Connect with us

ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും അയ്യപ്പ അനുഗ്രഹമായി വിശ്വസിക്കുന്നു;അയ്യപ്പ സ്വാമിയാണ് ഈ ഭൂഗോളത്തെ നിയന്ത്രിക്കുന്നത്എന്ന് തോന്നിപോകും!! അനുഭവം പങ്കിട്ട് എംജി !!

Malayalam

ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും അയ്യപ്പ അനുഗ്രഹമായി വിശ്വസിക്കുന്നു;അയ്യപ്പ സ്വാമിയാണ് ഈ ഭൂഗോളത്തെ നിയന്ത്രിക്കുന്നത്എന്ന് തോന്നിപോകും!! അനുഭവം പങ്കിട്ട് എംജി !!

ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും അയ്യപ്പ അനുഗ്രഹമായി വിശ്വസിക്കുന്നു;അയ്യപ്പ സ്വാമിയാണ് ഈ ഭൂഗോളത്തെ നിയന്ത്രിക്കുന്നത്എന്ന് തോന്നിപോകും!! അനുഭവം പങ്കിട്ട് എംജി !!

കഴിഞ്ഞ മുപ്പത്തിരണ്ട് വർഷമായി ഈ ശബ്ദം മലയാളിയുടെ കൂടെയുണ്ട്. ഗാന ഗന്ധർവ്വൻ യേശുദാസും, ഭാവ ഗായകൻ പി ജയചന്ദ്രനുമെല്ലാം തിളങ്ങി നിൽക്കുന്ന സമയത്താണ് കുസൃതിനിറഞ്ഞ ശബ്ദവുമായി ഈ ചെറുപ്പക്കാരൻ മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്.

ഈറൻമേഘവും, കണ്ണീർ പൂവും, ചാന്ത് പൊട്ടുമെല്ലാം അനശ്വരമാക്കിയ ഈ ശബ്ദത്തിനുടമയാണ് എംജി ശ്രീകുമാർ. വിവിധ ഭാഷകളിലായി മൂവായിരത്തോളം ഗാനങ്ങള്‍ ആണ് അദ്ദേഹം പാടിയിട്ടുള്ളത്. പ്രത്യേകിച്ചും ഭക്തി ഗാനങ്ങൾ. അതിൽ ഏറ്റവും കൂടുതൽ പാടിയ പാട്ടുകൾ അയ്യപ്പഭക്തിഗാനങ്ങളാണ്.

എന്നാൽ താൻ പാടിയ അയ്യപ്പഭക്തിഗാനങ്ങളെ കുറിച്ച് പറയുന്ന എംജിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും അയ്യപ്പ അനുഗ്രഹമായി വിശ്വസിക്കുന്നു എന്നും, അയ്യപ്പ സ്വാമിയാണ് ഈ ഭൂഗോളത്തെ നിയന്ത്രിക്കുന്നത് എന്നുമൊക്കെ തോന്നിപോകുമെന്നാണ് എംജി പങ്കിട്ട പുതിയ വീഡിയോയിൽ പറയുന്നത്.

അയ്യപ്പന്റെ എത്ര പാട്ടുകളാണ് പാടിയതെന്നു ഓർമ്മയില്ല. 87 നു മുൻപ് ഒരുപാട് പാട്ടുകൾ ഞാൻ പാടിയിട്ടുണ്ട്. ദേവമുദ്ര എന്ന കാസറ്റിലാണ് ആദ്യമായി പത്തുപാട്ടുകൾ പാടി ഇറക്കുന്നത്. അതുമുതൽ 2018 വരെ ഇറക്കിയ എല്ലാ ആൽബങ്ങളിലും പാടി.

ശബരിമലയിൽ അങ്ങനെ ജാതിയോ മതമോ ഒന്നുമില്ല, എല്ലാവർക്കും വരാം പോകാം. അർച്ചന കഴിക്കാം. എല്ലാത്തിനും പൊരുൾ ആണ് അയ്യപ്പ സ്വാമി. കഠിനമാണ് മലകയറ്റം, പക്ഷെ അവിടെ പോയി വരുന്നത് എന്ന് പറയുമ്പോൾ ഒരു ആത്മസംതൃപ്തിയാണ്. അവിടെ പോയി തിരികെ എത്തിയാൽ അടുത്ത മണ്ഡല കാലത്തിനായി നമ്മൾ കാത്തിരിക്കും.

