Malayalam
വേണ്ട, വേണ്ട, എന്നൊക്കെ പറഞ്ഞ് സീമ ചേച്ചി ഒച്ച ഉണ്ടാക്കുകയാണ്. എല്ലാവരും പോയി നോക്കുമ്പോള്‍ കണ്ടത്; നടന്റെ മകള്‍ ഒപ്പിച്ച കുസൃതിയെ കുറിച്ച് മുകേഷ്
വേണ്ട, വേണ്ട, എന്നൊക്കെ പറഞ്ഞ് സീമ ചേച്ചി ഒച്ച ഉണ്ടാക്കുകയാണ്. എല്ലാവരും പോയി നോക്കുമ്പോള്‍ കണ്ടത്; നടന്റെ മകള്‍ ഒപ്പിച്ച കുസൃതിയെ കുറിച്ച് മുകേഷ്
മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് മുകേഷ്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹം എത്താറുണ്ട്. ഇപ്പോഴിതാ സിനിമയില്‍ വിജയിച്ച ചില പ്രൊഫഷണല്‍ സീക്രട്ടുകള്‍ തനിക്കുണ്ടെന്ന് പറയുകയാണ് നടന്‍. ചേര്‍ത്തലയില്‍ വച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. മമ്മൂക്ക, സീമ ചേച്ചി, തുടങ്ങി വലിയ താരങ്ങളൊക്കെ ആ സെറ്റില്‍ അന്ന് അഭിനയിക്കാനുണ്ട്. ഒപ്പം തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കുന്ന പ്രമുഖനായൊരു നടന്‍ കൂടി ചിത്രത്തിലുണ്ട്. അദ്ദേഹം മകളെയും കൂട്ടിയാണ് അന്ന് ഷൂട്ടിങ്ങിന് വേണ്ടി വന്നത്. ഏകദേശം ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയാണ്.
അദ്ദേഹം മകളെയും കൊണ്ട് കാറില്‍ വന്നിറങ്ങിയിട്ട് ഇതെന്റെ മകളാണെന്ന് പരിചയപ്പെടുത്തി. എല്ലാവരും ആ മോളെ എന്ന് വിളിച്ച് ചെന്നെങ്കിലും സാധാരണ കുട്ടികളെ പോലെ ചിരിക്കുക പോലും ചെയ്യാതെ നില്‍ക്കുകയാണ്. എല്ലാവരെയും വല്ലാത്തൊരു നോട്ടമൊക്കെ നോക്കിയെന്ന് മാത്രം. എന്തായാലും ഒരു ദിവസത്തെ ഷൂട്ടിങ്ങേ ആ നടനുള്ളു. മേക്കപ്പ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, ഇവള്‍ ആരാണെന്ന് അറിയോ? ഭയങ്കര സ്മാര്‍ട്ടാണ്. ഇവള്‍ ചെയ്യുന്നതൊക്കെ കണ്ടാല്‍ നമ്മള്‍ അത്ഭുതപ്പെട്ട് പോകും. വളരെ കുസൃതിയാണെന്നും അദ്ദേഹം പറഞ്ഞു. അതിലൊരു അപകടമുണ്ടെന്ന് അപ്പോള്‍ ആര്‍ക്കും തോന്നിയില്ല.
കുറച്ച് കഴിഞ്ഞപ്പോള്‍ മെസ്സിന്റെ ഭാഗത്ത് നിന്നൊരു കരച്ചില്‍ കേട്ടു. അവിടെയുള്ള ബോസ് എന്ന് പറയുന്ന ആളാണ് കരയുന്നത്. പോയി നോക്കിയപ്പോള്‍ ഈ കൊച്ച് ഇവിടെയുണ്ടായിരുന്ന ചൂടുവെള്ളം എടുത്ത് എന്റെ ദേഹത്ത് ഒഴിച്ചെന്ന് പറഞ്ഞു. സാധാരണ പിള്ളേര്‍ ഞാന്‍ ഒഴിച്ചില്ലെന്നൊക്കെ പറയുമെങ്കിലും ഈ കുട്ടി ഞാന്‍ ഒഴിച്ചെന്ന് സമ്മതിച്ചു. ചായ ചോദിച്ചിട്ട് തന്നില്ല, അതാണ് വെള്ളം ഒഴിച്ചതെന്നാണ് കുട്ടി പറഞ്ഞത്. എല്ലാവരും അത് കുട്ടിയുടെ ഒരു തമാശയായി കണ്ടു.
