Malayalam
വിനീത് ശ്രീനിവാസൻ പാചകത്തിലാണ് ….
വിനീത് ശ്രീനിവാസൻ പാചകത്തിലാണ് ….
ലോക്ക് ഡൌൺ മനുഷ്യരെ വലച്ചത് തെല്ലൊന്നുമല്ല , എങ്കിലും ലോക്ക് സാഹചര്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ആളുകൾ വീട്ടിലിരുന്നു വെറുതെ ബോറടിക്കാതെ ക്രീയാത്മകമായ തങ്ങളുടെ കഴിവുകൾ പൊടിതട്ടിയെടുത്തു .ഒരു പക്ഷെ ഈ ലോക്കഡോൺ സമയത്തു തന്നെയായിരിക്കാം ഏറ്റവും കൂടുതൽ ക്രിയേറ്റീവ് പോസ്റ്റുകൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത് .സിനിമാതാരങ്ങളും അതിൽ നിന്നും വ്യെത്യസ്തരല്ല എന്നാണ് മലയാളത്തിന്റെ പ്രിയപ്പെട്ട യുവ സംവിധായകൻ വിനീത് ശ്രീനിവാസൻ പറയുന്നത്. അഭിനേതാവായും ,സംവിധായകനായും ,ഗായകനായും ,തിരക്കഥ രചയിതാവ് കൂടിയായ വിനീത് ഇപ്പോൾ ഒരു മികച്ച പാചകക്കാരൻ കൂടിയാണ് .
വെറുതെയിരുന്നപ്പോൾ ആണ് കുക്കിങ്ങിൽ താത്പര്യമുദിച്ചത് എന്നും പായസം ,ഹൽവ ,ഫ്രൈഡ് റൈസ് ,നെയ്ച്ചോർ ,ഗോബി മഞ്ചൂരിയൻ ,കഞ്ഞിയും പയറും ,തുടങ്ങി നാനാ വിഭവങ്ങളുമുണ്ടാക്കി പരീക്ഷിച്ചെന്നും ,നോൺ വെജ് ഉണ്ടാക്കുമെങ്കിലും വീട്ടിൽ ആരും കഴിക്കാത്തത് കൊണ്ട് ഡെലിവറി സർവിസ് വഴി കൂട്ടുകാർക്കു അയച്ചു കൊടുക്കാറുകയാണ് ചെയ്യുന്നതെന്ന് വിനീത് പറയുന്നു .ലോക്കഡൗണിന് മുൻപ് ‘ഹൃദയം ‘ മായി ബന്ധപ്പെട്ട തിരക്കിലായിരുന്ന വിനീത് ഇപ്പോൾ കുടുംബ ജീവിതം കൂടുതൽ ആസ്വദിക്കുന്നു .പക്ഷെ കുട്ടികളെ ഓൺലൈൻ ക്ലാസ്സുകളുടെ പേരിൽ ഏറെ നേരം കംപ്യൂട്ടറിനു സ്മാർട്ട് ഫോണിനും മുന്പിലിരുത്തുന്നതിനോട് വിനീതിന് യോജിപ്പില്ല …. അസുഖം ഒന്ന് കെട്ടടങ്ങി കഴിഞ്ഞാൽ പിള്ളേർ പിന്നെ സ്കൂളിൽ പോയില്ലെങ്കിലോ എന്നാണ് അദ്ദേഹത്തിന്റെ ആശങ്ക ….
about vineeth sreenivasan
