റംസിയുടെ മരണത്തിൽ അറസ്റ്റിലായ ഹാരിസിന്റെ സഹോദര ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദിനും ഭർത്താവിനും ഇയാളുടെ അമ്മയ്ക്കും കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ സംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു അതിലൊന്ന്. ഇതുപ്രകാരം ലക്ഷ്മിയും ഭര്‍ത്താവ് അസറുദ്ദീനും കൊല്ലത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാൽ മടങ്ങിപ്പോയി.
എന്നാല്‍ ഇരുവരെയും ഉടൻ ചോദ്യം ചെയ്യണോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനം എടുത്തിട്ടില്ല. മൂന്നുമണിക്കൂർ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകും. ഇതിൽ വിധി വന്നശേഷം മതി തുടര്‍ നടപടികൾ എന്നാണ് ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന നിയമോപദേശം.
കൊട്ടിയം സ്വദേശിനിയായ റംസി കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് തൂങ്ങിമരിച്ചത്. അസ്വഭാവിക മരണത്തിന് കേസെടുത്ത കൊട്ടിയം പൊലീസ് പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ഹാരിസിനെ അറസ്റ്റു ചെയ്തു. ഇയാൾ ഇപ്പോഴും റിമാൻഡിലാണ്.