Connect with us

ഋഷിയുടെ വിവാഹത്തിന് ലച്ചു വരാത്തതിന്റെ യഥാർത്ഥ കാരണം ഇതാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശിവ!!

Malayalam

ഋഷിയുടെ വിവാഹത്തിന് ലച്ചു വരാത്തതിന്റെ യഥാർത്ഥ കാരണം ഇതാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശിവ!!

ഋഷിയുടെ വിവാഹത്തിന് ലച്ചു വരാത്തതിന്റെ യഥാർത്ഥ കാരണം ഇതാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശിവ!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഋഷി എസ് കുമാർ. സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയുള്ള താരം കൂടിയാണ് ഋഷി. സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ  ‘ഉപ്പും മുളകും’ എന്ന പരമ്പരയിൽ മുടിയൻ വിഷ്ണു എന്ന കഥാപാത്രത്തിലൂടെയാണ് ഋഷി പ്രേക്ഷക പ്രീതി നേടിയത്.

പിന്നീട് ബിഗ്‌ബോസിലൂടെയും ആരാധകരുടെ മനം കവരാൻ റിഷിയ്ക്ക് സാധിച്ചു. ദിവസങ്ങൾക്ക് മുമ്പായിരുന്നു റിഷിയുടെ വിവാഹം കഴിഞ്ഞത്. നടിയായ ഐശ്വര്യയെ ആണ് റിഷി വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് തങ്ങൾ വിവാഹിതാരകുന്നതെന്നായിരുന്നു റിഷി പറഞ്ഞിരുന്നു.

ഉപ്പും മുളകും താരങ്ങളെല്ലാം മുടിയന്റെ വിവാഹ ആഘോഷങ്ങളിൽ ആദ്യം മുതൽ അവസാനം വരെ സജീവമായി മുൻ നിരയിൽ തന്നെ നിന്നിരുന്നു. എന്നാൽ ഉപ്പും മുളകിൽ റിഷിയുടെ സഹോദരി ലെച്ചുവായി വേഷമിട്ട ജൂഹി റുസ്താഗി എത്താതിരുന്നത് സോഷ്യൽ മീഡിയയിലെല്ലാം ചർച്ചയായിരുന്നു.

ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ശിവാനി മേനോൻ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ശിവയുടെ വെളിപ്പെടുത്തൽ.  മുടിയൻ ചേട്ടന്റെ അടുത്ത് ഈ ചോദ്യം ചോദിച്ചിരുന്നോ ഈ ചോദ്യം, കല്യാണം പെട്ടെന്നായിരുന്നു അനൗൺസ് ചെയ്തത് സെപ്റ്റംബർ അഞ്ചിനാണ് വിവാഹം എന്നത് ആഗസ്റ്റ് അവസാനം എത്തുമ്പോഴേക്കാണ് അനൗൺസ് ചെയ്തത്.

ഞങ്ങൾ എല്ലാവരും അപ്പോഴാണ് അറിഞ്ഞത്. മുടിയൻ ചേട്ടൻ ബിഗ് ബോസിൽ നിന്ന് വന്ന് പെട്ടന്നായിരുന്നല്ലോ ഫുൾ കാര്യങ്ങളും. ചേച്ചിക്ക് നേരത്തെ പ്ലാൻ ചെയ്ത ഷൂട്ട് ഉണ്ടായിരുന്നു. കേരളത്തിൽ ആയിരുന്നില്ല എന്നാണ് തോന്നുന്നത്. ചേച്ചി ഉപ്പും മുളകിൽ നിന്നും ലീവ് എടുത്തായിരുന്നു പോയത്. കല്യാണം പെട്ടാന്നായിപ്പോയത് കൊണ്ടായിരുന്നു.

എനിക്കും ആ സമയത്ത് കുറെ ഷൂട്ട് ഉണ്ടായിരുന്നു. ഉപ്പും മുളകിന്റെയും ഷൂട്ട് ഉണ്ടായിരുന്നു.പരീക്ഷ ഉണ്ടായിരുന്നു ശിവാനി പറഞ്ഞു. മുടിയന്റെ വിവാഹത്തിന് കേശു ക്ലോക്ക് കൊടുത്തതിനെ പരിഹസിച്ച് നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ശിവ മറുപടി പറഞ്ഞു.

