Malayalam
തന്റെ ആദ്യ ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ പോലീസ് പിടിച്ചു;അനുഭവം പങ്കുവച്ച് അഷറഫ് ഹംസ!
തന്റെ ആദ്യ ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ പോലീസ് പിടിച്ചു;അനുഭവം പങ്കുവച്ച് അഷറഫ് ഹംസ!
തമാശ സിനിമയുടെ ഒന്നാം വാർഷികത്തിൽ സിനിമയുമായി ബന്ധപ്പെട്ട രസകരമായൊരു സംഭവം വെളിപ്പെടുത്തി സംവിധായകൻ അഷ്റഫ് ഹംസ. അഷറഫ് ഹംസയുടെ വാക്കുകൾ ഇങ്ങനെ: ‘തമാശ. ഇന്നെന്റെ സിനിമ റിലീസാണ്, പടം തുടങ്ങിക്കാണും സർ. അതു കൊണ്ട് വേഗത കൂടിപ്പോയതാണ്. പൊലീസുകാർ ചിരിയോടെ അടുത്തേക്ക് വന്നു, ഓ, ഡയറക്ടർ ആണല്ലേ. ഏതാ പടം? തമാശ. ഓൾ ദ് ബെസ്റ്റ് ധൈര്യമായി പോകൂ. ഇത്രേം വേഗത വേണ്ട. എല്ലാവരും ചിരിയോടെ ആശംസിച്ചു. നന്നായി വരുമെന്ന്. എല്ലാവർക്കും നന്ഗി’.
തന്റെ ആദ്യ ചിത്രത്തിന്റെ റിലീസ് ദിവസം അമിത വേഗതയിൽ വണ്ടിയോടിച്ചു തിറ്ററിലേക്ക് പോയ തന്നെ പൊലീസ് തടഞ്ഞപ്പോൾ സംഭവിച്ച സംഭാഷണമാണ് അഷറഫ് ഹംസ പങ്കുവച്ചിരിക്കുന്നത്.
വിനയ് ഫോർട്ടിനെ നായകനാക്കി അഷറഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് തമാശ. ചിന്നു ചാന്ദിനി, ഗ്രേസ് ആന്റണി, ദിവ്യ പ്രഭ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍. താരങ്ങളുടെ പ്രകടനം കൊണ്ടും കെെകാര്യം ചെയ്ത വിഷയം കൊണ്ടും തമാശ കയ്യടി നേടിയിരുന്നു.
about thamasha movie
