Malayalam
പൊട്ടിച്ചിരിപ്പിക്കാൻ ദശമൂലം ദാമു വീണ്ടുമെത്തുന്നു; ഇനി സീരിയസ് കഥാപാത്രങ്ങൾക്ക് ചെറിയൊരു ഇടവേള!
പൊട്ടിച്ചിരിപ്പിക്കാൻ ദശമൂലം ദാമു വീണ്ടുമെത്തുന്നു; ഇനി സീരിയസ് കഥാപാത്രങ്ങൾക്ക് ചെറിയൊരു ഇടവേള!
മലയാള സിനിമയിൽ ഒരുപാട് നർമ്മമുഹൂർത്തങ്ങൾ സമ്മാനിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്.സുരാജിന്റെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകർ നെഞ്ചിലേറ്റിയവയാണ്.അവയിൽ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച ഒരു കഥാപാത്രമായിരുന്നു ദശമൂലം ദാമു.ഇപ്പോളിതാ ദശമൂലം ദാമുവായി സുരാജ് വെഞ്ഞാറമൂട് വീണ്ടും എത്തുന്നു എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ഷാഫി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ബെന്നി .പി നായരമ്പലത്തിന്റേതാണ്. സുരാജിന് ഏറെ പ്രതീക്ഷയുള്ള കഥാപാത്രമാണിത്.
സോഷ്യൽ മീഡിയ സജീവമായതോടെ ട്രോളുകളിലും മറ്റും ദശമൂലം ദാമു വീണ്ടും താരമായി. പുതുതലമുറയിലും ദശമൂലം ദാമുവിനുള്ള സ്വാധീ നം മനസിലാക്കിയാണ് ഈ കഥാപാത്രത്തെ നായകനാക്കി ഒരു ചിത്രമൊരുക്കാൻ ഷാഫിയും ബെന്നിയും തീരുമാനിച്ചത്.മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് എന്ന ചിത്രത്തിലെ സുരാജിന്റെ ശ്രദ്ധേയ കഥാപാത്രമായിരുന്നു ദശമൂലം ദാമു. സംവിധായകനും തിരക്കഥാകൃത്തും ദശമൂലം ദാമുവിന്റെ ജോലിയിലാണെന്ന് സുരാജ് വെഞ്ഞാറമൂട് സിറ്റി കൗമുദിയോട് പറഞ്ഞു.അടുത്ത വർഷം ഷൂട്ടിംഗ് തുടങ്ങും. മുഴുനീള കഥാപാത്രമായാണ് ദശമൂലം ദാമു ഒരുങ്ങുന്നത്. മറ്റു താരങ്ങളെ നിശ്ചയിച്ചിട്ടില്ല. എന്നാൽ ചട്ടമ്പിനാടിലെ മിക്ക കഥാപാത്രങ്ങളും ഇത്തവണയും ഉണ്ടാകുമെന്നാണ് സൂചന.
ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ നല്ല ഹാസ്യ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായി. മിമിക്രിയിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്ക് കടക്കുന്നത്. 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു.
about suraj venjaramood
