Tamil
പ്രതിഫലം തിരികെ തരണം;തൃഷക്കെതിരെ നിര്‍മ്മാതാവ്!
പ്രതിഫലം തിരികെ തരണം;തൃഷക്കെതിരെ നിര്‍മ്മാതാവ്!
തൃഷയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ടി. ശിവ.തൃഷയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ‘പരമപാഥം വിളയാട്ട്’ന്റെ പ്രൊമോഷന് പരിപാടികളില്‍ നടി എത്തുന്നില്ലന്നാണ് തൃഷയ്ക്കെതിരെയുള്ള ആരോപണം.സിനിമയുടെ പ്രൊമോഷന് പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെങ്കില്‍ പ്രതിഫലം തിരികെ നല്‍കണമെന്ന് നടി തൃഷയോട് നിര്‍മ്മാതാവ് പറയുന്നത്.
ചിത്രം ഫെബ്രുവരി 28ന് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രീറിലീസ് ചടങ്ങ് 22ന് ചെന്നൈയില്‍ നടന്നിരുന്നു. എന്നാല്‍ ചടങ്ങില്‍ തൃഷ പങ്കെടുത്തില്ല. ഇതോടെയാണ് നിര്‍മ്മാതാവ് നടപടിക്കൊരുങ്ങുന്നത്. യുവസംവിധായകനായ തിരുജ്ഞാനത്തോടുളള സ്നേഹവും വിശ്വാസവും കൊണ്ടാണ് നായകനില്ലാതെ തൃഷയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാന്‍ താന്‍ തയ്യാറാകുന്നത്.
എന്നാല്‍ പ്രൊമോഷനുകളില്‍ തൃഷ പങ്കെടുക്കുന്നില്ല. റിലീസ് അടുക്കും തോറും പ്രമോഷന് പങ്കെടുക്കാന്‍ തയ്യാറല്ല എങ്കില്‍ വാങ്ങിയ പ്രതിഫലത്തില്‍ നിന്ന് ഒരു വിഹിതം തിരികെ നല്‍കണമെന്നാണ് നിര്‍മാതാവ് പറയുന്നു. ഇത് ഇന്റസ്ട്രിയിലെ മറ്റു താരങ്ങള്‍ക്കും ഒരു പാഠമാകണമെന്നും ശിവ പറഞ്ഞു. മൂവീ പ്രൊമോഷനുകളില്‍ പങ്കെടുക്കുന്നില്ല എന്ന കാരണത്താല്‍ മുന്‍പ് നയന്‍താരക്കെതിരേയും നിര്‍മാതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.
about thrisha
