Connect with us

അദ്ദേഹം ചെയ്ത റോളുകളൊന്നും എനിക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യമുണ്ട്; തുറന്ന് പറഞ്ഞു മോഹൻലാൽ

Malayalam

അദ്ദേഹം ചെയ്ത റോളുകളൊന്നും എനിക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യമുണ്ട്; തുറന്ന് പറഞ്ഞു മോഹൻലാൽ

അദ്ദേഹം ചെയ്ത റോളുകളൊന്നും എനിക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യമുണ്ട്; തുറന്ന് പറഞ്ഞു മോഹൻലാൽ

തനിക്കും മെഗാ സ്റ്റാർ മമ്മൂട്ടിയ്ക്കുമിടയിൽ ആരോഗ്യകരമായ മത്സരമാണുള്ളതെന്ന് തുറന്ന് പറഞ്ഞു മലയാളത്തിന്റെ താരരാജാവ് സാക്ഷാൽ മോഹൻലാൽ. ഞങ്ങൾക്കിടയിൽ താര യുദ്ധമല്ലെന്നും ആരോഗ്യകരമായ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന്റെ മാഗസിനിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച്‌ അദ്ദേഹം മനസു തുറന്നത്.

മഹാ നടന്റെ വാക്കുകളിലൂടെ ….

യുദ്ധമൊന്നുമില്ല ആരോഗ്യകരമായ മത്സരമുണ്ടാവാം. മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ലായെന്ന ബോധ്യമുള്ളയാളാണ് ഞാന്‍. പിന്നെ ഞാന്‍ എന്തിനാണ് അദ്ദേഹത്തോട് യുദ്ധത്തിന് പോകുന്നത്. അദ്ദേഹത്തിന് നല്ല റോളുകള്‍ കിട്ടുമ്ബോള്‍ എനിക്കും നല്ല റോളുകള്‍ കിട്ടണമെന്ന് ഞാന്‍ കൊതിക്കാറുണ്ട്. അതില്‍ എന്താണ് തെറ്റ്. ഒരാളെ ഇല്ലാതാക്കാന്‍ മറ്റൊരാള്‍ ശ്രമിക്കുമ്ബോഴല്ലേ പ്രശ്നമുള്ളൂ. മോഹന്‍ലാല്‍ പറഞ്ഞു.

മമ്മൂട്ടി-മോഹന്‍ലാല്‍ ദ്വയം മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനങ്ങള്‍ വളരെ വലുതാണ്. ഇരുവരെയും താരതമ്യപ്പെടുത്തിക്കൊണ്ട് ആരാധകയുദ്ധങ്ങളും അരങ്ങേറാറുണ്ട്. ഇവരില്‍ ആരാണ് ഒന്നാമന്‍ എന്നാണ് ആരാധകരുടെ എന്നത്തേയും തര്‍ക്ക വിഷയം.

mohan lal- mammootty-

More in Malayalam

Trending

Recent

To Top