Connect with us

ആസിഡ് ആക്രമണ ഇരകൾക്ക് സിംപതി ആവശ്യമില്ല;തുല്യപരിഗണനയാണ് ആവശ്യം!

Malayalam

ആസിഡ് ആക്രമണ ഇരകൾക്ക് സിംപതി ആവശ്യമില്ല;തുല്യപരിഗണനയാണ് ആവശ്യം!

ആസിഡ് ആക്രമണ ഇരകൾക്ക് സിംപതി ആവശ്യമില്ല;തുല്യപരിഗണനയാണ് ആവശ്യം!

ദീപിക പദുക്കോൺ ഏറ്റവും പുതിയായതായി അഭിനയിക്കുന്ന ചിത്രമാണ് ഛാപക്.ആസിഡ് ആക്രമണത്തിന്റെ ഇരയായ പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കവെ യാണ് താരം മനസ്സു തുറന്നത്.

” ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കാനും അതു നിർമ്മിക്കാനും തീരുമാനിച്ചത് എത്രത്തോളം ആളുകളിലേക്ക് ഈ സ്റ്റോറി എത്തുന്നുവോ അത്രത്തോളം അത് സമൂഹത്തിന്, രാജ്യത്തിന്, ഈ ലോകത്തിന് ഗുണം ചെയ്യും എന്നതുകൊണ്ടു കൂടിയാണ്. ലക്ഷ്മിയും അവളെപ്പോലെയുള്ള മറ്റ് ആസിഡ് ആക്രമണത്തിന്റെ ഇരകളും നമ്മെ എത്രമാത്രം പ്രചേോദിപ്പിക്കുന്നുണ്ട് എന്നതൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടും അവർ എങ്ങനെ അവരുടെ ജീവിതത്തെ കൊണ്ടുപോകുന്നു എന്നാണ് ഈ ചിത്രത്തിലൂടെ ഞാൻ അഭിനയിച്ചു കാണിക്കുന്നത്.

ആസിഡ് ആക്രമണ ഇരകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തെക്കുറിച്ച് പറയുകയാണെങ്കിൽ മറ്റുള്ളവരെപ്പോലെ തുല്യരായി അവരെ കാണാൻ സമൂഹം തയാറാകുന്നില്ല എന്ന് പറയേണ്ടി വരും. എന്തോ കുറവുകളുള്ള ആളുകളായാണ് അവരെ സമൂഹം കാണുന്നത്. അവരുടെ ജീവിതം നമ്മുടേതിൽ നിന്ന് വ്യത്യസ്തമല്ല. അതുകൊണ്ടു തന്നെ നമ്മളിലൊരാളായിത്തന്നെ അവരെ പരിഗണിക്കാൻ‌ നമ്മൾ ശീലിക്കണം. അവർക്ക് സിംപതി ആവശ്യമില്ല. തുല്യപരിഗണനയാണ് ആവശ്യം. അത് അവരെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

സാമൂഹിക പ്രസക്തിയുള്ള ഒന്നിലധികം വിഷയങ്ങൾ ചിത്രം പറയാൻ ശ്രമിച്ചിട്ടുണ്ടെന്നും. യഥാർഥ ജീവിതത്തിൽ ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്നും ദീപിക പറയുന്നു. 15–ാം വയസ്സിലാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിന് ഇരയായത്. അവളുടെ ഇരട്ടി പ്രായമുള്ള പുരുഷന്റെ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പ്രതികാരമെന്നോണമാണ് അയാൾ ലക്ഷ്മിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. 2005 ൽ നടന്ന ആ സംഭവത്തിനു ശേഷം നിരവധി ശസ്ത്രക്രിയകളിലൂടെ ലക്‌ഷ്മിക്ക് കടന്നു പോകേണ്ടി വന്നു. തന്നെപ്പോലെ ആസിഡ് ആക്രമണത്തിന് വിധേയരായ സ്ത്രീകൾക്കുവേണ്ടിയാണ് ലക്ഷ്മി പിന്നീട് തന്റെ ജീവിതം ഉഴിഞ്ഞു വച്ചത്. ആസിഡ് ആക്രണത്തിനെതിരെ ക്യാംപെയിനുകൾ നടത്തുന്ന ലക്ഷ്മി. ആസിഡ് ആക്രമണക്കേസുകളിലെ പ്രതികൾക്ക് അവരർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രയത്നിക്കുകയും ചെയ്യുന്നുണ്ട്. ലക്ഷ്മിയുടെ ജീവിതത്തെയും പോരാട്ടങ്ങളെയുമാണ് അഭ്രപാളിയിൽ ദീപിക അവതരിപ്പിച്ചത്.

