Connect with us

തിലകനെ മലയാള സിനിമയിൽ നിന്ന് വിലക്കിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി ബിഉണ്ണികൃഷ്‌ണൻ!

Malayalam Breaking News

തിലകനെ മലയാള സിനിമയിൽ നിന്ന് വിലക്കിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി ബിഉണ്ണികൃഷ്‌ണൻ!

തിലകനെ മലയാള സിനിമയിൽ നിന്ന് വിലക്കിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി ബിഉണ്ണികൃഷ്‌ണൻ!

ഇന്ന് സമൂഹ മാധ്യമങ്ങളും സിനിമാമേഖലയും ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഷെയിൻ വിവാദം. താരത്തിനെ സിനിമയിൽ നിന്ന് വിലക്കിയതും ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമായിരുന്നു. അതെ സമയം മലയാള സിനിമയിൽ ആദ്യമല്ല ഒരു താരത്തിന് വിലക്ക് ഏർപ്പെടുത്തിയത്. ഒരു കാലത്ത് മലയാള സിനിമയിൽ പകരം വെക്കാനിലാത്ത അഭിനയ പ്രതിഭയായിരുന്ന തിലകനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഓരോ കഥാപാത്രങ്ങൾ കൊണ്ടും മലയാളി മനസുകളിൽ ഇന്നും മായാതെ നിൽക്കുകയാണ് ആ മുഖം.

താരസംഘടനയായ അമ്മയും തിലകനും തമ്മിലുള്ള തർക്കം പല വിവാദങ്ങളിലേക്കും എത്തുകയായിരുന്നു. അന്ന് നടന്ന വിവാദങ്ങളിൽ താൻ സ്വീകരിച്ച നിലപാട് വ്യക്തമാക്കി സംവിധായകനും ഫെഫ്‌ക ജനറൽ സെക്രട്ടറിയുമായ ബി.ഉണ്ണികൃഷ്‌ണൻ. കൗമുദി ടിവിയുടെ അഭിമുഖ ത്തിലാണ് ഈ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത് .ബി.ഉണ്ണികൃഷ്‌ണന്റെ വാക്കുകൾ ഇങ്ങനെ

ആദ്യമായിട്ടായിരിക്കാം ഒരു ഇന്റർവ്യൂവിൽ ഞാൻ ഇതിനെ കുറിച്ച് സംസാരിക്കുന്നത്. ഫെഫ്‌ക രൂപീകൃതമാകുന്ന സമയത്താണ് താരസംഘടനയായ അമ്മയുമായി തിലകൻ ചേട്ടന് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. അദ്ദേഹം വളരെ വ്യക്തമായി മാക്‌‌ട ഫെഡറേഷന്റെ പക്ഷത്താണ് നിന്നത്. അന്ന് അദ്ദേഹം മലയാള സിനിമയിലെ മുഴുവൻ സംവിധായകർക്കുമെതിരെ വളരെ വിവാദമായ ഒരു പ്രസ്‌താവന നടത്തി. ഇതിനെ തുടർന്ന് മുതിർന്ന പല സംവിധായകരും എന്നെ ബന്ധപ്പെട്ടിട്ട് ചോദിച്ചു, എന്താണ് ഇതിന് നമ്മൾ പ്രതികരക്കേണ്ടതെന്ന്. ഞങ്ങളുടെ കൂടെയുള്ള സീനിയറായ സംവിധായകർ പറഞ്ഞത് ഇതാണ്, തിലകൻ ചേട്ടൻ വലിയ നടനാണ്. പക്ഷേ ഒരുകാര്യം മനസിലാക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞ സംഭാഷണങ്ങൾ അത്രയും നമ്മൾ എഴുതി കൊടുത്തതും നമ്മൾ ഷൂട്ട് ചെയ്‌തതും, നമ്മൾ റീ ടെയ്‌ക്ക് ചെയ്‌തതുമായ കാര്യങ്ങളാണ്. അത് ഞങ്ങളുടെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. നിങ്ങൾ ഒരു തൊഴിലാളി സംഘടനയാണ് നടത്തുന്നതെങ്കിൽ ഇതിന് സമാധാനമുണ്ടാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.എന്നിട്ടും ആക്ഷൻ എടുത്തില്ല.

പകരം യൂണിയൻ ഭാരവാഹികളുടെയെല്ലാം ജനറൽ കൗൺസിൽ വിളിച്ചു കൂട്ടി. വളരെ വൈകാരികമായിട്ടാണ് 19 യൂണിയനുകളും അതിനോട് പ്രതികരിച്ചത്. തിലകൻ ചേട്ടൻ പ്രസ്‌താവന പിൻവലിക്കുന്നത് വരെ നമ്മൾ അദ്ദേഹത്തോട് സഹകരിക്കില്ല എന്നാണ് അവർ പറഞ്ഞത്. പിന്നീട് തിലകൻ ചേട്ടന്റെ തിരിച്ചു വരവിന് ശരിക്കും കാരണമായ ആള് ഷാജി കൈലാസാണ്. തിലകൻ ചേട്ടൻ ആശുപത്രിയിലാണെന്ന് അറിഞ്ഞിട്ട് ഷാജിയാണ് എന്നെ വിളിക്കുന്നത്. നമ്മുടെ തീരുമാനങ്ങൾ നമുക്ക് ഒന്ന് പുനപരിശോധിക്കണം, തിലകൻ ചേട്ടനെ തിരിച്ചെടുക്കണം എന്ന് ഷാജി എന്നോട് പറഞ്ഞു. അങ്ങനെ അവയിലബിൾ എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് തിലകൻ ചേട്ടന്റെ വിലക്ക് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. സംവിധായകൻ രഞ്ജിത്ത് അന്ന് ഇൻഡ്യൻ റുപ്പി പ്ളാൻ ചെയ്യുകയാണ്. ബോംബെയിൽ ഒരു പരിപാടിയിൽ വച്ച് രഞ്ജിത്തും ഇന്നസെന്റ് ചേട്ടനും ഇതേ ആവശ്യം പറയുകയുമായിരുന്നു’-

മലയാള സിനിമയിലൂടെ ഇന്നും തിലകൻ ജീവിക്കുകയാണ്.ആ പ്രതിഭയെ കുറിച്ച് വാക്കുകളാൽ പറഞ്ഞാൽ തീരില്ല.നായകനായും,വില്ലനായും,സഹനടനായും,എല്ലാം എല്ലാം ഈ കൈകളിൽ എന്നും ഭദ്രമായിരുന്നു.എല്ലാ തലമുറയുടെ കൂടെയും അഭിനയിച്ചു കാലത്തിനൊപ്പം സഞ്ചരിച്ചമനുഷ്യനാണ് തിലകൻ.തിലകനില്ലാതെ മലയാള സിനിമ ഏഴു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. അവസാന നിമിഷം വരെ അഭിനയത്തിനും സിനിമയ്ക്കുമായി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു തിലകനെന്ന സുരേന്ദ്രനാഥ തിലകന്‍. തിലകന്‍ ഇല്ലാതെ മലയാള സിനിമ സുഗമമായി മുന്നോട്ടു പോയെങ്കിലും അദ്ദേഹത്തിലൂടെ ജനിക്കുമായിരുന്ന നിരവധി കഥാപാത്രങ്ങള്‍ ഉണ്ടാകാതെ പോയി എന്ന സത്യത്തെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. തിലകന്‍ വെള്ളിത്തിരയിലും സ്റ്റേജിലും അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹത്തെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മലയാളികളുടെ മനസ്സില്‍ ജീവിക്കുന്നുണ്ട്.

about thilakan

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top