Connect with us

ഇനി കോമഡിയല്ല കുറച്ച് സീരിയസ് ആണ്;സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് കോട്ടയം നസീർ!

Malayalam

ഇനി കോമഡിയല്ല കുറച്ച് സീരിയസ് ആണ്;സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് കോട്ടയം നസീർ!

ഇനി കോമഡിയല്ല കുറച്ച് സീരിയസ് ആണ്;സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് കോട്ടയം നസീർ!

30 വർഷത്തിൽ ഏറെ ആയി ഒരുപാട് വേദികളിൽ മിമിക്രി അവതരിപ്പിക്കുന്ന താരമാണ് കോട്ടയം നസീർ.മലയാളചലച്ചിത്രനടനും , ടെലിവിഷൻ അവതാരകരും , മിമിക്രി കലാകാരനുമാണ് കോട്ടയം നസീർ. മിമിക്രിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കറുകച്ചാൽ സ്വദേശിയാണിദ്ദേഹം. ചിത്രരചനയിലും മിമിക്രിയിലുമായിരുന്നു തുടക്കം. ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപ ഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് കോട്ടയം നസീർ ശ്രദ്ധേയനായത്. മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ചതും നസീറാണ്.മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. തുടർന്ന് വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു. ഏഷ്യാനെറ്റിൽ കോമഡി ടൈം എന്ന പരിപാടിയുടെ അവതാരകനായിരുന്നു. കൈരളി ടി.വിയിൽ കോട്ടയം നസീർ ഷോ എന്ന ഹാസ്യപരിപാടി അവതരിപ്പിച്ചിരുന്നു.

വേ​ദി​ക​ളി​ലെ ഒ​റ്റ​യാ​ന്‍ പ്ര​ക​ട​ന​ത്തി​ല്‍​നി​ന്ന്​ സി​നി​മ​യു​ടെ അ​ഭ്ര​പാ​ളി​ക​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ ശ്ര​മം ആ​രം​ഭി​ച്ച​താ​യി മി​മി​ക്രി ക​ലാ​കാ​ര​നും സി​നി​മ ന​ട​നു​മാ​യ കോ​ട്ട​യം ന​സീ​ര്‍. ജു​ബൈ​ല്‍ അ​റേ​ബ്യ​ന്‍ റോ​ക്ക് സ്​​റ്റാ​ര്‍ സം​ഘ​ടി​പ്പി​ച്ച ‘വി​സ്മ​യ​രാ​വി​ല്‍’ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​ദ്ദേ​ഹം ‘ഗ​ള്‍​ഫ് മാ​ധ്യ​മ’​വു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. 30 കൊ​ല്ല​മാ​യി വേ​ദി​ക​ളി​ല്‍ മി​മി​ക്രി അ​വ​ത​രി​പ്പി​ക്കു​ന്നു. താ​ര​ങ്ങ​ളു​ടെ ശ​ബ്​​ദാ​നു​ക​ര​ണ​മാ​ണ് ഏ​റെ ജ​ന​പ്രീ​തി ഉ​ണ്ടാ​ക്കി​ത്ത​ന്ന​ത്. എ​ന്നാ​ല്‍, സി​നി​മ​യി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ഇ​നി​യു​ള്ള ശ്ര​മം. ഷാ​ജോ​ണ്‍ സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച ചിത്രത്തിലെ ക​ഥാ​പാ​ത്രം ന​ന്നാ​യി അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്ന സ​ന്തോ​ഷ​വും ആ​ത്മ​വി​ശ്വാ​സ​വും ഉ​ണ്ട്. പൃ​ഥി​രാ​ജാ​ണ് ആ ​വേ​ഷം എ​ന്നെ കൊ​ണ്ട് ചെ​യ്യി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. അ​തൊ​രു വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. എൻറെ ശി​ഷ്യ​നാ​യി​രു​ന്ന ഷാ​ജോ​ണി​നെ ‘ക​ര​ടി’ എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ലൂ​ടെ സി​നി​മാ​ലോ​ക​ത്ത് എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു.

അ​ദ്ദേ​ഹം ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ല്‍ ഇ​തു​വ​രെ ചെ​യ്യാ​ത്ത രീ​തി​യി​ലു​ള്ള ഒ​രു ക​ഥാ​പാ​ത്ര​ത്തെ എ​നി​ക്ക് ല​ഭി​ച്ചു. ആ ​സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങി​നി​ടെ പൃ​ഥ്വി​രാ​ജി​നോ​ട് പ​റ​ഞ്ഞ ക​ഥ അ​ദ്ദേ​ഹ​ത്തി​ന് വ​ള​രെ​യ​ധി​കം ഇ​ഷ്​​ട​മാ​യി. സി​നി​മ​യു​ടെ എ​ഴു​ത്തു​ജോ​ലി​ക​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​തൊ​രു മാ​സ്സ് സി​നി​മ​യാ​യി​രി​ക്കും. മി​മി​ക്രി അ​ടി​സ്ഥാ​ന​മാ​യു​ള്ള സി​നി​മ​യ​ല്ല. ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും സം​വി​ധാ​ന​വും ഞാ​ന്‍​ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​നി അ​ങ്ങോ​ട്ട് അ​ച്ഛ​ന്‍, ചേ​ട്ട​ന്‍, അ​ളി​യ​ന്‍ അ​മ്മാ​വ​ന്‍ തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​ക്ക് വ​ഴി​മാ​റേ​ണ്ടി​വ​രും. ആ​ദ്യ​മാ​യി ‘കു​ട്ടി​ച്ച​ന്‍’ എ​ന്നൊ​രു ഷോ​ര്‍​ട്ട്​ ഫി​ലിം സം​വി​ധാ​നം ചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ എ​ഴു​താ​നും മ​റ്റും ധാ​രാ​ളം ആ​വ​ശ്യ​ക്കാ​ര്‍ എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍, ആ​ദ്യ ച​ല​ച്ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മേ കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ലേ​ക്ക് തി​രി​യു​ക​യു​ള്ളൂ.

