Connect with us

പ്രേക്ഷകനെ അസഭ്യം പറഞ്ഞ് നടൻ ഷെയ്ൻ വീണ്ടും വിമർശനം ഏറ്റുവാങ്ങുന്നു;സംഭവം ഇങ്ങനെ!

Malayalam

പ്രേക്ഷകനെ അസഭ്യം പറഞ്ഞ് നടൻ ഷെയ്ൻ വീണ്ടും വിമർശനം ഏറ്റുവാങ്ങുന്നു;സംഭവം ഇങ്ങനെ!

പ്രേക്ഷകനെ അസഭ്യം പറഞ്ഞ് നടൻ ഷെയ്ൻ വീണ്ടും വിമർശനം ഏറ്റുവാങ്ങുന്നു;സംഭവം ഇങ്ങനെ!

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ് ഷെയ്ൻ നിഗം.ജോബി ജോർജുമായുള്ള വിവാദം വലിയ വിമർശനങ്ങളാണ് ഉണ്ടാക്കിയത്.ഇതിന് പിന്നാലെ ഇപ്പോളിതാ പ്രേക്ഷകനെ അസഭ്യം പറഞ്ഞ് നടൻ ഷെയ്ൻ വീണ്ടും വിമർശനം ഏറ്റുവാങ്ങുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ച പ്രേക്ഷകനെ അസഭ്യം പറയുന്ന ഓഡിയോ സന്ദേശം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്ഷെയ്ൻ തന്നെയാണ്. ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കല്ലേ മക്കളെ എന്ന അടിക്കുറിപ്പോടെയാണ് ഈ ഓഡിയോ സന്ദേശം താരം പോസ്റ്റ് ചെയ്തത്.

നടൻ ആന്റണി വർഗീസ് ഉൾപ്പടെ നിരവധി ആളുകൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തി. പ്രശ്നങ്ങൾ പരിഹരിച്ച് അടിപൊളിയായി സൂപ്പർ ചിത്രങ്ങൾ ചെയ്യൂ, എന്നായിരുന്നു ആന്റണിയുടെ പ്രതികരണം. നിരവധി പേർ ഈ സംഭവത്തിൽ ഷെയ്ന് പിന്തുണയുമായി വന്നു. ഷെയ്നും ഒരു പച്ച മനുഷ്യനാണെന്നും സ്വകാര്യതയിൽ കയറാൻ ആർക്കും അവകാശമില്ലെന്നും ആരാധകർ പറയുന്നു. എന്നാൽ ഇത്തരം മോശം ഭാഷ കൊണ്ടല്ല ഇതിനു മറുപടി നൽകേണ്ടതെന്നും ഷെയ്നിന്റെ പ്രവർത്തി പരിതാപകരമാണെന്നും ചില വിമർശകർ ചൂണ്ടിക്കാട്ടുന്നു.

വെയിൽ സിനിമയുമായി ബന്ധപ്പെട്ട് ഷെയ്‍ൻ കൈക്കൊണ്ട ചില നിലപാടുകൾ ആണ് വിവാദങ്ങൾക്കു തുടക്കം. സിനിമയിൽ നിന്നും താൻ ഇറങ്ങിപ്പോകേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഇൻസ്റ്റഗ്രാം പേജിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രേക്ഷകർ നൽകിയ പ്രതികരണങ്ങൾക്ക് താരം മോശം കമന്റുകൾ നൽകുകയുണ്ടായി. ഇതാണ് പുതിയ വിവാദങ്ങൾക്കു കാരണമായത്.

വെയില്‍ എന്ന സിനിമയുമായി താന്‍ സഹകരിക്കുന്നില്ല എന്ന എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ താന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും ഷെയ്ന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.ഇപ്പോൾ ആകെ പുലിവാലുപിടിച്ച് നടക്കുകയാണ് ഷെയ്ൻ നിഗം.

about shane nigam

Continue Reading
You may also like...

More in Malayalam

Trending

Recent

To Top