Malayalam
63ാം ജന്മദിനം ആഘോഷിച്ച് നടി സീമ!
63ാം ജന്മദിനം ആഘോഷിച്ച് നടി സീമ!
എൺപതുകളിലെ തിരക്കേറിയ ഒരു മലയാളചലച്ചിത്ര നടിയായിരുന്ന സീമ. സീമയുടെ അഭിനയചര്യയിലെ വഴിത്തിരിവായ ചലച്ചിത്രം ‘അവളുടെ രാവുകൾ’ ആയിരുന്നു.പിന്നീട് ജയനോടൊപ്പവും, മമ്മൂട്ടിക്കൊപ്പവും നിരവധി സിനിമകളിൽ അഭിനയിച്ചു.അങ്ങനെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെയായി മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ച മുതിര്‍ന്ന നടിമാരിൽ ഒരാളായി മാറി. ഇപ്പോഴും സിനിമയിലും മിനി സ്ക്രീനിലും സജീവമായ താരം തന്റെ 63ാം ജന്മദിനം ആഘോഷിക്കുകയാണ്. എണ്‍പതുകളില്‍ വളരെ തിരക്കേറിയ നായികാ നടിയായിരുന്ന സീമ നൃത്തത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്.സീമ സിനിമയിലെത്തിയിട്ട് 49 വര്‍ഷമാകുന്നു.
നര്‍ത്തകിയായി അറിയപ്പെട്ടിരുന്ന സീമയുടെ അഭിനയ ജീവിത്തിലെ വഴിത്തിരിവായ ചിത്രം ഭര്‍ത്താവ് കൂടിയായ ഐ.വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ ആയിരുന്നു. ‘അവളുടെ രാവുകള്‍’ എന്ന സിനിമയില്‍ രാജി എന്ന ലൈംഗിക തൊഴിലാളിയുടെ വേഷമാണ് തന്റെ 19ാം വയസില്‍ സീമ അവതരിപ്പിച്ചത്. പല നടിമാരും ചെയ്യാന്‍ മടിച്ച കഥാപാത്രത്തെ തന്റേടത്തോടെ സീമ ഏറ്റെടുക്കുകയായിരുന്നു. സീമ എന്ന നടിയെ സംബന്ധിച്ച് അവരുടെ കരിയര്‍ തന്നെ മാറ്റിമറച്ച ചിത്രമായി അത് മാറി.
പിന്നീട് അഭിനയപ്രധാന്യമുള്ള നിരവധി വേഷങ്ങള്‍ അവരെ തേടിയെത്തി. കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ചുരുക്കം ചില നടിമാരില്‍ ഒരാള്‍ കൂടിയാണ് സീമ. അതോടൊപ്പം തന്നെ ഗ്ലാമര്‍ വേഷങ്ങളിലും അവര്‍ തിളങ്ങിയിട്ടുണ്ട്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം രണ്ടു തവണ ലഭിച്ചിട്ടുമുണ്ട്. അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയേ, അനുബന്ധം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്ക്കാരങ്ങള്‍ നേടിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സ്റ്റാന്‍ഡ് അപ്പ് ആണ് ഒടുവില്‍ സീമ അഭിനയിച്ച ചലച്ചിത്രം.
about seema