ഇ​പ്പോ​ഴും പ​ഴ​യ താ​ര​ങ്ങ​ളെ അ​നു​ക​രി​ക്കു​ക​യാ​ണ് ചെ​യ്തു​പോ​രു​ന്ന​ത്. പു​തി​യ താ​ര​ങ്ങ​ളു​ടേ​തും കു​റേ​യൊ​ക്കെ ചെ​യ്യു​ന്നു​ണ്ട്. കൂ​ടു​ത​ല്‍ അ​ത് ചെ​യ്യാ​ത്ത​ത് എ​നി​ക്ക് ഇ​പ്പോ​ഴും പ​ഴ​യ താ​ര​ങ്ങ​ളെ അ​നു​ക​രി​ക്കു​മ്ബോ​ള്‍ ഒ​രു ആ​ത്മ സം​തൃ​പ്തി ല​ഭി​ക്കാ​റു​ണ്ട്. മി​മി​ക്രി​ലോ​ക​ത്ത് ഒ​റ്റ​ക്കാ​ണ് ചു​വ​ടു​റ​പ്പി​ച്ച​ത്. ‘ക​റു​ക​ച്ചാ​ല്‍ വോ​യി​സ്’ എ​ന്ന പേ​രി​ല്‍ ഒ​റ്റ​ക്കാ​യി​രു​ന്നു വേ​ദി​ക​ളി​ല്‍ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പി​ന്നെ ഞ​ങ്ങ​ള്‍ മൂ​ന്നാ​ലു​പേ​ര്‍ ചേ​ര്‍​ന്ന് ട്രൂ​പ് ന​ട​ത്തി. ശേ​ഷം കൊ​ച്ചി​ന്‍ ഓ​സ്ക​റി​ല്‍ വ​ന്നു. അ​ന്നൊ​ക്കെ 70 ന​ട​ന്മാ​രെ വ​രെ അ​നു​ക​രി​ച്ചി​രു​ന്നു. ഫ്ലോ​വേ​ഴ്‌​സി​ല്‍ കൂ​ടെ​യു​ള്ള​വ​ര്‍ പു​തി​യ താ​ര​ങ്ങ​ളെ അ​നു​ക​രി​ക്കു​മ്ബോ​ള്‍ ജ​നം ഇ​പ്പോ​ഴും എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് കൊ​ച്ചി​ന്‍ ഹ​നീ​ഫ​യെ കാ​ണി​ക്കാ​നും ന​രേ​ന്ദ്ര​പ്ര​സാ​ദി​നെ അ​നു​ക​രി​ക്കാ​നു​മൊ​ക്കെ​യാ​ണ്.

മാ​ത്ര​വു​മ​ല്ല, എ​ല്ലാ ദി​വ​സ​വും പു​തു​താ​യി ഓ​രോ​ന്ന് വേ​ദി​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നാ​വി​ല്ല. ഞാ​നി​പ്പോ​ള്‍ മ​ദ്യ​പാ​നി​യാ​യി വ​ന്നാ​ലും ആ​ള്‍​ക്കാ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​ന്നു​ണ്ട്, അ​ത് ബ്രാ​ന്‍​ഡ് ചെ​യ്യ​പ്പെ​ട്ടു​പോ​യ​താ​ണ്. ദാ​സേ​ട്ട​ന്‍ സ്​​റ്റേ​ജി​ല്‍ മി​മി​ക്രി കാ​ണി​ച്ചാ​ല്‍ ശ​രി​യാ​വി​ല്ല​ല്ലോ. ഓ​രോ​രു​ത്ത​രും ഓ​രോ രീ​തി​യി​ല്‍ ബ്രാ​ന്‍​ഡ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പു​തി​യ ത​ല​മു​റ​ക്ക്​ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ക​യും അ​വ​ര്‍ ഉ​യ​ര്‍​ന്നു​വ​രു​ക​യും വേ​ണം. തന്റെ റ 56 ചി​ത്ര​ര​ച​ന​യു​ടെ പ്ര​ദ​ര്‍​ശ​നം അ​ടു​ത്തി​ടെ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും കോ​ട്ട​യം ന​സീ​ര്‍ പ​റ​ഞ്ഞു.

kottayam nazeer talk about movie

More in Malayalam

Trending

Recent

To Top