Malayalam
അമ്പലങ്ങളിലൊക്കെ കൂടുതല്‍ പോകുമായിരുന്നു;ഇപ്പോൾ ജീവിതം പഠിച്ചു, ആ ശീലം ഉപേക്ഷിച്ചു!
അമ്പലങ്ങളിലൊക്കെ കൂടുതല്‍ പോകുമായിരുന്നു;ഇപ്പോൾ ജീവിതം പഠിച്ചു, ആ ശീലം ഉപേക്ഷിച്ചു!
മലയാളികളുടെ പ്രിയപ്പെട്ട നടി ശാന്തി കൃഷ്ണ 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത്. പ്രേക്ഷകര്‍ക്കായാലും താരത്തിനായാലും ആ കാത്തിരിപ്പ് വെറുതെയായതുമില്ല. ചിത്രത്തിലെ പ്രകടനത്തിന് ഫിലിംഫെയര്‍ പുരസ്കാരാവും താരം സ്വന്തമാക്കി.ഇപ്പോഴിതാ ജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകളെക്കുറിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പങ്കുവയ്ക്കുന്നു.
‘ ഞണ്ടുകളുടെ നാട്ടി’ ലേക്ക് അവസരം വന്നപ്പോള്‍ അദ്ഭുതമായിരുന്നു. സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. ഷീല ചാക്കോ എന്ന വളരെ ശക്തമായ കഥാപാത്രം കിട്ടിയത് തന്നെ ഭാഗ്യമാണ്. ആ സിനിമ അത്രയും നല്ലതായതുകൊണ്ട് പ്രേക്ഷകരും സ്വീകരിച്ചു. പണ്ട് അതീന്ദ്രീയമായ കാര്യങ്ങളില്‍ വിശ്വസിച്ചിരുന്നു. അമ്ബലങ്ങളിലൊക്കെ കൂടുതല്‍ പോകുമായിരുന്നു. പിന്നീട് ജീവിതം ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. കുറേ ഉയര്‍ച്ച താഴ്ചകള്‍ വരുമ്ബോള്‍ ചിലതൊക്കെ നമ്മളുതന്നെ വിട്ടുകളയും. ഇന്ന് ഞാന്‍ ഒരു ശക്തിയില്‍ വിശ്വസിക്കുന്നു. ആത്മവിശ്വാസത്തിലും പോസിറ്റിവിറ്റിയിലും വിശ്വസിക്കുന്നു. എന്ത് വന്നാലും മുന്നോട്ട് പോകുക. ഇതെന്റെ വിധിയാണെന്നു കരുതി വിഷമിച്ചിരിക്കാന്‍ തയ്യാറല്ല. എല്ലാ കാര്യങ്ങളും നമ്മുടെ പ്രവൃത്തിയെ കൂടി ആശ്രയിച്ചാണിരിക്കുന്നത്.’ വിധിയെക്കുറിച്ച് ശാന്തികൃഷ്ണ പറഞ്ഞു.
about shanthi krishna
