Connect with us

ഗോപിസുന്ദറിനൊപ്പം ആ ‘സുന്ദരി’; അമൃതയ്ക്ക് സഹിക്കാനായില്ല; ചങ്കുപൊട്ടി അഭയ!!

Malayalam

ഗോപിസുന്ദറിനൊപ്പം ആ ‘സുന്ദരി’; അമൃതയ്ക്ക് സഹിക്കാനായില്ല; ചങ്കുപൊട്ടി അഭയ!!

ഗോപിസുന്ദറിനൊപ്പം ആ ‘സുന്ദരി’; അമൃതയ്ക്ക് സഹിക്കാനായില്ല; ചങ്കുപൊട്ടി അഭയ!!

സംഗീതം കൊണ്ട് മാജിക് സൃഷ്ടിക്കാറുള്ള സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്. ഇന്ന് മലയാളവും കടന്ന് തെലുങ്കിലും തന്റേതായൊരു സ്ഥാനം കണ്ടെത്തുകയാണ് ഗോപി സുന്ദര്‍. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള സംഗീത പ്രതിഭയാണ് അദ്ദേഹം. എന്നാല്‍ സംഗീതത്തിന്റെ പേരില്‍ മാത്രമല്ല തന്റെ വ്യക്തി ജീവിതത്തിന്റെ പേരിലും ഗോപി സുന്ദര്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.  

ഗോപി സുന്ദറിന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ എന്നും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയങ്ങളാണ്. നേരത്തെ ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ഗോപി സുന്ദറിന്റെ പ്രണയം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. പിന്നീടാണ് ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്ന് പരസ്യപ്പെടുത്തുന്നത്. എന്നാല്‍ അധികം വൈകാതെ ആ ബന്ധവും അവസാനിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.

ഇതേ തുടര്‍ന്ന് കടുത്ത സൈബര്‍ ആക്രമണം നേരിട്ടിരുന്നു.  പിന്നീട് ഗോപി സുന്ദര്‍ ഏത് പെണ്‍കുട്ടിയുടെ കൂടെയുള്ള ചിത്രം പങ്കുവച്ചാലും അതില്‍ സദാചാര കമന്റുകളുമായി എത്തുന്നവര്‍ക്ക് കണക്കില്ലായിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണങ്ങളെ അവഗണിച്ചു കൊണ്ട് തന്റെ ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ് ഗോപി സുന്ദര്‍.

ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച പുതിയ ചിത്രമാണ് ഇത്തരത്തില്‍ വൈറലായി മാറിയിരിക്കുന്നത്. പുതിയ ചിത്രമായ പെരുമാനിയുടെ മ്യൂസിക് ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന ചിത്രമാണ് ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. കാറിൽ യാത്രപോകുന്ന ചിത്രത്തിൽ പിൻസീറ്റിൽ ഒരാൾ കൂടിയുണ്ട്. കുറച്ചു നാളുകളായി ഗോപിയുടെ കൂടെ ഈ പെൺകുട്ടിയെ കാണാൻ കഴിഞ്ഞിരുന്നില്ല എങ്കിലും, വീണ്ടും അവർ രണ്ടുപേരും ഒന്നിച്ചൊരു പരിപാടിയിൽ പങ്കെടുക്കുകയാണ്. എന്നാൽ ഇതാരാണെന്ന് തിരഞ്ഞപ്പോൾ തന്നെ ആളെ പിടികിട്ടി.

മയോനി എന്ന ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയായ പ്രിയാ നായരെ പ്രേക്ഷകർ മറന്നു കാണില്ല. ഗോപിയുടെ ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഏറെ വിമർശനങ്ങൾ നേരിട്ട യുവതിയാണ് ആർട്ടിസ്റ്റായ പ്രിയ നായർ. ഒടുവിൽ എല്ലാ വിമർശനങ്ങൾക്കും ഗോപി സുന്ദർ തന്നെ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. ലുലു മാളിലേക്ക് പോകുന്ന ചിത്രം പ്രിയ നായർ അവരുടെ ഇൻസ്റ്റഗ്രാം പേജിലും പങ്കിട്ടിട്ടുണ്ട്. രണ്ടുപേരും ഇൻസ്റ്റഗ്രാം സ്റ്റോറി രൂപത്തിലാണ് ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്.

