Malayalam
ഞങ്ങൾ ഹാപ്പിയാണ്;വിവാഹ ശേഷമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സ്‌നേഹ ശ്രീകുമാർ!
ഞങ്ങൾ ഹാപ്പിയാണ്;വിവാഹ ശേഷമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സ്‌നേഹ ശ്രീകുമാർ!
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ സ്‌നേഹ ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞത് അടുത്തിടെയായിരുന്നു. വിവിധ ഹാസ്യ പരമ്ബരകളിലൂടെയും സിനിമകളിലൂടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ എസ് പി ശ്രീകുമാറായിരുന്നു സ്‌നേഹയെ ജീവിതസഖിയാക്കിയത്. മറിമായമെന്ന പരമ്ബരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ഈ തീരുമാനമെടുത്തത്. വിവാഹവും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിവാഹത്തിനിടയിലെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചും നേരത്തെ സ്‌നേഹ എത്തിയിരുന്നു.
ശ്രീകുമാറിന്റെ പാട്ടിന്റെ വീഡിയോയും സ്‌നേഹ പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നേഹയും ശ്രീകുമാറും പങ്കുവെക്കുന്ന വിശേഷങ്ങള്‍ വളരെ പെട്ടെന്നാണ് ശ്രദ്ധേയമായി മാറുന്നത്. ഇപ്പോഴിതാ വിവാഹ ശേഷം ഷൂട്ടിംഗ് തിരക്കിലാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സ്‌നേഹ. ലൊക്കേഷനിലെ ചിത്രം പങ്കുവെച്ചാണ് താരമെത്തിയിട്ടുള്ളത്. മറിമായം ഷൂട്ടിംഗിലേക്ക് തിരികയെത്തിയിരിക്കുകയാണ് സ്‌നേഹ. ഒരു കുടുംബം പോലെയാണ് തങ്ങളെല്ലാവരും കഴിയുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.
about sneha sreekumar instagram post