Connect with us

മഞ്ജു വാര്യരുടെ ആദ്യ ഹൊറര്‍ ചിത്രം, ചതുര്‍മുഖം ഓൺലൈൻ റിലീസിന്?

Malayalam

മഞ്ജു വാര്യരുടെ ആദ്യ ഹൊറര്‍ ചിത്രം, ചതുര്‍മുഖം ഓൺലൈൻ റിലീസിന്?

മഞ്ജു വാര്യരുടെ ആദ്യ ഹൊറര്‍ ചിത്രം, ചതുര്‍മുഖം ഓൺലൈൻ റിലീസിന്?

ലോക്ക്ഡൗണ്‍ നീണ്ടു പോകുന്നതോടെ കടുത്ത പ്രതിസന്ധിയാണ് സിനിമാ മേഖല നേരിടുന്നത്. ചിത്രങ്ങള്‍ തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കുന്നില്ല. കൊറോണയും പിന്നാലെ വന്ന ലോക്ക്ഡൗണുമെല്ലാം സിനിമാ മേഖലയെ കാര്യമായി ബാധിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ കോടികളുടെ നഷ്ടമാണ് നേരിടുന്നത്. ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ഉടനെയൊന്നും ഈ നഷ്ടത്തില്‍ നിന്നും കരകയറാനാകില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഈ സാഹചര്യത്തിൽ സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് വിജയ് ബാബു നിര്‍മ്മിച്ച ജയസൂര്യ നായകനായ സൂഫിയും സുജാതയും ഇങ്ങനെ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയായി മാറുകയാണ്. നിരവധി പേരാണ് സിനിമ മേഖലയിൽ നിന്നും ഓൺലൈൻ റിലീസിന് പിന്തുണയുമായി എത്തിയത്

ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മഞ്ജു വാര്യരുടെ പുതിയ സിനിമയായ ചതുർമുഖം ഓൺലൈൻ റിലീസിന് ഒരുങ്ങുമെന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ റീലിസ് ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചതുര്‍മുഖം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യില്ല തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാവ് ജിസ് ടോംസ് പറയുന്നു. ചതുര്‍മുഖം ഒരു ഹൊറര്‍ ചിത്രമാണ്. അതിനെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ആസ്വദിക്കണമെങ്കില്‍ തീയേറ്ററില്‍ നിന്നു തന്നെ കാണണം നഷ്ടം സംഭവിച്ചാലും തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ഓരോ പ്രൊഡ്യൂസേഴ്‌സിന്‍രെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഉചിതമായ തീരുമാനമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എടുത്തുകൊണ്ടിരിക്കുന്നത്. 600 കോടിയോളം രൂപയുടെ നഷ്ടമുണ്ട്. ചില നിര്‍മ്മാതാക്കള്‍ക്ക് അവരുടെ നഷ്ടം നികത്താനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ സിനിമ റിലീസ് ചെയ്യുന്നതിനാണ് താല്‍പര്യം. നഷ്ടമാണെങ്കില്‍ക്കൂടിയും സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് ചിലര്‍ക്ക് താല്‍പര്യം. എല്ലാവര്‍ക്കും അനുകൂലമായ തീരുമാനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൈക്കൊള്ളുമെന്നാണ് തന്റെ വിശ്വാസമെന്നും ജിസ് ടോംസ് പറയുന്നു.

സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഏപ്രിലിലായിരുന്നു നേരത്തെ ചതുര്‍മുഖത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ വില്ലനായി മാറുകയായിരുന്നു. മഞ്ജുവിന് പുറമെ സണ്ണി വെയ്നും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ചതുര്‍മുഖം.

ഹിന്ദിക്കും തെലുങ്കിനും തമിഴിനും പിന്നാലെയാണ് മലയാളത്തിൽ നിന്നും സിനിമ ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്നത്. സിനിമയുടെ ഓണ്‍ലൈന്‍ റിലീസിനെതിരെ തീയറ്റര്‍ ഉടമകള്‍ രംഗത്തെത്തി. ചെറിയ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത് ഒരു പരിധി വരെ സമ്മതിക്കാനാകും എന്നാല്‍ ജയസൂര്യയുടേത് പോലെയുള്ള വലിയ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് തീയറ്റര്‍ ഉടമകളുടെ നിലപാട്. കുഞ്ഞാലി മരക്കാര്‍, വണ്‍, മാലിക്ക് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെയെല്ലാം റിലീസ് മുടങ്ങി കിടക്കുന്ന സാഹചര്യത്തില്‍ 650 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ സിനിമാ മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്.

More in Malayalam

Trending

Recent

To Top