Connect with us

എസ്‌പിബിയ്ക്കായി സിനിമാലോകം കൈകോര്‍ക്കുന്നു; ഇന്ന് വൈകിട്ട് ആറുമണിയ്ക്ക്

News

എസ്‌പിബിയ്ക്കായി സിനിമാലോകം കൈകോര്‍ക്കുന്നു; ഇന്ന് വൈകിട്ട് ആറുമണിയ്ക്ക്

എസ്‌പിബിയ്ക്കായി സിനിമാലോകം കൈകോര്‍ക്കുന്നു; ഇന്ന് വൈകിട്ട് ആറുമണിയ്ക്ക്

കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ കഴിയുന്ന ഗായകന്‍ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റ സ്ഥിതി ഗുരുതരമായി തുടരുകയാണ്. എസ് പിബിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ഡോക്ടര്‍മാര്‍.

എസ് പിബിയുടെ ആരോഗ്യത്തിനായി ഇന്ന് വൈകിട്ട് ആറുമണിയ്ക്ക് ഒത്തുചേരാനൊരുങ്ങുകയാണ് തമിഴ് ചലച്ചിത്ര സംഗീത ലോകം. അഭിനേതാക്കളും സംവിധായകരും സംഗീതജ്ഞരും തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും ആരാധാകരും അടക്കമുള്ളവര്‍ വൈകിട്ട് ആറുമണി മുതലുള്ള സമയം എസ്‌പിബിക്ക് വേണ്ടി സമര്‍പ്പിച്ച്‌ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കേള്‍പ്പിക്കുമെന്ന് സംവിധായകന്‍ ഭാരതി രാജ അറിയിച്ചു.

“എസ്‌പിബി പെട്ടെന്ന് തന്നെ രോഗമുക്തി നേടി തിരിച്ചെത്തകുന്നതിനായി നമുക്ക് എല്ലാവരും പ്രാര്‍ത്ഥിക്കാം. ഇളയരാജ, രജ്നികാന്ത്, കമല്‍ഹാസന്‍, വൈരമുത്തു, എ ആര്‍ റഹ്മാന്‍ തുടങ്ങി അഭിനേതാക്കള്‍, സംവിധായകര്‍, സംഗീതജ്ഞര്‍, ഫെഫ്സി അംഗങ്ങള്‍, നിര്‍മ്മാതാക്കള്‍, തിയറ്റര്‍ ഉടമകള്‍, വിതരണക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ലോകമെമ്ബാടുമുള്ള കോടിക്കണക്കിന് എസ്‌പി‌ബി ആരാധകര്‍ എന്നിവരെല്ലാം ഓഗസ്റ്റ് 20 ന് വൈകുന്നേരം 6 മണിക്ക് പ്ലേചെയ്യും.

അവര്‍ ഏത് സ്ഥലത്താണോ അതേ സ്ഥലത്തുനിന്ന്. അദ്ദേഹത്തിന്റെ വേഗത്തിലുള്ള രോഗവിമുക്തിക്കായി പ്രാര്‍ത്ഥിക്കുന്നതിന്. ഒരുമിച്ചുള്ള ഈ പ്രാര്‍ത്ഥനയുടെ ഭാഗമാവാം,” ഭാരതി രാജ പ്രസ്താവനയില്‍ പറഞ്ഞു.

about sp balasubramanyam

More in News

Trending

Recent

To Top