Malayalam
സ്നേഹയ്ക്ക് ശ്രീകുമാർ പാടിക്കൊടുത്ത പാട്ട് കേട്ടോ;എന്തൊരു റൊമാന്റിക്കാണിവർ!
സ്നേഹയ്ക്ക് ശ്രീകുമാർ പാടിക്കൊടുത്ത പാട്ട് കേട്ടോ;എന്തൊരു റൊമാന്റിക്കാണിവർ!
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ സ്‌നേഹ ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞത് അടുത്തിടെയായിരുന്നു. വിവിധ ഹാസ്യ പരമ്ബരകളിലൂടെയും സിനിമകളിലൂടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ എസ് പി ശ്രീകുമാറായിരുന്നു സ്‌നേഹയെ ജീവിതസഖിയാക്കിയത്. മറിമായമെന്ന പരമ്ബരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ഈ തീരുമാനമെടുത്തത്. വിവാഹവും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ കണ്ണുനിറച്ച് ഒരു പാട്ടുമായി എത്തിയിരിക്കുകയാണ് ശ്രീകുമാര്‍. സ്നേഹയ്ക്കായി പാടുന്ന പാട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. പാട്ടിന്‍റെ വീഡിയോ സ്നേഹയാണ് പങ്കുവച്ചിരിക്കുന്നത്. ‘ആന്‍ഡ് ദി സോങ് ഈസ് ഡെഡിക്കേറ്റഡ് ടു മൈ ഡിയര്‍ ഫ്രണ്ട് സ്നേഹ ശ്രീകുമാര്‍’-എന്ന് പറഞ്ഞാണ് പാട്ട് അവസാനിപ്പിക്കുന്നത്.’ഓ മൈ ഡാര്‍ലിങ് യു ലുക്ക് വണ്ടര്‍ഫുള്‍ ടുനൈറ്റ്’ എന്ന് പാടുമ്പോള‍് സ്നേഹയെ നോക്കിയെന്നോണമാണ് ശ്രീകുമാര്‍ ദൃശ്യങ്ങളില്‍ കാണുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയത് സ്നേഹ തന്നെയാണ്. അതിമനോഹരമായി ആലപിച്ച ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നേഹയും ശ്രീകുമാറും പങ്കുവെക്കുന്ന വിശേഷങ്ങള്‍ വളരെ പെട്ടെന്നാണ് ശ്രദ്ധേയമായി മാറുന്നത്. ആരാധകര്‍ ഏറ്റെടുത്ത വിവാഹമായിരുന്നു ടെലിവിഷനില്‍ നിറഞ്ഞാടിയ സ്നേഹ-ശ്രീകുമാര്‍ ദമ്പതിമാരുടെ വിവാഹം. ഇരുവരുടെയും വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. പ്രണയം, വിവാഹം, സല്‍ക്കാരം തുടങ്ങി പ്രേക്ഷകര്‍ സ്വന്തം വീട്ടിലെ ആളെന്നോണം ഏറ്റെടുത്ത ഇരുവരുടെയും പുതിയ വിശേഷമാണ് വാര്‍ത്തയാകുന്നത്.
വിവാഹ ശേഷം ഷൂട്ടിംഗ് തിരക്കിലാണെന്ന് വ്യക്തമാക്കുന്ന ഒരു ചിത്രം സ്നേഹ പങ്കുവെച്ചത് ആരാധകർ ഏറ്റേടുത്തിരുന്നു.ലൊക്കേഷനിലെ ചിത്രം പങ്കുവെച്ചാണ് താരമെത്തിയത്. മറിമായം ഷൂട്ടിംഗിലേക്ക് തിരികയെത്തിയിരിക്കുകയാണ് സ്‌നേഹ. ഒരു കുടുംബം പോലെയാണ് തങ്ങളെല്ലാവരും കഴിയുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.
about sreekumar and sneha