may also like...

More in Actor

Trending