Bollywood
നിങ്ങള്‍ മരിക്കാനാഗ്രഹിക്കുന്നു. ഞാന്‍ മുസ്ലിം ആയതിനാല്‍ ദൈവം എന്റെ പ്രാര്‍ഥനകള്‍ കേള്‍ക്കും!
നിങ്ങള്‍ മരിക്കാനാഗ്രഹിക്കുന്നു. ഞാന്‍ മുസ്ലിം ആയതിനാല്‍ ദൈവം എന്റെ പ്രാര്‍ഥനകള്‍ കേള്‍ക്കും!
ശ്രദ്ധ ആര്യ പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.തനിക്കെതിരെ ശാപവാക്കുകള്‍ ചൊരിഞ്ഞ ഒരു സ്ത്രീയുടെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടാണ് നടി പങ്കുവച്ചത്. “സമ്ബന്നരായതിനാല്‍ നിങ്ങള്‍ക്ക് ദരിദ്രരുടെ അവസ്ഥകള്‍ മനസിലാവില്ല. നിങ്ങള്‍ മരിക്കാനാഗ്രഹിക്കുന്നു. ഞാന്‍ മുസ്ലിം ആയതിനാല്‍ ദൈവം എന്റെ പ്രാര്‍ഥനകള്‍ കേള്‍ക്കും” എന്നാണ് ശ്രദ്ധയ്ക്ക് ലഭിച്ച സന്ദേശം.
ഇങ്ങനെയുള്ള അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ശ്രദ്ധ ഇത് പങ്കുവച്ചിരിക്കുന്നത്. “എപ്പോഴാണ് ഇത്തരം വിഡ്ഢിത്തരങ്ങളില്‍ നിന്നും പുറത്തുവരിക? ആരും അറിയില്ല എന്ന് കരുതിയാണ് ഇത്തരം വിവേകശൂന്യമായ കാര്യങ്ങളിലേക്ക് ഇവര്‍ കടക്കുന്നത്. ഒരു പ്രകോപനവുമില്ലാതെ നെഗറ്റീവിറ്റി പ്രചരിപ്പിക്കുന്ന ഇത്തരം അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യണം” എന്ന് ശ്രദ്ധ കുറിച്ചു.
ഇത് ഒഴിവാക്കുകയാണ് നല്ലത് എന്നാല്‍ മറ്റു ചിലര്‍ക്ക് അതിന് കഴിഞ്ഞില്ലെങ്കിലോ, നെഗറ്റീവിറ്റി പ്രചരിപ്പിക്കരുത് എന്നും ശ്രദ്ധ കുറിച്ചിട്ടുണ്ട്. കുണ്ഡലി ഭാഗ്യ, തുമാരി പാക്കി എന്നീ ജനപ്രിയ ഹിന്ദി സീരിയലുകളില്‍ വേഷമിട്ട താരമാണ് ശ്രദ്ധ ആര്യ. പാഠ്ശാല, നിശബ്ദ് എന്നീ സിനിമകളിലും അഭിനയിച്ചിരുന്നു.
about sradha arya
