Connect with us

ബിഗ്‌ബോസ് മത്സരാർത്ഥികൾ ചിലത് അത്യാവശ്യമായി ശ്രദ്ധിക്കണം;സാബുമോൻ നൽകുന്ന നിർദ്ദേശങ്ങൾ!

Malayalam

ബിഗ്‌ബോസ് മത്സരാർത്ഥികൾ ചിലത് അത്യാവശ്യമായി ശ്രദ്ധിക്കണം;സാബുമോൻ നൽകുന്ന നിർദ്ദേശങ്ങൾ!

ബിഗ്‌ബോസ് മത്സരാർത്ഥികൾ ചിലത് അത്യാവശ്യമായി ശ്രദ്ധിക്കണം;സാബുമോൻ നൽകുന്ന നിർദ്ദേശങ്ങൾ!

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ്‌ബോസ് മലയാളം സീസൺ 2 ജനുവരി അഞ്ചിന് പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്.സീസൺ ഒന്നിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ് പേളി മാണിയും സാബുമോനും രഞ്ജിനി ഹരിദാസും,അർച്ചനയും ശ്വേതാ മേനോനുമൊക്കെ.സാബുമോൻ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.ഇപ്പോളിതാ സീസൺ ടൂവിലെ മത്സരാർത്ഥികൾക്ക് ചില നിർദ്ദേശങ്ങൾ നാക്കുകയാണ് സാബുമോന്‍.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിയാലിറ്റി ഷോയെക്കുറിച്ച് നടന്‍ മനസുതുറന്നത്. ബിഗ് ബോസ് യാത്ര ഒരു മികച്ച അനുഭവമായിരുന്നുവെന്ന് സാബുമോന്‍ പറയുന്നു. അതിനെ നമ്മുടെ ദൈനംദിന ജീവിതവുമായി ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. ബിഗ്‌ബോസ് ഷോ എനിക്ക് മറക്കാനാവാത്ത ചില ഓര്‍മ്മകളും ഉള്‍ക്കാഴ്ചകളും മികച്ച സുഹൃത്തുക്കളെയും നല്‍കിയെന്നും നടന്‍ പറയുന്നു.

ഒപ്പം ബിഗ് ബോസിന്റെ പുതിയ പതിപ്പില്‍ മല്‍സരാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങളും താരം നല്‍കുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത തന്ത്രങ്ങളോ ഗെയിം പ്ലാനുകളോ ബിഗ് ബോസില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് സാബുമോന്‍ പറയുന്നു. ഷോ വിജയിക്കണമെന്ന ഉദ്ദേശത്തോടെ ഒരിക്കലും ഗെയിം കളിക്കരുതെന്നും നടന്‍ പറയുന്നു. ഒരു പുതിയ അന്തരീക്ഷത്തില്‍ ജീവിക്കാനുളള മനസോടെ മാത്രം അവിടേക്ക് പോവുക.

മാത്രമല്ല അപരിചിതര്‍ക്കൊപ്പം ജിവിക്കാനും അവർക്കൊപ്പം സഹകരിക്കാനും അവരെ മനസിലാക്കാനും തയ്യാറാവുകയും വേണമെന്നും സാബുമോൻ പറയുന്നു.ജനുവരി അഞ്ചിനാണ് ബിഗ് ബോസ് രണ്ടാം സീസണ്‍ ആരംഭിക്കാനിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുന്ന ഷോയിലെ മല്‍സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കുമെന്ന് അർദ്ധകർ അന്വേഷിക്കുന്നുണ്ടങ്കിലും വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.ജനുവരി അഞ്ച് വൈകുന്നേരം ആറ് മണിമുതലാണ് ഷോ ആരംഭിക്കുന്നത്. തിങ്കള്‍ മുതല്‍ വെളളിവരെ രാത്രി 9.30യ്ക്കും ശനി ഞായര്‍ ദിവസങ്ങളില്‍ 9 മണിക്കും ബിഗ് ബോസ് എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യും.

sabumon about bigboss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top