എനിക്ക് വലിയ ഇരു അനുഭവം ഉണ്ടായിട്ടുണ്ട് അവിടെനിന്നും. ഞാൻ 22 മല അടുപ്പിച്ചു ചവിട്ടിയ ആളാണ്. പണ്ടൊരിക്കൽ ഞാൻ ഓർക്കസ്ട്രയിലുള്ള കുറച്ചു ആളുകളും ഒക്കെയായി മുകളിലത്തെ മണ്ഡപത്തിൽ പോയിരുന്നു ഭജനപാട്ടുകൾ ഒക്കെയും പാടിയ ഒരു കാലം ഉണ്ട്.

ഒരിക്കൽ ഒരു തബലയും ഹാർമോണിയവും ഒക്കെയായി ഞങ്ങൾ കുറച്ചാളുകൾ അവിടെ പോയി ഭജന അവതരിപ്പിച്ചു. അധികം ആളുകൾക്ക് ഒന്നും അന്ന് നമ്മളെ അറിഞ്ഞൊന്നും കൂടാ. അവിടെ നിന്നും പാടി തിരികെ ഇറങ്ങിയപ്പോൾ 80 വയസ്സായ ഒരു മനുഷ്യനെ കണ്ടു. ഒരു ചെറിയ തോർത്ത് മുണ്ട് ഒക്കെ ഉടുത്ത്. തോളത്തും ഉണ്ട് അതുപോലെ ഒരു മുണ്ട് ഒപ്പം ഇരുമുടികെട്ടും. അദ്ദേഹത്തിന് ഒട്ടും വയ്യ. ഇദ്ദേഹം ഒരു പടി മുൻപോട്ട് വച്ചാൽ പുറകോട്ട് പോയി പോസ്റ്റിലേക്ക് ഇടിക്കുകയാണ് അത്രയും നടക്കാൻ വയ്യാത്ത ഒരാൾ.

നമ്മൾക്ക് ആണെങ്കിൽ പുള്ളിയുടെ ഭാഷയും മനസിലാകുന്നില്ല. പുള്ളിയെ അവിടെ ഇങ്ങനെ നിർത്തി പോരാനും തോന്നിയില്ല. ഞാൻ കൂടെ ഉണ്ടായിരുന്ന ആളുകളോട് പറഞ്ഞു നമുക്ക് പുള്ളിയെ മാക്സിമം താഴേക്ക് വരെ തൂക്കി പിടിച്ചായാലും എത്തിക്കാം എന്ന്. ഞങ്ങൾ മാറി മാറി പുള്ളിയെ ചുമന്ന് പമ്പാഗണപതിയുടെ സമീപം വരെ എത്തിച്ചു. താഴെ എത്തുമ്പോളേക്കും നമ്മൾ ആകെ തളർന്നു. ഞങ്ങൾ അദ്ദേഹത്തെ ഒരു കലിങ്കിൽ ഇരുത്തി. കട്ടൻ ചായ കുടിക്കാൻ പോയി തിരികെ വന്നു നോക്കുമ്പോൾ അയാളെ കാണാൻ ഇല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

എം ജിയുടെ വാക്കുകൾ ഇങ്ങനെ:-
ഞങ്ങൾ അവിടെ ഒക്കെ അയാളെ നോക്കി കാണാൻ ഇല്ല. എനിക്ക് സത്യം പറഞ്ഞാൽ തോന്നുന്നത് ചെറിയ ഒരു ടാസ്ക്ക് അയ്യപ്പൻ തന്ന പോലെയാണ്. ഈ സംഭവം കഴിഞ്ഞതിന്റെ അടുത്ത വർഷം ആണ് എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടുന്നത്. അത് ഇതുമായി ബന്ധം ഇല്ലായിരിക്കാം, പക്ഷെ അതൊക്കെ നമ്മുടെ വിശ്വാസം. അയ്യപ്പൻ എന്നുപറഞ്ഞാൽ അത് വലിയ ശക്തിയാണ്. നമ്മുടെ അൾട്ടിമേറ്റ് പവർ എന്ന് പറയില്ലേ അതാണ്. അച്ചുതണ്ട് കറങ്ങുമ്പോൾ അദ്ദേഹം വിരൽ വച്ച് അത് തിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. അയ്യപ്പൻ തരുന്നതാണ് എന്റെ അയ്യപ്പ ഭക്തി ഗാനങ്ങളിൽ കേൾക്കുന്ന ശക്തി- എംജി പറയുന്നു.

More in Malayalam

Trending

Recent

To Top