Connect with us

‘മായാനദി’ കഴിഞ്ഞപ്പോള്‍ ഇനി ഒരു സിനിമ കിട്ടിയില്ലെങ്കില്‍ പോലും സങ്കടം ഇല്ലെന്ന് തോന്നിയിരുന്നു കാരണം …

Malayalam

‘മായാനദി’ കഴിഞ്ഞപ്പോള്‍ ഇനി ഒരു സിനിമ കിട്ടിയില്ലെങ്കില്‍ പോലും സങ്കടം ഇല്ലെന്ന് തോന്നിയിരുന്നു കാരണം …

‘മായാനദി’ കഴിഞ്ഞപ്പോള്‍ ഇനി ഒരു സിനിമ കിട്ടിയില്ലെങ്കില്‍ പോലും സങ്കടം ഇല്ലെന്ന് തോന്നിയിരുന്നു കാരണം …

ഐശ്വര്യ ലക്ഷമി എന്ന നായികയെ ഇന്നും നാം ഓർക്കുന്നത് മായാനദിയിലെ അപർണ്ണ (അപ്പു) എന്ന കഥാപാത്രമായാണ്.അതിനു ശേഷം ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടങ്കിൽ പോലും അവയ്ക്കൊന്നും ലഭിക്കാത്ത ഒരു സ്വീകാര്യത ഈ കഥാപാത്രത്തിന് കിട്ടി എന്നു തന്നെ വേണം കരുതാൻ.ഐശ്വര്യയുടെ വരുത്തൻ എന്ന ചിത്രത്തിലെ അഭിനയവും പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാലിപ്പോലിതാളിതാ തനിക്ക് ഇപ്പോഴും പ്രിയപ്പെട്ട സിനിമ മായാനദിയാണെന്നാണ് ഐശ്വര്യ പറയുന്നത്.

‘ഇതുവരെ ചെയ്ത സിനിമകളില്‍ എനിക്ക് എന്നെ ഏറ്റവുമിഷ്ടം ‘മായാനദി’യിലാണ്.’ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന ആദ്യ ചിത്രം കഴിഞ്ഞ് അഭിനയിക്കാന്‍ കൊതി തോന്നിയിരിക്കുന്ന സമയം. അപ്പോഴാണ് ‘മായാനദി’ വന്നത്. പ്രേക്ഷകരുടെ അഭിനന്ദനം ആവോളം ആ ചിത്രം നേടിത്തന്നു.’

‘മായാനദിയുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങള്‍ പോലും ഇപ്പോഴും ഓര്‍മയിലുണ്ട്. എവിടെ വച്ചാണ് ആ സിനിമയിലേക്കുള്ള വിളി വന്നത്, അപ്പോള്‍ ഞാന്‍ ഇട്ടിരുന്ന വേഷം എന്തായിരുന്നു, എനിക്ക് ചുറ്റും നിന്നിരുന്ന ചെടികള്‍… അങ്ങനയെല്ലാം. പെരുപ്പിച്ചു പറയുന്നു എന്നു തോന്നാം. പക്ഷേ, സത്യമാണ്. ‘മായാനദി’ കഴിഞ്ഞപ്പോള്‍ ഇനി ഒരു സിനിമ കിട്ടിയില്ലെങ്കില്‍ പോലും സങ്കടം ഇല്ലെന്ന് തോന്നിയിരുന്നു.’ വനിതയുമായുള്ള അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

അഭിനയിച്ച സിനിമയെല്ലാം വിജയം, ഏതു കഥാപാത്രത്തെയും ഏല്‍പ്പിച്ചാല്‍ മനോഹരമായി അവതരിപ്പിച്ച് ഫലിപ്പിക്കാനുള്ള കഴിവുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന്റെ ഭാഗ്യനടി എന്ന വിശേഷണത്തിലേക്ക് ഐശ്വര്യ ലക്ഷ്മി നടന്നടുത്തത് വേഗത്തിലായിരുന്നു. ടോവിനോയുമായുള്ള കെമിസ്ട്രി വർക്കായതോടെ ഇപ്പോൾ താരം വലിയ തിരക്കിലാണ്.

aishwarya lekshmi about mayanadhi

More in Malayalam

Trending

Recent

To Top