Connect with us

മുടിയന്റെ വിവാഹത്തിന് ജൂഹി എത്തിയില്ലേ…, ചോദ്യങ്ങളുമായി ആരാധകർ!

Social Media

മുടിയന്റെ വിവാഹത്തിന് ജൂഹി എത്തിയില്ലേ…, ചോദ്യങ്ങളുമായി ആരാധകർ!

മുടിയന്റെ വിവാഹത്തിന് ജൂഹി എത്തിയില്ലേ…, ചോദ്യങ്ങളുമായി ആരാധകർ!

പ്രേക്ഷകർക്കേരെ സുപരിചിതനാണ് നടനും ഡാൻസറുമായി റിഷി. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ റിഷി വിവാഹിതനായത്. കുടുംബാം​ഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അനു​ഗ്രഹത്തോടെ ഐശ്വര്യയെ താലി ചാർത്തി.

ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ റിഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ‘അവസാനം എന്റെ ബൂബൂ എന്റെ സ്വന്തമായി’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇരുവരും കസവ് കരയുള്ള ഔട്ട്ഫിറ്റുകളാണ് വിവാഹത്തിന് ധരിച്ചത്. കസവ് മുണ്ടും ഇളം പിങ്ക് നിറത്തിലുള്ള കുർത്തയുമായിരുന്നു റിഷിയുടെ ഔട്ട്ഫിറ്റ്.

കസവ് ചെക്ക് ഡിസൈൻ വരുന്ന ദാവണിയായിരുന്നു ഐശ്വര്യയുടെ വേഷം. ബ്ലൗസിന്റെ സ്ലീവിലും ഷാളിന്റെ ബോർഡറിലും ഗോൾഡൻ വർക്കും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ആന്റിക് ജ്വല്ലറിയാണ് അണിഞ്ഞത്. മുടിയിൽ മുല്ലപ്പൂവും ചൂടിയിട്ടുണ്ടായിരുന്നു. വിവാഹത്തിന്റെയും റിസപ്ഷന്റെയും ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്.

ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് ഇരുപത്തൊമ്പതുകാരനായ റിഷിയെ പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയത്. റിഷി എസ് കുമാർ എന്നാണ് താരത്തിന്റെ പേര് എങ്കിലും പരമ്പരയിൽ കുടുംബാം​ഗങ്ങൾ വിളിക്കുന്നത് പോലെ മുടിയനെന്നാണ് പ്രേക്ഷകർ വിളിക്കുന്നത്. അങ്ങനെ വിളിക്കുന്നതാണ് തനിക്കും ഇഷ്ടമെന്നന് റിഷിയും പലപ്പേഴും പറഞ്ഞിട്ടുണ്ട്.

ഉപ്പും മുളകും താരങ്ങളെല്ലാം മുടിയന്റെ വിവാഹ ആ​ഘോഷങ്ങളിൽ ആദ്യം മുതൽ അവസാനം വരെ സജീവമായി മുൻ നിരയിൽ തന്നെ നിന്നിരുന്നു. എന്നാൽ ഒരാളുടെ കുറവ് ഉണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. അത് വേറെ ആരുടെയുമല്ല, ഉപ്പും മുളകിൽ റിഷിയുടെ സഹോദരി ലെച്ചുവായി വേഷമിട്ട ജൂഹി റുസ്ത​ഗിയാണ്. ഉപ്പും മുളകിനു പുറത്തും അടുത്ത സുഹൃത്തുക്കളും സഹോദരങ്ങളെപ്പോലെയുമായിരുന്നു ജൂഹിയും റിഷിയും. വർഷങ്ങളോളം ഇരുവരും ഉപ്പും മുളകിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

എന്നാൽ ഇത്രയേറെ അടുത്ത സൗഹൃദമുണ്ടായിട്ടും ജൂഹി എന്തുകൊണ്ടാണ് റിഷിയുടെ വിവാ​ഹത്തിന് എത്താതിരുന്നതെന്നാണ് ആരാധകർ ചോ​ദിക്കുന്നത്. എന്തെങ്കിലും തിരക്കിലായി നാട്ടിൽ ഇല്ലെങ്കിൽ ത്നനെ സോഷ്യൽ മീഡിയ വഴി ഒരു ആശംസയെങ്കിലും നേരാമായിരുന്നല്ലോ. റിഷി വിവാഹം ക്ഷണിച്ചില്ലേ… രണ്ടാളും വഴക്ക് ആണോ.. അടിച്ച് പിരിഞ്ഞോ എന്നെല്ലാമാണ് ആരാധകർ ചോദിക്കുന്നത്.

എന്നാൽ ജൂഹി ഇതുവരെയും ഇത്തരത്തിലുള്ള ഒരു പോസ്റ്റും പങ്കുവെച്ചിട്ടില്ല. മുടിയന്റെ വിവാഹത്തിന് എന്തുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന് നിരവധി പേരാണ് ജൂ​​ഹിയുടെ ഇൻസ്റ്റ​ഗ്രാം പേജിലെ കമന്റ് ബോക്സിലും ചോദിക്കുന്നത്. എന്നാൽ ജൂഹി ഇതിനൊന്നും തന്നെ മറുപടി പറ‍ഞ്ഞിട്ടില്ല.

അതേസമയം, ജൂഹി ഇപ്പോഴും ഉപ്പും മുളകിൽ അഭിനയിക്കുന്നുണ്ട്. സീസൺ ത്രീയാണ് ഇപ്പോൾ‌ ടെലികാസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ റിഷി പരമ്പരയിൽ ഇല്ല. കുറച്ച് നാളുകൾക്ക് മുമ്പ് അണിയറപ്രവർത്തകരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് റിഷി ഉപ്പും മുളകിൽ നിന്നും പിന്മാറിയത്.

റിഷിയുടെ ഭാര്യ ഐശ്വര്യ ഡോക്ടറാണ്. ഒപ്പം അഭിനയത്തിലും നൃത്തത്തിലുമെല്ലാം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ചില സിനിമകളിലും സീരിയലുകളിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്. പൂഴിക്കടകൻ, സർവകലാശാല, അലമാര തുടങ്ങിയവയാണ് ഐശ്വര്യ അഭിനയിച്ച സിനിമകൾ. കുറച്ച് ദിവസം മുമ്പാണ് ഭാര്യ ഐശ്വര്യയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ റിഷി സോഷ്യൽമീഡിയയിൽ പങ്കിട്ടത്. ട്രെഷർ ഹണ്ട് പോലെ അറേഞ്ച് ചെയ്തായിരുന്നു റിഷിയുടെ പ്രൊപ്പോസൽ.

More in Social Media

Trending