നടന് ഷെയിന്‍ നിഗം വിഷയം വീണ്ടും നിർണായക വഴിത്തിരിവിലേക്ക്. വിലക്ക് നീക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് കര്‍ശന ഉപാധി വെച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുതിയ തീരുമാനം അറിയിച്ചു . ഉല്ലാസം എന്ന ചിത്രത്തിലെ ഡബ്ബിംഗ് മൂന്നു ദിവസത്തിനകം പൂര്‍ത്തിയാക്കണം എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തുടര്‍ചര്‍ച്ചകള്‍ നടത്തണമെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം 19 -ാം തിയതിയില്‍ വിലക്കുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനം അറിയിച്ചത്.
യോഗത്തില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുകയും എത്രയും വേഗം വര്‍ക്ക് പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...