Tamil
ധനുഷുമായുള്ള ബന്ധമിതാണ്, തുറന്നടിച്ച് അമലാപോള്‍
ധനുഷുമായുള്ള ബന്ധമിതാണ്, തുറന്നടിച്ച് അമലാപോള്‍
സംവിധായകന്‍ എല്‍ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന വാദത്തിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അമല പോള്‍.. വിവാഹമോചനത്തെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ അനാവശ്യവിവാദങ്ങളാണ് എന്ന് അമല പോള്‍ പറയുകയാണ്. ‘തികച്ചും വ്യക്തിപരമായ കാര്യമാണത്. വിവാഹമോചനം എന്നത് എന്റെ തന്നെ തീരുമാനമായിരുന്നു. വേറെ ആര്‍ക്കും അതില്‍ പങ്കില്ല. ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷിയാണ്.’ അമല വ്യക്തമാക്കി.
രണ്ടാമതൊരു വിവാഹം ഉടനെയൊന്നും ഉണ്ടാവില്ലെന്നും അമല പറഞ്ഞു. പുതിയ ചിത്രങ്ങളുടെയൊക്കെ റിലീസിനു ശേഷം ഒരു ദിവസം താന്‍ തന്നെ വിവാഹക്കാര്യം വെളിപ്പെടുത്തുമെന്ന് താരം പ്രതികരിച്ചു. അമല പോളും സംവിധായകന്‍ എല്‍ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന് നേരത്തെ വിജയ്‌യുടെ പിതാവും നിര്‍മ്മാതാവുമായ അളകപ്പന്‍ ആരോപിച്ചിരുന്നു. ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. അതില്‍ അഭിനയിക്കാന്‍ ധനുഷ് നിര്‍ബന്ധിച്ചു എന്നായിരുന്നു ആരോപണം. അമല നായികയാവുന്ന ‘അതോ അന്ത പറവൈ പോല’ എന്ന ചിത്രം ഫെബ്രുവരി 28ന് റിലീസ് ചെയ്യും. നവാഗതനായ കെ ആര്‍ വിനോദ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെഞ്ച്വറി സെഞ്ച്വറി ഫിലിംസ് ഇന്റര്‍നാഷ്ണല്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
about amala paul danush