ഷൂട്ടിങ്ങിന് തന്ന വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കരുതെന്ന മുന്‍ധാരണ പ്രകാരമാണ് ആ വീട് കിട്ടുന്നത്. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ശബ്ദം കേട്ടു. നോക്കുമ്പോള്‍ ആ വീട്ടിലെ മുത്തച്ഛന്റെ പഴയൊരു ഫോട്ടോ നിലത്ത് പൊട്ടി കിടക്കുകയാണ്. പോയി നോക്കുമ്പോള്‍ ആ മോളാണ്. അവളുടെ അച്ഛന്‍ വഴക്ക് പറയുമെന്ന് നോക്കുമ്പോള്‍ ഞാന്‍ പറഞ്ഞില്ലേ അവള്‍ ഭയങ്കര സ്മാര്‍ട്ടാണെന്ന് പറഞ്ഞ് അദ്ദേഹം ചിരിക്കുകയാണ്.
മകളുടെ കുസൃതി അച്ഛനോട് പറഞ്ഞ് കൊടുക്കാമെന്ന് വിചാരിച്ചപ്പോള്‍ അദ്ദേഹമാണ് ഏറ്റവും സപ്പോര്‍ട്ട്. ആകെയുള്ള മകളാണ്. അതും വിവാഹം കഴിഞ്ഞ് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം. ഇതോടെ ആര്‍ക്കും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായി. ഈ കുട്ടി കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നതിന് മുന്‍പ് രണ്ട് സീനും കൂടിയേ ഷൂട്ട് ചെയ്യാനുള്ളു. അത് കഴിഞ്ഞ് പോകാമെന്ന് പറഞ്ഞ് ജോഷിയേട്ടന്‍ തിരക്ക് കൂട്ടി.
പിന്നെ കേള്‍ക്കുന്നത് നടി സീമയുടെ കരച്ചിലാണ്. വേണ്ട, വേണ്ട, എന്നൊക്കെ പറഞ്ഞ് സീമ ചേച്ചി ഒച്ച ഉണ്ടാക്കുകയാണ്. എല്ലാവരും പോയി നോക്കുമ്പോള്‍ ഈ കുട്ടി അവിടെയുണ്ടായിരുന്ന ടൗവ്വല്‍ എടുത്ത് മേക്കപ്പ് ചെയ്തിരിക്കുന്ന സീമ ചേച്ചിയുടെ മുഖം തുടച്ചു. ഈ കുട്ടി ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കാത്തത് കൊണ്ട് സീമ ചേച്ചിയ്ക്ക് അത് തടയാനും സാധിച്ചില്ല. ചേച്ചിയുടെ സ്വഭാവത്തിന് ദേഷ്യം പിടിക്കേണ്ടതാണ്. പക്ഷേ വിട്ട് കളയാന്‍ ജോഷിയേട്ടന്‍ പറഞ്ഞു.
അങ്ങനെ ഈ കുട്ടി സെറ്റിലാകെ പ്രശ്‌നമായതോടെ എങ്ങനെ എങ്കിലും ഒതുക്കി നിര്‍ത്താന്‍ ജോഷിയേട്ടന്‍ എന്നോട് പറഞ്ഞു. ഞാന്‍ എത്ര ശ്രമിച്ചിട്ടും കുട്ടി അടുക്കുന്നില്ല. ഒടുവില്‍ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് വിളിച്ചു. എന്നിട്ട് ഐ ലവ് യൂ എന്ന് ഞാന്‍ പറഞ്ഞു. ആദ്യം ഇത് കേട്ട് ഞെട്ടിയ കുട്ടി അച്ഛനോട് പറഞ്ഞ് കൊടുക്കുമെന്ന് പറഞ്ഞു. എന്തായാലും അച്ഛനോട് പറയേണ്ടതല്ലേന്ന് പറഞ്ഞ് ഞാന്‍ വീണ്ടുമൊരു ഐ ലവ് യു പറഞ്ഞു.
ഇതോടെ ആ കുട്ടി ആകെ നാണിച്ച് ഒറ്റയോട്ടമായിരുന്നു. പണി പാളിയെന്നാണ് കരുതിയതെങ്കിലും പിന്നെ അവളെ ആ പ്രദേശത്ത് കണ്ടില്ല. അത്രയും നാണിച്ച് മാറി നില്‍ക്കുകയായിരുന്നു. ഞാനെന്ത് പറഞ്ഞിട്ടാണ് ആ കുട്ടി ഓടിയൊളിച്ചത് എന്ന് എല്ലാവരും ചോദിച്ചെങ്കിലും താനത് പറഞ്ഞില്ല. തന്റെ പ്രൊഫഷണല്‍ സ്‌ക്രീട്ടുകളില്‍ ഒരു സംഭവം ഇതാണെന്നാണ് മുകേഷ് പറയുന്നത്.