News
നിസ്സഹായയായ യുവതിക്ക് സഹായം അഭ്യർത്ഥിച്ച് സണ്ണി വെയ്ൻ!
നിസ്സഹായയായ യുവതിക്ക് സഹായം അഭ്യർത്ഥിച്ച് സണ്ണി വെയ്ൻ!
തിരുവനന്തപുരം RCC യിൽ ചികിത്സയിലുള്ള എറണാകുളം ഏരൂർ സ്വദേശിനി ടിന്റു സണ്ണി(34) യുടെ ചികിത്സയ്ക്കായാണ് സണ്ണിയുടെ അഭ്യർത്ഥന. 50/- രൂപ ഗൂഗിൾ പേ ചെയ്യുകയോ അല്ലെങ്കിൽ അക്കൗണ്ട് നമ്പറിലേയ്ക്ക് അയക്കുകയോ ചെയ്യണണെന്ന് സണ്ണി അഭ്യർത്ഥിക്കുന്നു. സണ്ണിവെയ്ൻ സഹായ ഹസ്തം തേടുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ
50/- രൂപ ഗൂഗിൾ പേ ചെയ്യണം അല്ലെങ്കിൽ താഴെ കാണുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് അയക്കണം 50/- രൂപ അയക്കണം എന്ന് നിർബന്ധമായി പറയാൻ കാരണം,അത്രയും അത്യാവശ്യമുള്ളവരാണവർ.കോവിഡ് കാലമാണെന്നും എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സമയമാണെന്നും അറിയാം, എങ്കിലും 50/- രൂപ എന്നത് നമ്മൾ കുട്ടികൾക്ക് നല്ലൊരു ചോക്ലേറ്റ് മേടിക്കുന്ന പൈസയേയുള്ളൂ.ബ്ലഡ് കാൻസർ(Acute leukemia (ETP-ALL)ബാധിതയായി തിരുവനന്തപുരം RCC യിൽ ചികിത്സയിലുള്ള എറണാകുളം ഏരൂർ സ്വദേശിനി ടിന്റു സണ്ണി(34) യുടെ ചികിത്സയ്ക്കായി നമ്മളെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന ഒരു തുക അഥവാ 50/- രൂപയെങ്കിലും കൊടുക്കാൻ കഴിഞ്ഞാൽ അത് വലിയൊരു സഹായമാകും.
11 വയസ്സും 9 വയസ്സ് പ്രായമുള്ള രണ്ടു പെൺകുട്ടികളെ തന്റെ മാതാവിനെ ഏല്പിച്ചിട്ടാണ് കാർപ്പെന്ററായ ഭർത്താവ് ലൈജു ടിന്റുവിനു കൂട്ടായി RCC-യിൽ നിൽക്കുന്നത്.
about sunny wayne
