Connect with us

അച്ഛനൊപ്പമുള്ള ആദ്യ പരസ്യചിത്രം :അഹാന മനസ്സ് തുറക്കുന്നു…

Malayalam

അച്ഛനൊപ്പമുള്ള ആദ്യ പരസ്യചിത്രം :അഹാന മനസ്സ് തുറക്കുന്നു…

അച്ഛനൊപ്പമുള്ള ആദ്യ പരസ്യചിത്രം :അഹാന മനസ്സ് തുറക്കുന്നു…

ഈ കൊറോണ കാലത്തു തന്റെ ഓൺലൈൻ പേജുകളിൽ ക്രിയാത്മകവും രസകരവുമായ പല സംഭവങ്ങളെയും ഉൾപ്പടുത്തി സജീവ സാന്നിധ്യമായി നിന്ന അഭിനേതാക്കളിലൊരാളാണ് അഹാന കൃഷ്ണ .
വെറുതെ ഒരു വ്‌ളോഗ് നിർമിച്ചു സംഭവങ്ങളെ കുത്തിനിറക്കാതെ തന്റെ ജീവിതത്തിലെ ഉൾക്കാഴ്ചകളെ ആരാധകർക്കും ആസ്വാദ്യകരമായ വിധത്തിൽ തുറന്നെഴുതുകയാണ് താരം ചെയ്തത് .ഇപ്പോൾ പുതുതായി അഹാനയ്ക്ക് പങ്കുവയ്ക്കാനുള്ളത് തന്റെ പുതിയ പരസ്യ ചിത്രത്തെക്കുറിച്ചാണ് .പ്രസിദ്ധ ആഡ് ഫിലിം മേക്കർ ആയ പാർത്ഥൻ മോഹൻ ആണ് സംവിധാനം ചെയ്തിരിക്കുന്ന പരസ്യ ചിത്രത്തിന് . അച്ഛൻ കൃഷ്ണ കുമാറിനൊപ്പം അഭിനയിക്കുന്ന ആദ്യത്തെ ആഡ്‌ ഫിലിം എന്ന പ്രത്യേകത കൂടിയുണ്ട് .പ്രസിദ്ധ മാട്രിമോണിയൽ ഓൺലൈൻ സൈറ്റ് നു വേണ്ടിയാണു പരസ്യ ചിത്രീകരണം .

രണ്ടു ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ താരം ആരാധകർക്കായി പങ്കു വയ്ക്കുന്നു .അഹാനയുടെ അമ്മയും അഭിനേത്രിയുമായ സിന്ധുവും ഇരുവരെയും പ്രോത്സാഹിപ്പിക്കുന്നതിനായി ചിത്രീകരണം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു .ചിത്രീകരണം ഒഴികെയുള്ള സമയങ്ങളിൽ സാനിറ്റൈസർ ഉപയോഗിചു കൈകൾ വൃത്തിയാക്കിയും ,മൾട്ടി ലെയർ മാസ്‌ക്കുകൾ ധരിച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിരുന്നു .”പ്രൊഫഷനിലേക്കു തിരിച്ചു വരുമ്പോൾ നമ്മൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയും അതോടൊപ്പം തന്നെ നമുക്കൊപ്പമുള്ളവരും മറ്റുള്ളവരും സുരക്ഷിതരാണെന്ന് കരുതലുണ്ടാകുകയും വേണം” .അഹാന പറയുന്നു .

about ahana

More in Malayalam

Trending

Recent

To Top