Malayalam
എന്നാൽ അഭിനയം നിര്‍ത്താം;രംഗോലിയ്ക്ക് മറുപടിയുമായി തപ്സി പന്നു!
എന്നാൽ അഭിനയം നിര്‍ത്താം;രംഗോലിയ്ക്ക് മറുപടിയുമായി തപ്സി പന്നു!
By
ബോളിവുഡിൽ മികച്ച കഥാപാത്രവുമായി മുന്നിൽ നിൽക്കുന്ന താരമാണ് തപ്സി പന്നു.ബോളിവുഡിൽ മാത്രമല്ല മറ്റ് ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചതാണ്.മികച്ച പ്രേക്ഷക പിന്തുണയുള്ള താരമാണ് തപ്സി താരത്തിന്റെ ചിത്രങ്ങൾ ഒക്കെത്തന്നെയും വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്.താരത്തിന്റെ വളരെ വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങൾ ഒക്കെ തന്നെയും വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.താരത്തിന്റേതായി ഈയിടെ ഇറങ്ങിയ ചിത്രങ്ങൾക്കും ആരെ പ്രേക്ഷക പിന്തുണയായാണ് ഉണ്ടായിരുന്നത്.
തപ്സി പന്നുവും ഭൂമി പെഡ്നേക്കറും നായികമാരായി എത്തുന്ന ചിത്രമാണ് സാന്‍ഡ് കി ആങ്ക്. ഷാര്‍പ് ഷൂട്ടര്‍മാരായ വൃദ്ധകളായാണ് തപ്സിയും ഭൂമിയും എത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് കങ്കണയുടെ സഹോദരി നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമാകുന്നത്. ഇതിന് തപ്സി മറുപടിയും നല്‍കിക്കഴിഞ്ഞു. ചിത്രത്തിനായി സംവിധായകന് ആദ്യം കങ്കണയെയാരുന്നു സമീപിച്ചതെന്നും എന്നാല്‍ കഥാപാത്രത്തിന് യോജിക്കുന്ന വയസുള്ള നീന ഗുപ്തയെ നിര്ദേശിക്കുയായിരുന്നുവെന്നും രംഗോലി ട്വീറ്റ് ചെയ്തത്.
പിന്നാലെ മറുപടിയുമായി തപ്സിയും രംഗത്തെത്തി. ‘ എന്നാല്‍ ഒരു കാര്യം ചെയ്യാം, അഭിനയം നിര്‍ത്താം, എന്നിട്ട് എന്റെ അതേ വയസുള്ള ഡല്‍ഹിയിലെ കഥാപാത്രങ്ങള്‍ മാത്രം ചെയ്യാം. നമ്മള് അഭിനേതാക്കള്‍ എന്തിന് അഭിനയം നിര്‍ത്തണം? ഒരു നടി എന്ന നിലയില്‍ ഞാന്‍ പല വയസുള്ള കഥാപാത്രങ്ങളും ചെയ്യും. തോക്ക് പിടിച്ച് 60 വയസുള്ള കഥാപാത്രമായി അഭിനയിക്കുക എളുപ്പമായിരുന്നില്ല” എന്ന് ഒരു അഭിമുഖത്തിനിടെ തപ്സി വ്യക്തമാക്കിയത്.
about taapsee pannu and rangoli chandel
