News
അമ്മയുടെ ഓർമകൾ അലട്ടി; വിഷാദ രോഗത്തിന് അടിമയായി, സുശാന്തിന്റെ അവസാന പോസ്റ്റിൽ പറയുന്നത്!
അമ്മയുടെ ഓർമകൾ അലട്ടി; വിഷാദ രോഗത്തിന് അടിമയായി, സുശാന്തിന്റെ അവസാന പോസ്റ്റിൽ പറയുന്നത്!
അപ്രതീക്ഷിതമായാണ് ബോളിവുഡ് നടന് സുശാന്ത് സിങ് രജപുത്തിന്റെ മരണവാര്‍ത്ത എത്തുന്നത്. 34 കാരനായ നടനെ മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടന്റെ വിയോഗവാര്‍ത്ത വിശ്വസിക്കാന്‍ കഴിത്ത രീതിയിലാണ് പല താരങ്ങളും പ്രതികരിക്കുന്നത്. വാര്‍ത്ത വ്യാജമായിരിക്കണേ എന്നായിരുന്നു ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിന്റെ പ്രതികരണം.
അമ്മയുടെ ചിത്രം പങ്കുവച്ച് ക്ഷണികമായ ജീവിതത്തെ കുറിച്ച് പങ്കുവച്ച സുശാന്തിന്റെ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ വിങ്ങലാകുന്നത്.
“കണ്ണുനീര് തുള്ളികളില്‍ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന മങ്ങിയ ഭൂതകാലം
അവസാനിക്കാത്ത സ്വപ്നങ്ങള്‍ ഒരു പുഞ്ചിരി കൊത്തുപണി ചെയ്യുന്നു
ക്ഷണികമായ ജീവിതം, ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ .അമ്മ” എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.ജൂണ്‍ മൂന്നിനാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അന്ന് അമ്മയുടെ സ്നേഹത്താല്‍ നിറഞ്ഞ താരത്തിന്റെ കമന്റ് ബോക്സില്‍ ഇന്ന് വരുന്നത് ആദരാഞ്ജലികളാണ്. താരത്തിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. എന്തിനാണ് ഇത് ചെയ്തത് എന്നാണ് അവര്‍ ചോദിക്കുന്നത്. 2002 ലാണ് സുശാന്തിന്റെ അമ്മ മരിക്കുന്നത്. ഇത് വലിയ ആഘാതമാണ് താരത്തിന്റെ ജീവിതത്തിലുണ്ടാക്കിയത്.
എന്നാൽ നടന്റെ മരണത്തില്‍ മലയാള താരങ്ങളും അനുശോചനം രേഖപ്പെടുത്തി. വാക്കുകള്‍ക്കപ്പുറം നടുക്കിയ വാര്‍ത്ത എന്നാണ് നടന് ഇന്ദ്രജിത് കുറിച്ചത്. സുശാന്തിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് മഞ്ജു വാര്യറും ജയസൂര്യയും അടക്കമുള്ള താരങ്ങള്‍. നടന്മാരായ ടൊവിനോ തോമസും ഉണ്ണി മുകുന്ദനും സുരാജും അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. വലിയ നഷ്ടം എന്നാണ് സുരാജ് കുറിച്ചത്.
മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ബയോപിക് ‘എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’യാണ് പ്രധാന ചിത്രം. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
about sushanth death
