Connect with us

അമ്മ’യിലെ, വൻ താരങ്ങളെ ഇറക്കി ഖത്തറില്‍ ഷോ; മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വൻ ട്വിസ്റ്റ്; അടപടലം തേഞ്ഞ് നാദിർഷ!!!

Malayalam

അമ്മ’യിലെ, വൻ താരങ്ങളെ ഇറക്കി ഖത്തറില്‍ ഷോ; മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വൻ ട്വിസ്റ്റ്; അടപടലം തേഞ്ഞ് നാദിർഷ!!!

അമ്മ’യിലെ, വൻ താരങ്ങളെ ഇറക്കി ഖത്തറില്‍ ഷോ; മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വൻ ട്വിസ്റ്റ്; അടപടലം തേഞ്ഞ് നാദിർഷ!!!

സിനിമാ താരസംഘടന ‘അമ്മ’യുടെ നേതൃത്വത്തില്‍ ഖത്തറില്‍ നടക്കാനിരുന്ന താരനിശ റദ്ദാക്കി. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ‘മോളിവുഡ് മാജിക്’ എന്ന പരിപാടിയാണ് അവസാന നിമിഷം വേണ്ടന്നുവച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വേണ്ടി ധന ശേഖരണാർത്ഥം താര സംഘടനയായ ‘അമ്മ’യും ചേർന്നു നടത്താനിരുന്ന പരിപാടിയായിരുന്നു മോളിവുഡ് മാജിക്. മമ്മൂട്ടിയും മോഹന്‍ലാലും ഉൾപ്പെടെ ഇരുന്നൂറോളം താരങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഖത്തറില്‍ എത്തിയിരുന്നു.

സാങ്കേതിക പ്രശ്നങ്ങളും മോശം കാലാവസ്ഥയുമാണ് ഷോ റദ്ദ് ചെയ്യാൻ കാരണമായതെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ നയന്‍വണ്‍ ഇവന്റ്‌സ് അറിയിച്ചു. മാത്രവുമല്ല കലാപരിപാടികളുടെ പരിശീലനത്തിനായി ഇരുന്നൂറോളം താരങ്ങള്‍ മുന്‍കൂട്ടിയെത്തിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക മടക്കി നല്‍കുമെന്നും നയന്‍വണ്‍ ഇവന്റ്‌സ് വിശദീകരണക്കുറിപ്പിൽ പറയുന്നു. എന്നാൽ പരിപാടി നടത്തുന്നതിനുള്ള യൂട്ടിലിറ്റിഫീ നൽകാത്തതിനാൽ സർക്കാർ അനുമതി നിഷേധിച്ചെന്നാണ് സിനിമാമേഖലയിൽനിന്നുള്ള വിവരം.

കൊച്ചിയിൽ ദിവസങ്ങൾ നീണ്ട പരിശീലനത്തിനു ശേഷമാണ് ദിലീപ് അടക്കമുള്ള മുൻ നിരതാരങ്ങളടങ്ങുന്ന സംഘം ഖത്തറിലേക്ക് തിരിച്ചത്. ഇതു രണ്ടാം തവണയാണ് ഷോ നിർത്തിവയ്ക്കുന്നത്. കഴിഞ്ഞ നവംബർ 17നായിരുന്നു ഷോ ആദ്യം നിശ്ചയിച്ചിരുന്നത്. ദോഹയിലെ നയൻ സെവൻ ഫോർ ആയിരുന്നു വേദി. എന്നാൽ ഇസ്രായേൽ- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ഖത്തർ ഗവൺമെന്റ് ഷോ നിർത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

അതിനു ശേഷം നിർമാതാക്കളുടെ സംഘടനയുടെ നേതൃത്വത്തിൽ ‘അമ്മ’യുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മാർച്ച് 7 എന്ന തീയതിയിലെത്തുന്നത്. ഇരുന്നൂറോളം താരങ്ങൾ മാർച്ച് 5,6 തിയതികളിലായി ഖത്തറിലെത്തിയിരുന്നു. എമ്പുരാന്റെ മൂന്നാം ഷെഡ്യൂൾ പൂർത്തിയാക്കി അമേരിക്കയിൽ നിന്നാണ് മോഹൻലാല്‍ എത്തിയത്. വിദേശയാത്രയിലായിരുന്ന മമ്മൂട്ടിയും ഏഴിന് രാവിലെ ഖത്തറിലെത്തി.

വൈകിട്ട് 6.30നു ഷോ നടക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പാണ് റദ്ദാക്കിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ഇവന്റ് മാനേജ്മെന്റ് കമ്പനി അറിയിക്കുന്നത്. തുടക്കം മുതലേ സ്റ്റേജ് ഷോയ്ക്ക് പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെന്നാണ് ഷോയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഖത്തറിലെ ഫിഫ ലോക കപ്പ് ഫുട്‌ബോളിന്‍റെ വേദികളില്‍ ഒന്നായിരുന്ന, സ്റ്റേഡിയം 974 എന്ന വേദിയിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്.

മമ്മൂട്ടിയേയും മോഹൻലാലിനെയും കൂടാതെ, പൃഥ്വിരാജ്, ദിലീപ്, ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അർജുൻ അശോകൻ, ഇന്ദ്രജിത്, നിഖില വിമൽ, ഹണി റോസ്, മല്ലിക സുകുമാരൻ, ശ്വേതാ മേനോൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, ധര്‍മജൻ ബോൾഗാട്ടി, സ്വാസിക, റംസാൻ തുടങ്ങിയ വൻ താര നിര പരിപാടിയുടെ റിഹേഴ്സലിനായി ദിവസങ്ങൾ ചെലവഴിച്ചിരുന്നു. 

നാദിർഷ, ഇടവേള ബാബു, രഞ്ജിത് എന്നിവരായിരുന്നു ഷോ അണിയിച്ചൊരുക്കിയത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനു വേണ്ടി ധനശേഖരണാർഥം താര സംഘടനയായ ‘അമ്മ’യും ചേർന്നു നടത്താനിരുന്ന പരിപാടിയായിരുന്നു മോളിവുഡ് മാജിക്.  
സ്റ്റേജ്, ശബ്ദ സംവിധാനം എന്നിവ ഒരുക്കിയെങ്കിലും സ്റ്റേഡിയത്തിന്റെ വാടക പൂർണമായി കൊടുക്കാത്തതിനാൽ ഗേറ്റ് തുറന്നു കൊടുത്തില്ല, എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.  പൊലീസ് എത്തിയാണ് കാണികളെ പിരിച്ചുവിട്ടത്. പണമിടപാട് തർക്കങ്ങളാണ് ചടങ്ങ് മുടങ്ങാൻ കാരണമായത്.

സാങ്കേതിക കാരണങ്ങളാൽ ചടങ്ങ് റദ്ദാക്കിയെന്നും ടിക്കറ്റ് എടുത്തവർക്ക് പണം തിരിച്ചു നൽകുമെന്നും ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ‘91’ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. 
നേരത്തെ, 2023 നവംബര്‍ 17 ന് ദോഹയില്‍ ഷോ നടത്തുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അന്നും ഷോ മാറ്റിവയ്ക്കുകയായിരുന്നു. വീണ്ടും ഷോ നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇത്തരമൊരു പ്രതിസന്ധിയും ഉണ്ടാകുന്നത്. 

More in Malayalam

Trending