Connect with us

ഷൂട്ടിം​ഗിനിടെ കാർ മറിഞ്ഞുണ്ടായ അപകടം; താരങ്ങളുടെയും ഫുഡ് ഡെലിവറി ജീവനക്കാരനുൾപ്പെടെയുള്ളവരുടെയും മൊഴിയെടുത്തു!

Malayalam

ഷൂട്ടിം​ഗിനിടെ കാർ മറിഞ്ഞുണ്ടായ അപകടം; താരങ്ങളുടെയും ഫുഡ് ഡെലിവറി ജീവനക്കാരനുൾപ്പെടെയുള്ളവരുടെയും മൊഴിയെടുത്തു!

ഷൂട്ടിം​ഗിനിടെ കാർ മറിഞ്ഞുണ്ടായ അപകടം; താരങ്ങളുടെയും ഫുഡ് ഡെലിവറി ജീവനക്കാരനുൾപ്പെടെയുള്ളവരുടെയും മൊഴിയെടുത്തു!

കഴിഞ്ഞ ദിവസമായിരുന്നു സിനിമ ചിത്രീകരണത്തിനിടെ നടൻ അർജുൻ അശോകൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് പരിക്കേറ്റതായുള്ള വിവരങ്ങൾ പുറത്ത് വന്നത്. കൊച്ചി എംജി റോഡിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിയുകയായിരുന്നു. ഇപ്പോഴിതാ പരിക്കേറ്റവരുടെയും വാഹനമിടിച്ചവരുടെയും മൊഴിയെടുത്തിരിക്കുകയാണ് പോലീസ്.

നടന്മാരുൾപ്പെടെ അഞ്ച് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. നടൻ സംഗീത് പ്രതാപ്, അർജുൻ അശോകൻ, ഫുഡ് ഡെലിവറി ജീവനക്കാരൻ,വാഹനം ഓടിച്ചിരുന്ന സ്റ്റണ്ട് മാസ്റ്റർ എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ അമിത വേഗതയിൽ വാഹനം ഓടിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്.

പിന്നാലെ മോട്ടോർ വാഹന വകുപ്പും കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. എംവിഡി സംഘം അപകടത്തിൽപ്പെട്ട വാഹനം പരിശോധിക്കുകയും സമീപത്തെ സിസിടിവി ദൃശങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതിനോടൊപ്പം പൊലീസിൽ നിന്ന് വിവരങ്ങൾ തേടും. റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്നാണ് ആർടിഒ വ്യക്തമാക്കിയത്.

അതേസമയം, അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ രേഖകളും പരിശോധിച്ചിട്ടുണ്ട്. വാഹനം ഓടിച്ച സ്റ്റണ്ട് മാസ്റ്റർ മദ്യപിച്ചിട്ടില്ല വാഹനം ഓടിച്ചതെന്ന് രക്തപരിശോധനയിൽ തെളിഞ്ഞതായും പൊലീസ് അറിയിച്ചു. ഇതിനിടെ സിനിമ ഷൂട്ടിങ്ങിന് അനുമതി തേടി സിനിമ പ്രവർത്തകർ എറണാകുളം സെൻട്രൽ സ്റ്റേഷനിലും കമ്മീഷണർക്കും അപേക്ഷ നൽകിയെങ്കിലും അനുമതി നൽകിയില്ലെന്ന് പൊലീസ് പറഞ്ഞു.

പൊതുനിരത്തിൽ അനുമതിയില്ലാതെ യാതൊരു സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാതെ അപകടകരമാം വിധം വാഹനമോടിച്ച് ചിത്രീകരണം നടത്തിയതിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ആകയാൽ അനുമതി നൽകാനാകില്ലെന്നാണ് പോലീസ് ഇവരെ അറിയിച്ചിരിക്കുന്നത്.

ശനിയാഴ്ച്ച രാത്രി 1:45ന് ആയിരുന്നു സംഭവം. അർജ്ജുൻ അശോകനും മാത്യു തോമസും സംഗീത് പ്രതാപും കാറിനുള്ളിലായിരുന്നു ഉണ്ടായിരുന്നത്. കാർ കീഴ്മേൽ മറിയുന്നതിനിടെ വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. തുടർന്ന് എല്ലാവരെയും സിനിമയുടെ അണിയറ പ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നുമായിരുന്നു റിപ്പോർട്ടുകൾ.

ബ്രോമൻസ് സിനിമിലെ നായികയായ മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിങ് സീൻ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം നടന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ദിവസം മഹിമ നമ്പ്യാരെ വെച്ച് ഈ സീൻ ഷൂട്ട് ചെയ്തിരുന്നു. ഈ രംഗത്തിന്റെ ഡ്രോൺ ഷോട്ട് എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അർജുനും സംഗീതും പുറകിലെ സീറ്റിൽ ഇരിക്കുകയായിരുന്നു. നടൻ മാത്യു തോമസ് വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന പ്രചരണവും തെറ്റാണെന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. അർജുന് അപകടത്തിൽ നിസാര പരിക്ക് മാത്രമേ ഉള്ളൂ. അതേസമയം സംഗീതിന്റെ കഴുത്തിന് പൊട്ടലുണ്ടായിട്ടുണ്ട്. താരങ്ങൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അപകടത്തിൽ കാറിന്റെ ബോഡി പൂർണമായും തകർന്നു. വാഹനം കൊച്ചി സെൻട്രൽ പോലീസെത്തി സ്ഥലത്ത് നിന്ന് മാറ്റി.

’18 പ്ലസ്’ എന്ന ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോമൻസ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ജോ ആൻ ജോ, എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണം എഴുതുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു.

More in Malayalam

Trending