ഗോപിയുടെ കൂടെയുള്ള യാത്രകൾക്കും ചിത്രങ്ങൾക്കും പ്രിയ ഏറെ പഴി കേട്ടിരുന്നു. തന്നെ സ്നേഹിക്കാൻ പഠിപ്പിച്ച വ്യക്തി എന്നായിരുന്നു ഗോപിയെ പറ്റി പ്രിയ ഒരു പോസ്റ്റിൽ കുറിച്ചത്. ഗോപിക്ക് പിറന്നാൾ ആശംസയുമായി പ്രിയ ഇട്ട ഒരു ചിത്രമാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. അതിനു ശേഷം ഗോപിയും അമൃതയും തമ്മിൽ അകന്നതും വിഷയമായി.

അതിനിടെ ഗായിക അദ്വൈത പത്മകുമാറിന്റെ ഒപ്പമുള്ള ചിത്രങ്ങളും വിഷയമായി മാറി. സൈബർ ആക്രമണം മുന്നിൽക്കണ്ട ഗോപിയും അദ്വൈതയും ചിത്രങ്ങളുടെ കമന്റ് സെക്ഷൻ ഓഫ് ആക്കി വച്ചിരുന്നു. അദ്വൈതക്കൊപ്പമാണ് ഗോപി വൃന്ദാവനം സന്ദർശിക്കാൻ പോയതും, വിഷു ആഘോഷിച്ചതും. ഈ ചിത്രങ്ങൾ അദ്വൈത പോസ്റ്റ് ചെയ്തിരുന്നു.

ഗോപിയുടെ ആൽബം വഴി സംഗീത ലോകത്ത് അവതരിപ്പിക്കപ്പെട്ട ഗായികയാണ് അദ്വൈത. ഗായികമാരായ അഭയ ഹിരണ്മയി, അമൃത സുരേഷ് എന്നിവരുമായി പ്രണയമുണ്ടായിരുന്ന ഗോപിയുടെ ആ രണ്ടു ബന്ധങ്ങളും അവസാനിച്ചിരുന്നു. അഭയയുമായി ഒരു പതിറ്റാണ്ടിലേറെ നീണ്ട ബന്ധമായിരുന്നു. ഒന്നിച്ചുണ്ടായിരുന്ന ഗോപിയും അമൃതയും ഒരു വർഷത്തിന് ശേഷം പിരിഞ്ഞു.

അഭയ ഹിരണ്‍മയിയുമായി പത്ത് വര്‍ഷത്തോളം ലിവിങ് റിലേഷനിലായിരുന്ന ഗോപി സുന്ദര്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ആ ബന്ധം വേര്‍പിരിഞ്ഞതായി അറിയിച്ചത്. അഭിമുഖങ്ങളിലും മറ്റും ഗോപി സുന്ദറിനെ കുറിച്ച് അഭയ സംസാരിക്കാറുണ്ട്.

ഗോപി സുന്ദറുമായി ബന്ധമുണ്ടായിരുന്ന കാലത്തെ തള്ളിക്കളയാന്‍ പറ്റില്ലെന്നാണ് അഭയ ഹിരണ്‍മയി പറയുന്നത്. ആ കാലഘട്ടത്തെ മാനിക്കാതെ എനിക്കെന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റില്ല. ഗോപി എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ്. ഒരു പരിധി വരെ ഗുരുസ്ഥാനീയനാണ് എന്നുമാണ് അഭയ പറഞ്ഞിരുന്നത്.

More in Malayalam

Trending