തന്റെ ശക്തമായ നിലപാടുകളുടെ കാര്യത്തിൽ പേരുകേട്ടയാളാണ് ബോളിവുഡ് നടി സ്വര ഭാസ്കർ. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യവുമായി സ്വര ഭാസ്ക്ക രംഗത്തെത്തിയത് അടുത്തിടെ വാർത്തയായിരുന്നു. നിയമം ഭരണഘടനയ്‌ക്കെതിരാണെന്നും അത് രാജ്യത്തെ ജനങ്ങൾക്കിടയിൽ വെറുപ്പ് പരത്താനാണ് ഉപകരിക്കുക എന്നും നടി അഭിപ്രായപ്പെട്ടിരുന്നു. എന്നാലിപ്പോൾ രസകരമായി രീതിയിൽ ട്വിറ്റർ വഴി പുതുവർഷത്തെ വരവേറ്റ താരത്തിന് അങ്ങേയറ്റം മോശമായ കമന്റുകളെയും ലൈംഗികചുവയുള്ള പദപ്രയോഗങ്ങളെയുമാണ് നേരിടേണ്ടതായി വന്നത്.

2019ലെ സ്ഥായിയായ മുഖഭാവം! വിട 2019, നിന്നെ അത്രയ്ക്ക് എനിക്ക് മിസ് ചെയ്യില്ല. ഹലോ 2020! എന്നെ ഈ അവസ്ഥയിലാക്കുന്ന **** എന്നോട് ചെയ്യരുത്!’. ഇമോജികളുടെ അകമ്പടിയോടെ സ്വര ഇങ്ങനെയായിരുന്നു ട്വിറ്ററിലൂടെ പുതുവർഷത്തെ വരവേറ്റത്. കൈമുട്ടുകൾ കുത്തി താൻ സോഫയിൽ കിടക്കുന്ന ചിത്രവും നടി കുറിപ്പിനൊപ്പം നൽകിയിരുന്നു. പക്ഷെ, ട്വീറ്റിനെ അതിന്റെ സ്പിരിറ്റിൽ മനസിലാക്കുന്നതിന് പകരം അങ്ങേയറ്റം മോശം കമന്റുകളുമായാണ് ട്വിറ്ററാറ്റികൾ പ്രതികരിച്ചിരിക്കുന്നത്.

എന്നാൽ ഈ കമന്റുകൾക്കെതിരെ സ്വരയെ പിന്തുണച്ചുകൊണ്ടും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള കമന്റുകൾ എല്ലാവരും കാണണമെന്നും ഭാവിയിൽ സ്ത്രീപീഡനങ്ങൾ നടത്താൻ സാദ്ധ്യതയുള്ളവരാണ് ഇങ്ങനെയുള്ള കമന്റുകൾ പോസ്റ്റ് ചെയുന്നതെന്നും, അക്കാര്യം ഇവരുടെ കുടുംബങ്ങൾ മനസിലാക്കണമെന്നും സ്വരയെ പിന്തുണച്ചെത്തിയവരുടെ കൂട്ടത്തിലുള്ള മാദ്ധ്യമപ്രവർത്തക രോഹിണി സിംഗ് അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം മനസ്ഥിതിയും കൊണ്ടുനടക്കുന്ന പുരുഷന്മാരെ തിരിച്ചറിയണമെന്നും തുറന്ന് കാട്ടണമെന്നും രോഹിണി ചൂണ്ടിക്കാട്ടുന്നു.

about deepika padukon talk

More in Malayalam

Trending

Recent

To Top