Bollywood
സുശാന്ത് സിംഗ് രജ്പുത്തിന്റെ ജീവിതം സിനിമയാകുന്നു..!
സുശാന്ത് സിംഗ് രജ്പുത്തിന്റെ ജീവിതം സിനിമയാകുന്നു..!
സുശാന്ത് സിംഗ് രജ്പുത്തിന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും നിഗൂഡതയെക്കുറിച്ച് ഒരു സിനിമ ഇറക്കുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
പക്ഷേ ഈ ചിത്രം സുശാന്തിന്റെ ജീവിതത്തെക്കുറിച്ചാണെന്ന് പോസ്റ്റില്‍ ഒരിടത്തും അവകാശപ്പെടുന്നില്ല. എങ്കിലും പോസ്റ്ററില്‍ എഴുതിയ ടാഗ് ലൈനിന് ശേഷം ആളുകള്‍ ‘മിസ് യു സുശാന്ത്’, ‘ജസ്റ്റിസ് ഫോര്‍ സുശാന്ത്’ തുടങ്ങിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതിയിട്ടുണ്ട്.
സുശാന്തിന്റെ മരണത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ചിത്രം (Sushant Singh Rajput Biopic) പ്രഖ്യാപിച്ചുകൊണ്ട് ചലച്ചിത്ര നിര്‍മ്മാതാവ് വിജയ് ശേഖര്‍ ഗുപ്ത എത്തിയത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ‘സൂയിസൈഡ് അല്ലെങ്കില്‍ കൊലപാതകം’ (Suicide or Murder) എന്ന പേരില്‍ ഒരു ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റര്‍ കണ്ടതുമുതല്‍ ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്.
about sushanth
