News
ട്രെയിലറിനു എതിരെ ഡിസ്ലൈക് ക്യാംപെയ്‌നും;ആലിയ ഭട്ടിന് തിരിച്ചടി!
ട്രെയിലറിനു എതിരെ ഡിസ്ലൈക് ക്യാംപെയ്‌നും;ആലിയ ഭട്ടിന് തിരിച്ചടി!
മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ആലിയ ഭട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സഡക്ക് 2 ട്രെയിലര്‍ എത്തി. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് . ബോളിവുഡിന്റെ പ്രിയപ്പെട്ട യുവതാരം സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മഹേഷ് ഭട്ട് തന്റെ പുതിയ ചിത്രവുമായി രംഗത്തെത്തുന്നത്.
ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുളളില്‍ നിരവധി വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.ട്രെയിലറിനു എതിരെ ഡിസ്ലൈക് ക്യാംപെയ്‌നും നടക്കുന്നുണ്ട്. മഹേഷിന്റെ മക്കളായ ആലിയ ഭട്ടും പൂജ ഭട്ടും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്റിക് ത്രില്ലര്‍ ഗണത്തിലാണ് ചിത്രം ഉള്‍പ്പെടുന്നത്.
ഇരുപതു വര്‍ഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സഡക് 2 മാത്രമല്ല സിനിമ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നും ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം ആളുകളും ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 2.6 മില്യണ്‍ ഡിസ്‌ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചത്.
about aliya bhatt