Malayalam
ഉപ്പും മുളകിലെ ലച്ചുവിനെ സിനിമയിലെടുത്തോ;ആകാംക്ഷയിൽ ആരാധകർ!
ഉപ്പും മുളകിലെ ലച്ചുവിനെ സിനിമയിലെടുത്തോ;ആകാംക്ഷയിൽ ആരാധകർ!
By
ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ജൂഹി രുസ്തഗി. യഥാര്‍ത്ഥ പേര് അധിമാര്‍ക്കും അറിയില്ലെങ്കിലും ലച്ചുവെന്ന് കേട്ടാല്‍ എല്ലാവര്‍ക്കുമറിയാം നടിയെ. വെള്ളിമൂങ്ങ എന്ന് വിളിച്ചുകൊണ്ടാണ് ബാലുവും മക്കളും ലെച്ചുവിനെ പലപ്പോഴും കളിയാക്കാറുളളത്. പാറമട വീട്ടിലെ ബാലുവിന്റെയും നീലുവിന്റെയും രണ്ടാമത്തെ മകള്‍ കൂടിയാണ് ലെച്ചു. ഉപ്പും മുളകില്‍ പലപ്പോഴും ലച്ചുവിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമാവാറുണ്ട്.
അടുത്തിടെ നടിയുടെതായി വന്ന ഒരഭിമുഖം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു, പ്രണയത്തെക്കുറിച്ചും ഉപ്പും മുളകിനെക്കുറിച്ചും എല്ലാം സംസാരിച്ചുകൊണ്ടാണ് ലെച്ചു എത്തിയിരുന്നത്. തന്നെ പ്രശസ്തയാക്കിയതിന് അഭിമുഖത്തില്‍ ട്രോളന്മാര്ക്ക് നന്ദി പറയുന്നുമുണ്ട് താരം.
ഉപ്പും മുളകില്‍ കുറച്ച് കുശുമ്പും കുസ്യതിയുമുളള കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടകത്തില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരം അവരുടെ ശക്തമായ പിന്തുണ കൊണ്ടാണ് ഇപ്പോഴും മുന്നേറുന്നത്. എറണാകുളത്ത് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഉപ്പും മുളകും പരമ്പരയിലേക്ക് ലച്ചു എത്തിയിരുന്നത്.
ലച്ചുവിനെ സ്വന്തം വീട്ടിലെ അംഗമായി കാണുന്നവരുമുണ്ട്. താരത്തിന്റെ പാട്ടിനും ഡാന്‍സിനുമൊക്കെ ആരാധകരും കൈയ്യടിച്ചിരുന്നു. പരമ്പരയിലേതിന് പുറമെ പൊതുവേദികളിലും ലച്ചു നൃത്തവുമായി എത്താറുണ്ട്. സാനിയയ്ക്കൊപ്പമുള്ള നൃത്ത വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നാളുകള്‍ക്ക് ശേഷം ചിലങ്കയണിഞ്ഞതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും ലച്ചു എത്തിയിരുന്നു. ഉപ്പും മുളകിന് ശേഷം താന്‍ അഭിനയം അവാസനിപ്പിക്കുമെന്നായിരുന്നു ഒരിടയ്ക്ക് ജൂഹി പറഞ്ഞത്. എന്നാല്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള പിന്തുണയും സ്വീകാര്യതയുമായി പരമ്പര മുന്നേറിയതോടെ താരം തീരുമാനം മാറ്റുകയായിരുന്നു.
രാജസ്ഥാന് സ്വദേശി രഘൂവീര്‍ ശരണ്‍ രുസ്തഗിയുടെയും മലയാളിയായ ഭാഗ്യലക്ഷ്മിയുടെയും മകളാണ് ജൂഹി. നടിയുടെ പുതിയ വിശേഷങ്ങളറിയാനെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. പാതിമലയാളിയായ ലച്ചു യാദൃശ്ചികമായിട്ടായിരുന്നു ഉപ്പും മുളകിലേക്ക് എത്തിയിരുന്നത്. അഭിനയത്തിനു പുറമെ നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുളള താരമാണ് ലച്ചു.
ജനപ്രിയ പരമ്പര കൂടിയായ ഉപ്പും മുളകും ഇപ്പോഴും വിജയകരമായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. ഉപ്പം മുളകിന്റെ പുതിയ എപ്പിസോഡുകള്‍ക്കായെല്ലാം ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. പരിപാടി തുടങ്ങിയ സമയത്ത് ലഭിച്ച അതേ സ്വീകാര്യത തന്നെ ഇപ്പോഴും ഉപ്പം മുളകിന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടി മികച്ച റേറ്റിങ് ലഭിക്കാറുളള ഒരു പരമ്പര കൂടിയാണ്.
ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്ബരകളിലൊന്നാണ് ഉപ്പും മുളകും. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് ശക്തമായ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതാത് ദിവസത്തെ എപ്പിസോഡിന് മുന്നോടിയായി പ്രമോ വീഡിയോയും പുറത്തുവിടാറുണ്ട്. നിമിഷനേരം കൊണ്ടാണ് പ്രമോ തരംഗമായി മാറുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അരങ്ങേറാറുണ്ട്. ലച്ചു അഭിനേത്രിയാവാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. ഇതേക്കുറിച്ചുള്ള സൂചനയുമായാണ് പുതിയ വീഡിയോ എത്തിയിട്ടുള്ളത്.
മലയാള സിനിമയിലെ ഭാവി അഭിനേത്രിയാവാനുള്ള തയ്യാറെടുപ്പിലാണ് ലച്ചു. മുടിയനാണ് ഇതേക്കുറിച്ച് അമ്മയോട് പറഞ്ഞത്. താന്‍ കേട്ടത് ശരിയാണോയെന്നായിരുന്നു നീലു ചോദിച്ചത്. ഇന്നത്തെക്കാലത്തെ പെണ്‍കുട്ടികള്‍ ഒന്നിനും വിട്ടുകൊടുക്കാറില്ലെന്നായിരുന്നു ലച്ചുവിന്റെ കമന്റ്.
ഇനി അമ്മയ്ക്ക് ജോലി വേണമെന്ന് നിര്ബന്ധമില്ലല്ലോയെന്നുംവിശ്രമം ആവാമല്ലോയെന്നുമായിരുന്നു മുടിയന്റെ കമന്റ്. ഇതൊക്കെ കേള്‍ക്കാനും കാണാനും ബാലു സ്ഥലത്തുണ്ടായിരുന്നുവെങ്കില്‍ വിവരം അറിഞ്ഞേനെയെന്നായിരുന്നു നീലുവിന്റെ കമന്റ്.
ലച്ചുവിന്റെ തീരുമാനത്തിന് പിന്തുണ അറിയിച്ചെത്തിയിരിക്കുകയാണ് ശിവാനി. ഈ നീക്കത്തില്‍ കേശു അത്ര തൃപ്തനല്ല. നീയെന്തിനാണ് ഈ തോന്ന്യാസം കാണിക്കുന്നതെന്നായിരുന്നു അമ്മൂമ്മയുടെ ചോദ്യം. താന്‍ തിന്ന് തീര്‍ക്കേണ്ട പൈസയാണ് ലച്ചു മേക്കപ്പിനായി ഉപയോഗിക്കുന്നതെന്നായിരുന്നു കേശുവിന്റെ പരാതി. പുതിയ എപ്പിസോഡിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
about uppum mulakum actress juhi Rustagi
