News
കോവിഡ് : ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായി…
കോവിഡ് : ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായി…
Published on
കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മെഡിക്കല്‍ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ശ്വസന സഹായത്തോടെ (ലൈഫ് സപ്പോര്‍ട്ട്)യാണു കഴിയുന്നതെന്നു മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്നു കഴിഞ്ഞ 5നാണു ചെന്നൈയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. ഫെയ്സ്ബുക് വിഡിയോയിലൂടെ ബാലസുബ്രഹ്മണ്യം തന്നെയാണു രോഗവിവരം പങ്കുവച്ചത്. ആരോഗ്യനില ഭേദമാകുന്നതായി ഇന്നലെ വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചതിനു പിന്നാലെ അര്‍ധരാത്രിയോടെയാണു സ്ഥിതി മോശമായത്.
about sp balasubramanyam
Continue Reading
You may also like...
Related Topics:SP Balasubrahmanyam
