Bollywood
ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അതിയായ മോഹം!
ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അതിയായ മോഹം!
കോവിഡ് കാലത്ത് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അമേരിക്കയിലേക്ക് പോയ ബോളിവുഡ് താരം സണ്ണി ലിയോൺ.ഇപ്പോളിതാ തനിക്ക് ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ അതിയായി ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തുകയാണ് താരം.
കഴിഞ്ഞ മാസമാണ് കുടുംബസമേതം താരം ലോസ് ഏഞ്ചലസിവേക്ക് വിമാനം കയറിയത്. എന്നാല്‍ മുംബൈയിലെ വീട്ടിലേക്ക് മടങ്ങി എത്തുവാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഒരു ദേശിയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ പറയുന്നത്. ഭര്‍ത്താവിന്റെ അമ്മയ്ക്കും കുടുംബത്തിനും ഒപ്പം നില്ക്കേണ്ടിയിരുന്നതിനാലാണ് ഇന്ത്യ വിട്ടത്. അന്താരാഷ്ട്ര വിമാന സര്‍വീസ് സാധാരണഗതിയില്‍ പുനരാരംഭിക്കുമ്ബോള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സണ്ണി പറയുന്നു.
about sunny leone
