News
ഇന്ത്യന്‍ സിനിമയിലെ സംഗീത വൈദഗ്ധ്യം അനുഭവിക്കാന്‍ തയാറെടുക്കൂ; ആഗോളശ്രദ്ധ നേടിയ ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് അക്കാദമി മ്യൂസിയം ഓഫ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ആദരവ്
ഇന്ത്യന്‍ സിനിമയിലെ സംഗീത വൈദഗ്ധ്യം അനുഭവിക്കാന്‍ തയാറെടുക്കൂ; ആഗോളശ്രദ്ധ നേടിയ ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് അക്കാദമി മ്യൂസിയം ഓഫ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ആദരവ്
ഇന്ത്യന്‍ സിനിമയില്‍ നിന്ന് ആഗോളശ്രദ്ധ നേടിയ ഗാനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ കാലിഫോര്‍ണിയയിലെ അക്കാദമി മ്യൂസിയം ഓഫ് മോഷന്‍ പിക്‌ചേഴ്‌സ്. ഓസ്‌കര്‍ അവാര്‍ഡുകള്‍ നേടിയ ‘ആര്‍ആര്‍ആര്‍’, ‘സ്ലംഡോഗ് മില്യണയര്‍’, ആമിര്‍ ഖാന്‍ ചിത്രം ലഗാന്‍ എന്നിവയിലെ പാട്ടുകള്‍ക്കാന്‍ ആദരം. സമൂഹമാധ്യമത്തിലൂടെയാണ് മ്യൂസിയം അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. മേയ് പതിനെട്ടിനാണ് പരിപാടി.
ഇന്ത്യന്‍ സിനിമയിലെ സംഗീത വൈദഗ്ധ്യം അനുഭവിക്കാന്‍ തയാറെടുക്കുവെന്ന അടിക്കുറിപ്പോടെയാണ് മൂന്ന് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ ഉള്‍പ്പെടെ അക്കാദമി മ്യൂസിയം പോസ്റ്റ് ചെയ്തത്. ‘ഒപ്പം ലഗാന്‍ പോലുള്ള ഐതിഹാസിക ചിത്രങ്ങളുടെ സൗണ്ട് സ്‌കേപ്പ് അനുഭവിക്കൂ,’ എന്നും പോസ്റ്റില്‍ പറയുന്നു.
ശനിയാഴ്ച വൈകുന്നേരം 6:30 ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന പരിപാടിയില്‍ മൂന്ന് സിനിമകളിലെയും സംഗീതത്തിന് പുറമെ തത്സമയ തബല വാദനവും ബോളിപോപ്പ്, സാബുദാസ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന നൃത്ത പരിപാടിയും ഒരുക്കിയിട്ടുണ്ട്.
2023ല്‍ ഓസ്‌കര്‍ അവാര്‍ഡ് നേടിയ ഗാനമായിരുന്നു ആര്‍ ആര്‍ ആറിലെ ‘നാട്ടു നാട്ടു’. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ ടി ആറും സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തിലായിരുന്നു എത്തിയത്.
1920 കളിലെ ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയുടെ കഥാപശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും ബ്രിട്ടീഷ് അഭിനേതാക്കളായ റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി, ഒലിവിയ മോറിസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
വരള്‍ച്ചയ്ക്കും ബ്രിട്ടീഷ് ചൂഷണങ്ങള്‍ക്കുമെതിരെ പോരാടുന്ന ഇന്ത്യന്‍ ഗ്രാമത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ലഗാന്‍. ഗ്രാമവാസികള്‍ക്കുമേല്‍ ചുമത്തിയിരുന്ന കനത്ത നികുതി ഒഴിവാകാന്‍ കിട്ടിയ അവസരം ഉപയോഗിക്കുന്നതെങ്ങനെയെന്നതാണ് ചിത്രം കാണിക്കുന്നത്.
കേന്ദ്ര കഥാപാത്രമായ ഭുവന്റെ വേഷത്തിലേറ്റിയത് ആമിര്‍ഖാന്‍ ആയിരുന്നു. ഒട്ടേറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ലഗാന്‍.
ഇന്ത്യ പശ്ചാത്തലമായി എടുത്തിരിക്കുന്ന ചിത്രത്തില്‍ അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്‍, ദേവ് പട്ടേല്‍, ഫ്രീദ പിന്റോ എന്നിവര്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ‘ക്യൂ ആന്‍ഡ് എ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഓണ്‍സ്‌ക്രീന്‍ അഡാപ്‌റ്റേഷനായിരുന്നു ചിത്രം.
2009ല്‍ ചിത്രം ഓസ്‌കര്‍ വാരിക്കൂട്ടി. മികച്ച സംവിധായകന്‍ ഡാനി ബോയ്ല്‍, മികച്ച ചിത്രം, മികച്ച അവലംബിത തിരക്കഥ, മികച്ച ഫിലിം എഡിറ്റിങ്, മികച്ച ശബ്ദ എഡിറ്റിങ്, മികച്ച ശബ്ദ മിശ്രണം ( റസൂല്‍ പൂക്കുട്ടി) മികച്ച ഒറിജിനല്‍ സ്‌കോറും മികച്ച ഒറിജിനല്‍ ഗാനം എആര്‍ റഹ്മാന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഓസ്‌കര്‍ നേടിയിരുന്നു.
