Connect with us

ബൈക്ക് ഓടിച്ച് അല്പസമയത്തിനകം നിയന്ത്രണം വിട്ടുപോയി; ഒടുവിൽ ബൈക്ക് ഒരു മരത്തിൽ ഇടിക്കുമെന്ന അവസ്ഥ ; ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ ബൈക്കപകടത്തെ കുറിച്ച് സീമ!

News

ബൈക്ക് ഓടിച്ച് അല്പസമയത്തിനകം നിയന്ത്രണം വിട്ടുപോയി; ഒടുവിൽ ബൈക്ക് ഒരു മരത്തിൽ ഇടിക്കുമെന്ന അവസ്ഥ ; ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ ബൈക്കപകടത്തെ കുറിച്ച് സീമ!

ബൈക്ക് ഓടിച്ച് അല്പസമയത്തിനകം നിയന്ത്രണം വിട്ടുപോയി; ഒടുവിൽ ബൈക്ക് ഒരു മരത്തിൽ ഇടിക്കുമെന്ന അവസ്ഥ ; ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ ബൈക്കപകടത്തെ കുറിച്ച് സീമ!

മലയാളികളുടെ നിത്യഹരിത നായികയാണ് സീമ. അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ നടി പിന്നീട് മലയാളത്തിലെ മുൻനിര നായികയായി മാറുകയായിരുന്നു. സൂപ്പർ താരങ്ങളുടെയെല്ലാം കൂടെ ഒരുകാലത്തെ സ്ഥിര നായിക സീമ ആയിരുന്നു. കൂടാതെ മുൻനിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളിൽ നടി അഭിനയിച്ചു. പല വേഷങ്ങളും ഇമേജ് നോക്കാതെ തന്റേതായ ശൈലിയിൽ അഭിനയിച്ച് വിജയിപ്പിച്ച നടിയാണ് സീമ.

അടുത്തിടെ ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ സീമ അതിഥിയായി എത്തി. അന്ന് വിശേഷങ്ങൾ പങ്കുവെച്ചപ്പോൾ കാളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലെക്കേഷനിൽ നടന്ന ഒരു അപകടത്തെ പറ്റി സീമ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിൽ സീമ ബുള്ളറ്റ് ഓടിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. ഒരു പക്ഷെ മലയാള സിനിമയിൽ ആദ്യമായിട്ടായിരുന്നു ഒരു നടി സിനിമയിൽ ബുള്ളറ്റ് ഓടിക്കുന്നത്. ബുളളറ്റ് ഓടിക്കാനായി പ്രത്യേക പരിശീലനവും സീമ നേടിയിരുന്നു.

ബുള്ളറ്റ് ഓടിക്കാൻ പരിശീലിക്കുന്ന സമയം നൽകിയത് ഇടത് ഭാഗത്ത് ക്ലച്ചും വലത് ഭാഗത്ത് ബ്രേക്കുമുള്ള ബുള്ളറ്റായിരുന്നു.അതിൽ നന്നായി പരീശീലനം പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഷൂട്ടിംഗ് സമയത്ത് ഇടത് ഭാഗത്ത് ബ്രേക്കും വലത് ഭാഗത്ത് ക്ലച്ചുമുള്ള ബൈക്കായിരുന്നു സീമക്ക് ലഭിച്ചത്.

ഓടിച്ചു തുടങ്ങി അൽപസമയത്തിനകം തന്നെ സീമയ്ക്ക് ബൈക്കിൻ്റെ നിയന്ത്രണം നഷ്‌ടമായി. ഒടുവിൽ ബൈക്ക് ഒരു മരത്തിൽ ഇടിക്കുമെന്ന അവസ്ഥ വന്നു. എന്നാൽ ആ കൃത്യ സമയത്ത് ഒരു പയ്യൻ വന്ന് ബൈക്കിൽ തട്ടുകയും മരത്തിൽ ഇടിക്കുന്നത് ഒഴിവാക്കുകയും ചെയ്‌തുവെന്നാണ് സീമ പറയുന്നത്. ആ അപകടത്തിൽ കാലിന് പരിക്കേറ്റെങ്കിലും വലിയ ഒരു ദുരന്തത്തിൽ നിന്നാണ് തന്നെ ആ പയ്യൻ രക്ഷിച്ചതെന്നാണ് സീമ പറയുന്നത്. തന്റെ ഷൂട്ടിംഗ് ഉണ്ടെന്നറിഞ്ഞ് തന്നെ കാണാനെത്തിയ ഒരു ആരാധകനായിരുന്നു ആ പയ്യനെന്നും സീമ പറഞ്ഞു. മെക്കാനിക്കായ ആ പയ്യനാണ് ആ വലിയ അപകടത്തിൽ നിന്ന് തന്നെ രക്ഷിച്ചത്.

ഇരൂനൂറിലധികം സിനിമകളിലാണ് നടി മലയാളത്തിൽ അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സീമ അഭിനയിച്ചിരുന്നു. കൂടാതെ ഭർത്താവ് ഐവി ശശിയുടെ ശ്രദ്ധേയ സിനിമകളിലും നടി വേഷമിട്ടു.

രണ്ടു തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയേ, അനുബന്ധം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്ക്കാരങ്ങൾ നേടിയത്. സിനിമകൾക്കൊപ്പം തന്നെ ടെലിവിഷൻ പരമ്പരകളിലൂടെയും നടി പ്രേക്ഷകർക്ക് മുൻപിൽ എത്തി. 2000 മുതലാണ് ടെലിവിഷൻ രംഗത്തും സീമ സജീവമായത്.

നടിയുടെ കരിയർ തന്നെ മാറ്റിമാറിച്ച ചിത്രമായിരുന്നു അവളുടെ രാവുകൾ. ആസമയത്ത് സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമില്ലാത്ത സമയമായിരുന്നു. നൃത്തം മാത്രം സ്വപ്നം കണ്ടു. അവളുടെ രാവുകൾ വലിയ വിജയം നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ശാന്തിയെ നായികയാക്കാൻ ശശിക്ക് വട്ടുണ്ടോ എന്ന് ആ സിനിമയുടെ ലൊക്കേഷനിൽ വെച്ച് ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ചെയ്യുന്ന കാര്യത്തെപ്പറ്റി ശശിയേട്ടന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതാണ് ആ സിനിമയിൽ സംഭവിച്ചതെന്ന് താരം മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

about seema

Continue Reading
You may also like...

More in News

Trending

Recent

To Top