Connect with us

ചാനൽ ചർച്ചകൾ കണ്ട് ബെഡ്‌റൂമിലെ ടിവി വലിച്ച് എറിഞ്ഞു ; സുരേഷ് ​ഗോപി പറയുന്നു !

Movies

ചാനൽ ചർച്ചകൾ കണ്ട് ബെഡ്‌റൂമിലെ ടിവി വലിച്ച് എറിഞ്ഞു ; സുരേഷ് ​ഗോപി പറയുന്നു !

ചാനൽ ചർച്ചകൾ കണ്ട് ബെഡ്‌റൂമിലെ ടിവി വലിച്ച് എറിഞ്ഞു ; സുരേഷ് ​ഗോപി പറയുന്നു !

ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് സുരേഷ് ഗോപി എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാകില്ല. അഭിനയത്തിന് ഒരിടവേള നല്‍കി രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെച്ച സുരേഷ് ഗോപി നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരവ് നടത്തിയത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് .പാപ്പനിലൂടെ വലിയ തിരിച്ച് വരവ് നടത്തി സുരേഷ് ​ഗോപി മലയാള സിനിമയിൽ സജീവമാകുകയാണ് .

പാപ്പാന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ‘മേ ഹൂം മൂസ’യാണ് സുരേഷി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം . ഇന്ത്യൻ ആർമിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ ‘മൂസ’ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമത്തിന് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സുരേഷ് ​ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.താൻ എന്തുകൊണ്ടാണ് കിടപ്പുമുറിയിലെ ടിവി ഒഴിവാക്കിയത് എന്നാണ് സുരേഷ് ​ഗോപി വെളിപ്പെടുത്തിയിരിക്കുന്നത്. ‘കിടക്കുന്നതിന് മുമ്പ് കോമഡി സ്കിറ്റുകളാണ് കാണുന്നത്. ഹരീഷ് കണാരൻ അടക്കമുള്ള താരങ്ങളുടെ കോമഡി വീഡിയോകൾ തപ്പിയെടുത്ത് നിരന്തരം കാണും.’അപ്പോഴെ ഉറക്കം സമ്പുഷ്ടമാകൂ. എന്റെ ​ഗുരുസ്ഥാനീയനായി ഞാൻ കാണുന്ന ഒരു വ്യക്തി എന്നോട് പറഞ്ഞിട്ടുണ്ട് ന്യൂസും ചാനലിൽ നടക്കുന്ന തമ്മിൽ തല്ലും ചർച്ചയും അലോഹ്യങ്ങളും കണ്ടിട്ട് ഉറങ്ങാൻ കിടക്കരുതെന്ന്. അങ്ങനെയാണ് എന്റെ ബെഡ്‌റൂമിലെ ടിവി 2004ൽ വലിച്ച് പുറത്തേക്ക് എറിഞ്ഞത്. ബെഡ് റൂമിൽ ടിവിയില്ല.’

‘ഹോട്ടലിൽ താമസിച്ചാലും അവിടെയുള്ള ടിവി ഓൺചെയ്യാറില്ല. കോമഡി കണ്ടിട്ട് ഉറങ്ങാനാണ് ഇഷ്ടം. അപ്പോൾ നന്നായി ഉറങ്ങാൻ സാധിക്കും. ഇതാണെന്റെ പീസ് ഫുൾ സ്വീപ്പ്. ഞാൻ ആറ്റുനോറ്റിരുന്ന് എനിക്ക് കിട്ടിയ കൂളിങ് ​ഗ്ലാസിൽ ഷൂട്ടിങിനിടെ പോറൽ ഏറ്റപ്പോഴും എനിക്ക് ദേഷ്യം വന്നിരുന്നു’വിലയുള്ള കൂളിങ് ​ഗ്ലാസ് ആയതുകൊണ്ടല്ല… ഞാൻ അത്രമേൽ ആ​ഗ്രഹിച്ച് കിട്ടിയതുകൊണ്ടാണ്. ടാക്സിയിൽ പോകുമ്പോഴും അറിയാതെ അതിന്റെ അടി തട്ടിയാൽ എനിക്ക് ദേഷ്യം വരും ഞാൻ പല്ലും ഞെരിച്ച് ‌കൈയ്യും ഓങ്ങി ഡ്രൈവറുടെ നേരെ ചെല്ലും.’

‘വാഹനങ്ങൾക്കും ഒരു ആത്മാവുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കാറിന് നോവുമെന്ന് എനിക്ക് തോന്നും. വണ്ടിയിൽ അടിക്കുന്നതും പോറുന്നതുമൊന്നും എനിക്കിഷ്ടമല്ല’, സുരേഷ് ​ഗോപി പറഞ്ഞു.

More in Movies

Trending