Malayalam
വിനീത് ശ്രീനിവാസൻ സംഗീത സംവിധാനത്തിലേക്ക് …ഗാനം ആലപിക്കുന്നത് ഭാര്യ ദിവ്യ!
വിനീത് ശ്രീനിവാസൻ സംഗീത സംവിധാനത്തിലേക്ക് …ഗാനം ആലപിക്കുന്നത് ഭാര്യ ദിവ്യ!
Published on
നടനായും സംവിധായകനായുമൊക്കെ എത്തും മുന്‍പ് ഗായകനായാണ് വിനീത് ശ്രീനിവാസനെ മലയാളികള്‍ക്ക് പരിചയം. എന്നാല്‍ വിനീത് ഇതുവരെ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഒരു ഗാനം നാം കേട്ടിട്ടില്ല. എന്നാല്‍ അത്തരത്തിലൊന്ന് ഇതാ ആസ്വാദകര്‍ക്ക് മുന്നിലേക്ക് എത്തുന്നു.
വിനീത് ശ്രീനിവാസന് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മറ്റൊരു സര്‍പ്രൈസ് വിനീത് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീതിന്റെ ഭാര്യ ദിവ്യ ആണെന്നുള്ളതാണ്. ദിവ്യയുടെ ആദ്യ ഗാനവുമാണ് ഇത്. “ദിവ്യയ്ക്കൊപ്പം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതിന്റെ തിരക്കിലായിരുന്നു. ഇത് ഒരു സിംഗിള്‍ ആണ്. ഒരു ഗായിക എന്ന നിലയില്‍ അവള് ആദ്യമായാണ്, ഒരു സംഗീത സംവിധായകന് എന്ന നിലയില്‍ ഞാനും”, വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.
about vineeth sreenivasan
Continue Reading
You may also like...
Related Topics:Vineeth Sreenivasan