ഉപ്പും മുളകിൽ അച്ഛന്റെ ക്യാരക്ടറിനെ അതേ പോലെ പകർത്തുന്ന, പഴയ പാട്ടൊക്കെ കേട്ട് പഴഞ്ചൊല്ലാെക്കെ പറഞ്ഞ് അങ്ങനെത്തൊരു ക്യാറക്ടർ ആയത് കാെണ്ടാണ് കിളവൻ കേശുവെന്ന് വിളിക്കുന്നത്. പക്ഷേ ക്ലോക്ക് കൊടുത്തത് കൊണ്ട് എങ്ങനെയാണ് തന്ത വൈബ് ആകുന്നത്? ഒരാളുടെ അഭിപ്രായത്തെ ജഡ്ജ് ചെയ്യാൻ ഞാൻ ആളല്ല, അവനും ഞാനും ഒരേ പ്രായക്കാരാണ്, അങ്ങനെയെങ്കിൽ ഞാൻ തള്ള വൈബ് അല്ലേ, എന്നാണ് ശിവ ചോദിച്ചത്.

കൂടാതെ തന്റെ യൂട്യൂബ്സ് വീഡിയോയ്ക്ക് താഴെയും നെഗറ്റീവ് കമന്റ് കാണാറുണ്ടെന്ന് ശിവാനി പറഞ്ഞു. തനിക്ക് അമ്മേടെ പൊന്നൂസെ, തക്കുടു എന്നൊക്കെ വിളിക്കുന്നത് ഇഷ്ടമാണെന്നും അതുകൊണ്ട് തന്നെ കമന്റുകളിൽ തള്ള വൈബ്, അമ്മൂമ്മയെ പോലെ പെരുമാറുന്നു എന്നൊക്കെ കമന്റിൽ കാണാം എന്നും ശിവാനി വെളിപ്പെടുത്തി.

യൂട്യൂബിൽ കമന്റ് സെക്ഷനുള്ളത് അഭിപ്രായങ്ങൾ പറയാൻ തന്നെ ആണെന്നും ആളുകൾ അഭിപ്രായം പറഞ്ഞോട്ടെ, പക്ഷേ ഒരാളെ ടോർച്ചർ ചെയ്യാൻ നിൽക്കരുത്. എനിക്ക് നല്ല കമന്റുകളും കിട്ടാറുണ്ട്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ല. അല്ലാതെ വെറുതെ വിമർശിക്കുമ്പോൾ വിഷമം തോന്നാറുണ്ട്, പക്ഷേ ഞാൻ ചെയ്യുന്നത് എപ്പോഴാണെങ്കിലും ഞാൻ ചെയ്യും അവർക്കെന്നെ തടഞ്ഞുനിർത്താനാവില്ല. അവർക്ക് പുതിയ ഐഡിയ തരാൻ പറ്റുമെങ്കിൽ അത് വർക്ക് ചെയ്ത് നോക്കാം, എന്നും ശിവ വ്യക്താക്കി.

യുവ നടിയും ടെലിവിഷന്‍ അവതാരകയുമാണ് ശിവാനി മേനോന്‍. ബാലതാരമായാണ് നടി അരങ്ങേറ്റം കുറിച്ചത്. ഉപ്പും മുളകും എന്നാല്‍ ടെലിവിഷന്‍ പരിപാടിയിലൂടെ പ്രശസ്തിയായ ശിവാനി ചൈല്‍ഡ് ആങ്കറായും മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. പഠനത്തിനോടൊപ്പം തന്നെ മിനിസ്‌ക്രീന്‍ പരിപാടികളിലും ശിവാനി സജീവമാണ്.

തന്റെ ജീവിതത്തിലെ ആദ്യ സൂപ്പർ ഹീറോ അമ്മ ആണെന്നാണ് മുമ്പ് ശിവാനി പറഞ്ഞത്.  ഉപ്പുമുളകിന്റെയും ഷൂട്ട് തുടങ്ങുമ്പോൾ അമ്മ ജോലി ചെയ്യുന്നുണ്ടായിരുന്നു. അമ്മ എത്യോപ്യൻ എയർലൈൻസ്  – ൽ ചീഫ് അക്കൗണ്ടന്റ് ആയിരുന്നു. എന്നാൽ ഷൂട്ട് തുടങ്ങി ഒരു ഒന്നൊന്നര വര്ഷം ആയപ്പോഴേക്കും ഷൂട്ടിങ് തിരക്കുകളിൽ പെട്ട് ഒരുപാട് സ്ഥലങ്ങളിൽ എനിക്ക് പോകേണ്ടതായി വന്നിരുന്നു.

അതിനു എന്റെ കൂടെ എപ്പോഴും ഒരാൾ വേണം. അപ്പോൾ അമ്മ പറഞ്ഞു ഞാൻ ജോലി രാജിവയ്ക്കാം എന്ന്. അന്ന് മുതൽ ഇന്ന് വരെ എന്റെ കൂടെ നിന്ന ഏറ്റവും വലിയ സൂപ്പർ വുമൺ ആണ് എന്റെ അമ്മ എന്നാണ് അമ്മയെ കുറിച്ച ഒരിക്കൽ ശിവാനി പറഞ്ഞത്.

More in Malayalam

Trending